
മമ്മൂട്ടി അങ്കിൾ ഒന്ന് കാണാൻ വരുമോ ! എനിക്ക് ഒത്തിരി ഇഷ്ടമാണ് ! ആശുപത്രിയില്‍ കിടക്കുന്ന കുട്ടി ആരാധികയുടെ ആഗ്രഹം നിറവേറ്റി മെഗാസ്റ്റാർ ! കൈയ്യടിച്ച് ലോകം !
മെഗാ സ്റ്റാർ മമ്മൂക്ക നമ്മുടെ ആവേശമാണ്, അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന വ്യക്തി കൂടിയാണ്. അതുപക്ഷേ അദ്ദേഹം കൊട്ടിഘോഷിക്കാറില്ല, എങ്കിലും പല പ്രതിസന്ധി ഘട്ടത്തിലും അദ്ദേഹം തന്റെ സഹായം ആവശ്യമുള്ള ഇടങ്ങളിൽ ഓടി എത്താറുണ്ട്, അത്തരത്തിൽ ഒരു വാർത്തയാണ് ഇന്ന് ആരാധകരുടെ മനം നിറച്ചിരിക്കുന്നത്. ആശുപത്രി കിടക്കയില്‍ വെച്ച് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പറഞ്ഞ തന്റെ കുഞ്ഞാരാധികയെ കാണാനെത്തിയ താരത്തിന്റെ ചിത്രങ്ങളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘മമ്മൂട്ടി അങ്കിളെ.. നാളെ എന്റെ ബെര്‍ത്ത്ഡേ ആണ്. മമ്മൂട്ടി അങ്കിള്‍ എന്നെ ഒന്ന് കാണാന്‍ വരുമോ’ എന്ന് ആശുപത്രി കിടക്കയില്‍ കിടന്ന് ചോദിക്കുന്ന കുഞ്ഞാരാധികയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
അസുഖ ബാധിതയായി ആശുപത്രിയിൽ കുട്ടിയെ കണ്ടു വിവരങ്ങക് തിരക്കുന്ന മമ്മൂക്കയെയാണ് വിഡിയോയിൽ കാണുന്നത്. കുട്ടി ചികിത്സയിലുള്ള ആശുപത്രിയില്‍ യാദൃശ്ചികമായി എത്തിയതായിരുന്നു മമ്മൂട്ടി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ കാര്യം അവതരിപ്പിച്ചപ്പോള്‍,തന്നെ മമ്മൂട്ടി കുട്ടിയെ കാണാന്‍ എത്തുകയായിരുന്നു. മമ്മൂട്ടി കുട്ടിയെ കാണാന്‍ എത്തുകയും പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തു. മമ്മൂട്ടിയ്ക്കൊപ്പ് നിര്‍മ്മാതാവ് ആന്റോ ജോസഫും, പേഴ്സണല്‍ അസിസ്റ്റന്റ് ജോര്‍ജും ഉണ്ടായിരുന്നു. ഓര്‍മ്മ നഷ്ടപ്പെടുന്ന അപൂര്‍വ രോഗം ബാധിച്ച കുട്ടി ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ചികിത്സയില്‍ കഴിയുന്നത്.
Leave a Reply