‘നടി കാർത്തിക സിനിമ ഉപേക്ഷിക്കാൻ കാരണം ആ നടൻ’ !! ആ സംഭവത്തോടെ നടി ആ തീരുമാനത്തിൽ എത്തുകയായിരുന്നു !!

മലയാള സിനിമ പ്രേമികൾ ഒരിക്കലൂം മറക്കാത്ത ഒരു അഭിനേത്രിയാണ് നടി കാർത്തിക. ആ പേര്  കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഓർമ്മവരുന്നത് കറുത്ത പൊട്ടുവെച്ച മെലിഞ്ഞു സുന്ദരമായ ഒരു രൂപമാണ്. ഒരുപാട് സിനിമകൾ ഒന്നും നടി ചെയ്തിരുന്നില്ല എങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി കാർത്തിക. ഇന്ന് മലയാള സിനിമ ഒരുപാട് മാറിയിരിക്കുന്നു ഇന്നത്തെ നായികമാരിൽ കൂടുതൽ പേരും മേക്കപ്പിന്റെ പിറകെയാണ് എന്ന് വേണമെങ്കിൽ പറയാം.. കൂടുതൽ മെയ്ക്കപ്പ് ആവശ്യമുള്ള കാലത്തും പഴയ കാല ചില നടിമാരിൽ സ്വാഭാവിക തനതു സൗന്ദര്യം കൊണ്ട് മനം കവർന്നിരുന്നു. അവരിൽ മുൻ നിരയിൽ നിൽക്കുന്ന അഭിനേത്രിയാണ് കാർത്തിക..

എടുത്തുപറയേണ്ട മറ്റൊരു കാര്യം ഇന്നത്തെ പുതുതലമുറയിൽ ഉള്ള പല പ്രേക്ഷകരും  കാർത്തികയേ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.  മോഹൻലാലിൻറെ ഏറ്റവും പ്രിയ ജോഡി ആയിരുന്നു കാർത്തിക. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വിസ്മയങ്ങളാണ് മലയാള സിനിമയിൽ തീർത്തത്.. ബാഡ്മിന്റണ്‍ താരമായിരുന്ന കാര്‍ത്തികയെ സംവിധായകനായ ബാലചന്ദ്ര മേനോന്‍ ആണ് മലയാള സിനിമയിലേക്ക് കൊണ്ടുവന്നത്. കാര്‍ത്തികയുടെ ആദ്യ സിനിമ ‘മണിച്ചെപ്പ് തുറന്നപ്പോള്‍’ ആയിരുന്നു…

എന്നാൽ ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് നടി ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍താരമായി മാറിയ ഈ നടി സിനിമ ഉപേക്ഷിക്കാന്‍ കാരണം തെന്നിന്ത്യയിലെ സൂപ്പര്‍താരം കമലഹാസന്‍ ആണെന്നാണ് അന്ന് ചില പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌. അതിനു കാരണമായി അവർ പറയുന്നത്.. മികച്ച കദപാത്രങ്ങൾ മാത്രം ചെയ്തിരുന്ന നടി കാർത്തികക്ക് ഒരിക്കലും നായകന്‍ തൊട്ട് അഭിനയിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ സമയത്താണ് കമലാഹസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത നായകനില്‍ അഭിനയിക്കാനുള്ള ക്ഷണം കാര്‍ത്തികയ്ക്ക് ലഭിച്ചിരുന്നത്..

ഈ സിനിമക്ക് മുന്നോടിയായി കമലഹാസൻ ഒരു ഫോട്ടോ ഷൂട്ട് പദ്ധതിയിട്ടു. ഒരു പ്രത്യേക രീതിയില്‍ ഫോട്ടോ എടുക്കാന്‍  ഫോട്ടോഗ്രാഫറെ കമല്‍ ചുമതലപ്പെടുത്തി. കാര്‍ത്തികയുടേയും രവിയുടേയും തോളത്ത് കമല്‍ കൈവച്ചു നില്‍ക്കുന്ന ഫോട്ടോയാണ് നടൻ ഉദ്ദേശിച്ചത്. ഫോട്ടോ ഷൂട്ടിന്റെ കാര്യം കാര്‍ത്തികയേയും രവിയേയും നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഫോട്ടോഗ്രാഫര്‍ ക്ലിക്ക് ചെയ്യാന്‍ സമയത്ത് കമല്‍ കാര്‍ത്തികയുടേയും രവിയുടേയും തോളില്‍ കമൽ കൈവച്ചു.

ഉടന്‍തന്നെ കാര്‍ത്തിക കമൽഹാസന്റെ കൈ തട്ടിമാറ്റി. ആദ്യം അത് കമല്‍ കാര്യമാക്കിയില്ല. രണ്ടാമത് വീണ്ടും ഫോട്ടോ ഷൂട്ടിന് ഒരുങ്ങി. അപ്പോള്‍ വീണ്ടും കമൽ തോളില്‍ കൈവച്ചപ്പോഴും കാര്‍ത്തിക ഇഷ്ടമില്ലാത്ത തരത്തില്‍ വീണ്ടും പെരുമാറി. കൂടാതെ തൊട്ടഭിനയിക്കുന്നത് തനിക്കിഷ്ടമില്ലയെന്നു കാര്‍ത്തിക തുറന്ന് പറഞ്ഞു. അതോടെ കമലിന് ദേഷ്യം കൂടി. അതോടെ ഫോട്ടോഷൂട്ട് നടന്നില്ല. അത് നിർത്തിവെക്കാൻ നടൻ ആവശ്യപ്പെട്ടു…

ഈ പ്രശ്നങ്ങള്‍ കഴിഞ്ഞാണ് സിനിമയിലെ കമൽ കാര്‍ത്തികയെ തല്ലുന്ന സീന്‍ എടുത്തത്. എല്ലാം മറന്നത് പോലെ കാര്‍ത്തികയോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന കമല്‍ ഷൂട്ടിംഗ് സമയത്ത് കാർത്തികയുടെ കരണത്ത് ആഞ്ഞടിച്ചു. അടികൊണ്ട കാര്‍ത്തിക വേദനയോടെ നിലത്തുവീണ് നിലവിളിച്ചു. അതോടെ താൻ ഇനി തമിഴ് സിനിമ ചെയ്യില്ലെന്ന് കാര്‍ത്തിക തീരുമാനിച്ചെന്നും ആ ലേഖനത്തില്‍ പറയുന്നു. ആ തമിഴ് ചിത്രമായ ‘നായകന്‍’ സൂപ്പര്‍ഹിറ്റായെങ്കിലും കാര്‍ത്തിക പിന്നീട് തമിഴില്‍ അഭിനയിച്ചില്ല. ഇപ്പോൾ കുടുംബിനിയായി വളരെ സന്തോഷത്തോടെ കഴിയുന്ന നടിയുടെ മകന്റെ വിവാഹം കഴിഞ്ഞിരുന്നു, വിവാഹ സൽക്കാരത്തിന് നടൻ മോഹൻലാൽ ഉൾപ്പടെ പല പ്രേമുഖരും പങ്കെടുത്തിരുന്നു…

Articles You May Like

2 responses to “‘നടി കാർത്തിക സിനിമ ഉപേക്ഷിക്കാൻ കാരണം ആ നടൻ’ !! ആ സംഭവത്തോടെ നടി ആ തീരുമാനത്തിൽ എത്തുകയായിരുന്നു !!”

  1. Babitha says:

    Yes….she was so cute, bold and energetic.I am a great fan of Karthika. Really want to see in screen. Miss you Karthika…..

  2. Miss safi says:

    Very good actor karthika,
    Avarude dressing ill Ulla othukkam, sookshmatha, careing ellarkum valare ishttamanu

Leave a Reply

Your email address will not be published. Required fields are marked *