
തൃഷയ്‌ക്കൊപ്പമുള്ള ലിപ് ലോക്ക് രംഗത്ത് അഭിനയിക്കാന്‍ വിജയ് സേതുപതി തയ്യാറായില്ല.. ഉചിതമായ തീരുമാനത്തിന് കൈയ്യടിച്ച് ആരാധകർ
അഭിനയത്തിന്റെ കാര്യത്തിലും നിലപാടുകളുടെ കാര്യത്തിലും ഏറെ കൈയ്യടി നേടിയിട്ടുള്ള നടനാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ കരിയറിൽ ഏറെ കൈയ്യടി നേടിയ സിനിമകളിൽ ഒന്നാണ് ’96’. സി പ്രേം കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് 96. തൃഷ കൃഷ്ണനും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളായി, 2018 ല്‍ പുറത്തിറങ്ങിയ സിനിമ ഏവർക്കും പ്രിയപ്പെട്ടതാണ്.
ആ സിനിമയിലെ ഓരോ രംഗങ്ങളും ഏവർക്കും അത്രയേറെ പ്രിയപ്പെട്ടതാണ്, എന്നാല്‍ ചിത്രത്തില്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചിരുന്ന ഒരു രംഗമുണ്ടായിരുന്നുവത്രെ, അത് ചെയ്യാന്‍ നായകന്‍ വിജയ് സേതുപതി തയ്യാറാവാത്തതുകൊണ്ട് മാത്രം ഒഴിവാക്കിയ ഒരു രംഗം. തൃഷയ്‌ക്കൊപ്പമുള്ള ഒരു ലിപ് ലോക്ക് രംഗം. പലരും ആ രംഗത്തിന് വേണ്ടി നിര്‍ദ്ദേശിച്ചുവത്രെ. എന്നാല്‍ കഥാപാത്രത്തിന്റെ ഇമോഷണല്‍ ടോണിന് അങ്ങനെ ഒരു രംഗം ഒട്ടും യോജിച്ചതല്ല എന്ന് വിജയ് സേതുപതി ശക്തമായി വിശ്വസിച്ചു. അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു.

വിജയ് സേതുപതിയുടെ ആ കണക്ക് കൂട്ടല്‍ തെറ്റിയില്ല, സത്യസന്ധവും മാന്യവുമായ ഒരു മനോഹരമായ പ്രണയത്തിന്റെ പവിത്രത നിലനിര്‍ത്താന്‍ അതിന് സാധിച്ചു. വിജയ് സേതുപതി ചെയ്തതാണ് ശരി എന്ന് ആരാധകരും ഒരേ സ്വരത്തില്‍ പറയുന്നു. അങ്ങനെ ഒരു രംഗം സിനിമയുടെ കഥാപാത്രങ്ങളുടെ ഇമോഷണല്‍ ടോണിന് യോജിച്ചതല്ല എന്ന വിജയ് സേതുപതിയുടെ നിരീക്ഷണം, അദ്ദേഹം ആ കഥാപാത്രത്തെ അത്രയേറെ ഉള്‍ക്കൊണ്ടു എന്നതിന് തെളിവാണ് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് നിറഞ്ഞ കൈയ്യടി നൽകുകയാണ് ആരാധകർ..
മുമ്പും വിജയ്‌യുടെ ചില നിലപാടുകൾ കൈയ്യടി നേടിയിരുന്നു തന്റെ മകളായി അഭിനയിച്ച കൃതി ഷെട്ടിയോടൊപ്പം ഒരിക്കലും ഒരു നായക വേഷം ചെയ്യില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിരുന്നു.
Leave a Reply