കാർത്തികയൊക്കെ ഇത്രയും സംസാരിക്കുമോയെന്ന് ഓർത്ത് അത്ഭുതപ്പെട്ടിരിക്കുകയാണ് ഞാൻ ! 37 വർഷങ്ങൾക്ക് ശേഷം ഉണ്ണികളേ ഒരു കഥപറയാം !
മലയാള സിനിമക്ക് ലഭിച്ച അമൂല്യമായ ഒരുപിടി ചിത്രങ്ങളിൽ ഒന്നാണ് കമലിന്റെ സംവിധാനത്തിൽ 1987-ൽ റിലീസ് ചെയ്ത ‘ഉണ്ണികളേ ഒരു കഥപറയാം’. തിലകനും മോഹൻലാലും ഒപ്പം കാർത്തികയും മത്സരിച്ച് അഭിനയിച്ച ചിത്രം ഇന്നും ഏവർക്കും ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഒന്നുതന്നെയാണ്. ഇപ്പോഴിതാ 37 വർഷങ്ങൾക്ക് ശേഷം ആ ചിത്രത്തിന്റെ ഒരു റീയൂണിയൻ സംഭവിച്ചിരിക്കുകയാണ്. അത്തരത്തിൽ മനോരമ ഓൺലൈന്റെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട ഇതിന്റെ ഒരു വീഡിയോ വൈറലാണ്.
മോഹൻലാലും കാർത്തികയും ഒപ്പം അന്നത്തെ ആ പത്ത് കുട്ടികളുംകൂടി ഒന്നിച്ചപ്പോൾ ഒരുപാട് വര്ഷം നമ്മൾ എല്ലാവരും പുറകിലോട്ട് പോയപോലെ തോന്നിപോകുന്നു. കാർത്തിയാകയാണ് ആദ്യം സംസാരിച്ചു തുടങ്ങിയത്, വാക്കുകൾ ഇങ്ങനെ, ആദ്യമായിട്ടാണ് എന്റെ ഭർത്താവ് ഡോ.സുനിൽ അപ്പുറത്ത് നിൽക്കുകയും ഞാൻ ഇപ്പുറത്ത് സ്റ്റേജിൽ ഒറ്റയ്ക്ക് നിൽക്കുകയും ചെയ്യുന്നത്. അതിന്റെ ടെൻഷൻ എനിക്ക് ഭയങ്കരമായിട്ടുണ്ട്.
1987 ജൂലൈ നാലിന്, വളരെ ഭംഗിയുള്ള ഒരു മനോഹര സിനിമ ഉടലെടുത്തു.. ‘ഉണ്ണികളെ ഒരു കഥ പറയാം’. അതിലെ കേന്ദ്രകഥാപാത്രം എബി, ഈ കൊച്ചു കുഞ്ഞുങ്ങൾ. അന്നത്തെ കുട്ടികൾ വീണ്ടുമൊത്ത് ചേരുന്ന ഈ കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ സന്തോഷം. നീണ്ട 37 വർഷങ്ങൾക്കുശേഷമാണ് ഞാൻ സിനിമയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു വേദിയിൽ വന്ന് നിൽക്കുന്നത്. 37 വർഷമെന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ല.
എന്നാൽ ഇങ്ങനെ ഒരു കൂട്ടായ്മ്മക്ക് തുടക്കം കുറിച്ചതും ഞാനാണ്, 2021 ജൂലൈ ആറിന് ഉണ്ണികളെ ഒരു കഥ പറയാം എന്ന പേരിൽ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ഞങ്ങൾ തുടങ്ങി. അതിൽ ആദ്യം കുറച്ചുപേരെ ചേർത്തു. പിന്നീട് എന്റെ പരിമിതമായ ബന്ധങ്ങൾ ഉപയോഗിച്ച് ബാക്കിയുള്ളവരെ അന്വേഷിച്ച് തുടങ്ങി. അപ്പോഴാണ് കമൽ സർ പറഞ്ഞത് കുട്ടികളെ നമുക്കൊരു റിയൂണിയൻ പോലെയൊന്ന് സംഘടിപ്പിച്ചാലോയെന്ന്. അപ്പോൾ അവർ ചോദിച്ചു… നമുക്ക് ലാലങ്കിളിനെ കിട്ടുമോയെന്ന്. അങ്ങനെ അദ്ദേഹം ഈയടുത്ത് ലാൽ സാറിനെ കണ്ടു.
കേട്ടപ്പോൾ അദ്ദേഹത്തിനും സന്തോഷം, പിന്നീട് അദ്ദേഹമാണ് ബാക്കി കാര്യങ്ങൾ സംഘടിപ്പിക്കാൻ മുൻകൈ എടുത്തത്. ഇത് അറിഞ്ഞതും പിള്ളേരെല്ലാം ഡബിൾ ഹാപ്പി. അവരുടെ സന്തോഷം കണ്ടപ്പോൾ ഞാനും വളരെ സന്തോഷിച്ചു. പക്ഷെ അതിനൊപ്പം എനിക്ക് വേറൊരു സങ്കടം കൂടിയുണ്ടായിരുന്നു. ഒരു പൊതുപരിപാടിയിൽ ഞാൻ പങ്കെടുക്കില്ലെന്നത് വർഷങ്ങൾക്ക് മുമ്പ് എടുത്ത ഒരു തീരുമാനമായിരുന്നു. പക്ഷെ ഈ കുട്ടികൾക്ക് വേണ്ടി ഒരു കുടുംബ പ്രോഗ്രാം എന്നതുകൊണ്ട് ,മാത്രമാണ് താൻ പങ്കെടുത്തത് എന്നും കാർത്തിക പറയുന്നുണ്ട്.
ശേഷം മോഹൻലാൽ സംസാരിച്ചത് ഇങ്ങനെ, ഇത് ഒരിക്കൽ മാത്രമെ സംഭവിക്കുകയുള്ളു. ഇനി ഇങ്ങനൊരു ഗാതറിങ് ഉണ്ടാവില്ല. ഇതൊരു മാജിക്കാണെന്ന് പറഞ്ഞാണ് മോഹൻലാൽ സംസാരിച്ച് തുടങ്ങിയത്. കാർത്തികയൊക്കെയാണ് ഈ കൂട്ടായ്മയുണ്ടാകാൻ കാരണം. കാർത്തികയൊക്കെ ഇത്രയും സംസാരിക്കുമോയെന്ന് ഓർത്ത് അത്ഭുതപ്പെട്ടിരിക്കുകയാണ് ഞാൻ. ഷൂട്ടിങ് സമയത്ത് പോലും നമ്മളോടൊന്നും വന്ന് സംസാരിക്കാത്തയാളാണ് കാർത്തിക. ഡയലോഗ് പോലും പറയാൻ പ്രയാസമുള്ളയാളാണ്. തിരുവനന്തപുരത്ത് ഞങ്ങൾ ഈ പ്രോഗ്രാം വെച്ചത് തന്നെ കാർത്തികയ്ക്ക് വേണ്ടിയാണെന്നും, ഈ അവസരത്തിൽ തിലകൻ ചേട്ടനേയും സുകുമാരി ചേച്ചിയേയുമെല്ലാം ഓർക്കുന്നു എന്നും മോഹൻലാൽ പറഞ്ഞു….
Leave a Reply