
‘അവിടുന്നേ തുടങ്ങിയ സമയദോഷമാണ് എന്റേത്’ ! സിനിമ രംഗത്ത് നിന്ന് വേദനിപ്പിക്കുന്ന ഒത്തിരി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ! എന്റെ സമയ ദോഷം ചാക്കോച്ചന്റെ ഭാഗ്യമായി ! നടൻ കൃഷ്ണ പറയുന്നു !
മലയാള സിനിമ രംഗത്ത് വളരെ അധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടനാണ് കൃഷ്ണ. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടനാണ് കൃഷ്ണ, നായകനായി തുടക്കം കുറിച്ച കൃഷ്ണ പിന്നീട് സഹ താരങ്ങളിലേക്കും അതുപോലെ ചെറിയ വേഷങ്ങളിലേക്ക് ഒതുങ്ങി പോകുകയായിരുന്നു, ഇപ്പോൾ കൃഷ്ണ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഏത് അഭിമുഖത്തില്‍ പങ്കെടുത്താലും എന്നോട് തില്ലാന തില്ലാനയെക്കുറിച്ച് ചോദിക്കാറുണ്ട്. ആ കാലത്ത് റിസ്ക്കെടുത്ത് ചെയ്ത കഥാപാത്രമാണ് അത്. രാവിലെ ആ ലുക്കില്‍ ഇരുന്നാല്‍ രാത്രി വൈകുന്നത് വരെയൊക്കെ ഇരിക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു.
ഞാൻ ചെയ്ത സിനിമകളിൽ തില്ലാന തില്ലാന എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം ലാലേട്ടന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘അയാള്‍ കഥയെഴുതുകയാണ്’ എന്ന ചിത്രത്തിൽ നാല് അവസ്ഥയിലുള്ള ക്യാരക്ടറായിരുന്നു. പൊടിമീശ കൊണ്ട് ഒന്നുമാവില്ലെന്ന് പറഞ്ഞ് കട്ടിമീശ ഒട്ടിച്ചുവെക്കുകയായിരുന്നു. അതിന് ശേഷം അങ്ങനെയുള്ള കുറേ കഥാപാത്രങ്ങളായിരുന്നു തേടിയെത്തിയത്. പഴയ വേഷങ്ങളൊക്കെ കാണുമ്പോള്‍ ഇതെന്താ ഇങ്ങനത്തെ സിനിമയെന്നാണ് അവര്‍ ചോദിക്കാറുള്ളത്. അവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റാറില്ല. പിന്നെ ഈ സീരിയലിലോട് ഒന്നും എനിക്ക് അത്ര താൽപ്പര്യമില്ല.

സിനിമയിൽ നിന്നും വന്ന ആളാണ് ഞാൻ, സിനിമ ഇല്ലാതിരുന്ന സമയത്താണ് സീരിയലിലേക്ക് പോയത്. രണ്ടും രണ്ട് പ്ലാറ്റ്ഫോമാണ്. കൊവിഡ് സമയത്തായിരുന്നു തിങ്കള്‍ക്കലമാന്‍ ചെയ്തത്. ആ സമയത്ത് കുറച്ച് സിനിമകളും ചെയ്യുന്നുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നൊരാള്‍ ഒരിക്കലും സീരിയല്‍ ചെയ്യാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായമെന്നും കൃഷ്ണ പറഞ്ഞിരുന്നു. പ്രശസ്തിയൊക്കെ കിട്ടുമെങ്കിലും ആക്ടറിന് വലിയ ഗ്രോത്തുണ്ടാവില്ല. വാണി വിശ്വനാഥിന്റെ എത്രയോ ഇടി വാങ്ങിയിട്ടുള്ള ആളാണ് ഞാൻ എന്ന് മിക്കപ്പോഴും കേൾക്കാറുണ്ട്, മഞ്ജു വാര്യര്‍, ഭാനുപ്രിയ, ഇന്ദ്രജ, വാണിവിശ്വനാഥ്, സംയുക്ത വര്‍മ്മ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിരുന്നു. ഞാനും ചാക്കോച്ചനും ഒരേ സമയത്ത് തുടക്കം കുറിച്ചവരാണ്. അനിയത്തിപ്രാവ് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്, എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കത് മിസായി. ആലോചിക്കുമ്പോള്‍ നല്ല വിഷമമാണ്.
അവിടം തൊട്ട് തുടങ്ങിയതാണ് എന്റെ കഷ്ടകാലം, അത് ഇന്നും തുടരുന്നു. ഒരു സമയത്ത് എല്ലാം ഓർത്ത് ഒരുപാട് വിഷമിച്ചിരുന്നു, പക്ഷെ ഇപ്പോൾ എല്ലാം പോസ്റ്റിറ്റീവ് ആയിട്ടാണ് എല്ലാം എടുക്കുന്നത്, അതിനെ കുറിച്ചൊന്നും അധികം അങ്ങനെ ആലോചിച്ചിരിക്കാറില്ല, അടുത്തതിലേക്ക് പോണം. അതിനാലാണ് ഇന്നിത് ചിരിയോടെ പറയാന്‍ പറ്റുന്നത്. എനിക്ക് സിനിമയൊന്നും കിട്ടാതെ വന്നപ്പോഴാണ് ജോലിക്ക് പോയത്. അങ്ങനെയാണ് ബിസിനസിലേക്കും തിരിഞ്ഞത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും വേദനിപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നിപ്പോള്‍ കൃഷ്ണ തന്നെ ചെയ്യണമെന്ന് പറഞ്ഞ് നില്ക്കുന്ന അവസ്ഥ ഒന്നും ഇപ്പോൾ ഇല്ലന്നും കൃഷ്ണ പറയുന്നു.
Leave a Reply