എന്റെ ജീവിതത്തിൽ കാർത്തിക എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് ! ഒരിക്കലും മറക്കാൻ കഴിയില്ല, കാർത്തികയുമായുള്ള സൗഹൃദം മാത്രമാണ് ഇപ്പോഴും നിലനിൽക്കുന്നത് ! ശാരി !

ഒരു സമയത്ത് മലയാള സിനിമയുടെ ഏറ്റവും പ്രിയങ്കരിയായ അഭിനേത്രിമാരിൽ ഒരാളായിരുന്നു ശാരി. ഇന്നും നമ്മൾ ഓർത്തിരിക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ ശാരി ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് സജീവമാണ്. അതുപോലെ ഒരു സമയത്ത് ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രമായിരുന്നു ദേശാടനക്കിളി കരയാറില്ല. ഒരു പക്ഷെ അന്നത്തേക്കാൾ ഉപരി ആ ചിത്രത്തിന് മൂല്യം കൂടിയത് ഇന്നാണ്, സ്വവർഗാനുരാഗം എന്ന വാക്ക് കൂടുതൽ ചർച്ചയാകുന്ന ഈ സമയത്ത് ഈ ചിത്രവും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

എന്നാൽ  സൗഹൃദമാണ് ആ ചിത്രത്തിന്റെ ഇതിവൃത്തം എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ മറ്റൊരു പക്ഷം അത് സ്വവർഗാനുരാഗമാണ് എന്നും ഒരു കൂട്ടർ.  സ്നേഹത്തെ വളരെ മനോഹരമായാട്ടാണ്  ചിത്രത്തിൽ ആവിഷ്കരിച്ചത്. അശ്ലീലം എന്ന കാറ്റഗറിയിൽ മലയാളികൾ മാറ്റിനിർത്തിയ സ്വവർഗാനുരാഗത്തെ കാഴ്ചക്കാരുടെ മനസ്സിൽ തങ്ങി നിൽക്കത്തക്ക കഥാപാത്രങ്ങളാക്കി സൃഷ്ടിച്ചത് പത്മരാജന്റെ ബ്രില്യൻസ് തന്നെയാണ് എന്നാണ് ഇക്കൂട്ടരുടെ വാദം.

എന്തുതന്നെ ആയാലും 1986ൽ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദേശാടനക്കിളികൾ കരയാറില്ല’ എന്ന കണ്ടവർ ആ രണ്ടുപെൺകുട്ടികളെയും മറക്കാൻ സാധിച്ചിട്ടുണ്ടാവില്ല. സാലിയും നിമ്മിയുമായി കാർത്തികയും ശാരിയും തകർത്ത് അഭിനയിച്ച ചിത്രം ഇന്നും മിനിസ്‌ക്രീനിൽ ഹിറ്റാണ്. അതിൽ ശാരി ഇന്നും അഭിനയ രംഗത്ത് സജീവമാണ്. ശാരിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച രണ്ടു ചിത്രങ്ങളാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’, ‘ദേശാടനക്കിളി കരയാറില്ല’ എന്നിവ. താൻ അഭിനയിച്ച ചിത്രങ്ങളിൽ പ്രേക്ഷകരുടെ ഇഷ്ട സിനിമ ‘നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ’ ആണെങ്കിലും തന്റെ ഇഷ്ട ചിത്രം അന്നും എന്നും ‘ദേശാടനക്കിളി കരയാറില്ല’ എന്ന ചിത്രമാണ് എന്നാണ് ശാരി പറയുന്നത്.

ഈ സിനിമയിൽ സാലി എന്ന കഥാപാത്രം വളരെ ശക്തമായ ഒന്നായിരുന്നു. എന്നാൽ ഫ്രെയിമിന് പുറത്ത് നേരെ തിരിച്ചാണ് എന്നാണ് ശാരി പറയുന്നത്. ആ കഥാപാത്രം അത്രയും ഗംഭീരമായി തോന്നിയെങ്കിൽ അത് കാർത്തികയുടെ കഴിവാണ്. കാരണം ഷൂട്ടിംഗ് സെറ്റിൽ പലപ്പോഴും തന്നെ സഹായിച്ചിരുന്നത് കാർത്തികയായിരുന്നു. സിനിമ മേഖലയിലെ ആരുമായും താൻ ബന്ധം കാത്തുസൂക്ഷിക്കാറില്ല.  എന്നാൽ കാർത്തികയുമായി ഇന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്നു. എപ്പോഴും ഫോൺ വിളിക്കുകയോ കാണാറ് ഒന്നും ചെയ്യാറില്ലെങ്കിലും ഞങ്ങൾ  നേരിൽ കണ്ടാൽ കുറെ നേരം ഒരുപാട് കാര്യങ്ങൾ സംസാരിക്കാറുണ്ട് എന്നും ശാരി പറയുന്നു.

ആ സിനിമയിൽ ഞാൻ ഒഴികെ ബാക്കി എല്ലാവരും സീനിയറായിരുന്നു, ഞാൻ മാത്രമാണ് പുതുമുഖം. മോഹൻലാൽ ആയാലും ഉർവശി ആയാലും കാർത്തിക ആയാലും മികച്ച അഭിനേതാക്കളാണ്. അപ്പോൾ അങ്ങനെ ഉള്ളവരുടെ കൂടി അഭിനയിക്കാൻ തന്നെ എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. ഡയലോഗ് തെറ്റാതെ പറയണേ എന്ന് മാത്രമായിരുന്നു എന്റെ ആകെ പ്രാർത്ഥന. അതിലും കാർത്തിക ഒരുപാട് സഹായിച്ചു. അതും ഒരു ലെജൻഡറി ഡയറക്ടറുടെ ചിത്രത്തിൽ ആണ് അഭിനയിക്കുന്നത്. അത് തന്നെ എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. പത്മരാജൻ സാറിനൊപ്പം എനിക്ക് നല്ല നല്ല ചിത്രങ്ങളിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. അദ്ദേഹം ഇല്ല എന്ന് പറയുന്നത് എനിക്ക് മാത്രമല്ല മുഴുവൻ മലയാള സിനിമയ്ക്കും ഒരു തീരാ നഷ്ടം തന്നെയാണ് എന്നും ശാരി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *