
‘മലയാളത്തിന്റെ സ്വന്തം പാർവതിക്ക് ഇന്ന് ജന്മദിനം’ ! എന്തോ മരുന്ന് കഴിച്ച് മെലിഞ്ഞതാണ് ! വിമർശനങ്ങൾ അതിരുവിട്ടപ്പോൾ പ്രതികരണം ശ്രദ്ധ നേടുന്നു !
പാർവതി ഒരു സമയത്ത് മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു, ഇന്നും നമുക്ക് മറക്കാൻ കഴിയാത്ത എത്രയോ സിനിമകൾ. ബാലചന്ദ്രമേനോൻ ആണ് പാർവതിയെ മലയാള സിനിമക്ക് സമ്മാനിച്ചത്. അഭിനയിച്ച നിരവധി ഹിറ്റ് ചിത്രങ്ങൾ ഇപ്പോഴും മലയാളികൾ ഓർത്തിരിക്കുന്നു, ഹിറ്റ് നായകന്മാരുടെ ഒപ്പം തകർത്തഭിനയിച്ച പാർവതി നടൻ ജയറാമുമായി പ്രണയത്തിലാവുകയും ശേഷം വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു, ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും പാർവതിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്..
ഇന്ന് അശ്വതി എന്ന പാർവതിയുടെ 53 മത് ജന്മദിനമാണ്. സമൂഹ മാധ്യമങ്ങളിൽ ആശമാസകൾ നിറയുകയാണ്. ജയറാമും ഒത്ത് വളരെ സന്തുഷ് കുടുംബ ജീവിത നയിക്കുന്ന ഇവർക്ക് രണ്ടുമക്കളാണ്, കാളിദാസും മാളവികയും, ഇരുവരും ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാർവതിയും ജയറാമും ഒന്നിച്ചുള്ള ഒരു ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു, എന്നാൽ അതിൽ പാർവതി നന്നായി മെലിഞ്ഞ ഒരു രൂപമായിരുന്നു.
പക്ഷെ ആ ചിത്രം സമൂഹ മാധ്യമങ്ങളിൽ വളരെ മോശം കമന്റുകൾക്ക് കാരണമായി മാറുകയും ചെയ്തിരുന്നു. പാര്‍വതി തടി കുറയ്ക്കാന്‍ നോക്കിയെന്നും എന്തോ അസുഖമുണ്ടെന്നും വരെ വിവിധ കമന്റുകളുമെത്തിയിരുന്നു. ഇപ്പോഴിതാ ഇത്തരം കമന്റുകളെ വിമര്‍ശിച്ചു കൊണ്ട് അഭിഭാഷക അതുല്യ ദീപു സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലാണുള്ളത്. എന്നെ ഇപ്പോ കണ്ടാല്‍ തിരിച്ചറിയുമെങ്കിലും ഈ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ശാരീരികമായും മാനസ്സികമായും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ആര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും ചിലപ്പോ ഇരുളും ഇതൊക്കെ സര്‍വ്വ സാധാരണമാണ്.

നല്ല റീച്ചുള്ള ഒരു ഫേസ്ബുക്ക് പേജിൽ കണ്ട ഒരു ചിത്രമാണിത്. എന്നാൽ ഈ ചിത്രത്തിന് ചിലർ നൽകിയിരിക്കുന്ന കമാറ്റുകളാണ് ഇന്ന് എന്നെ കൊണ്ട് ഈ കുറിപ്പ് എഴുതിപ്പികാൻ കാരണമായത്. എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാന്‍ നോകിയത എന്തായാലും സംഭവം കളര്‍ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒകെ കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മടെ പോലെ ആവും പാര്‍വതി.. അങ്ങനെ നീളുന്നു കമന്റുകൾ. എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികളുടെ ബോഡി ഷെയിംമിങ് ഒരിക്കലൂം മാറാൻ പോകുന്നില്ല.
ഇത്രമാത്രംനെഗറ്റീവ് പറയാന്‍ മാത്രം എന്താ ആ ഫോട്ടോയിലുള്ളത്, അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ്, ചിലപ്പോ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം, അതുമല്ലെങ്കിൽ, നൃത്തം അഭ്യസിക്കുകയോ, വ്യായായമോ ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേല്‍ ഹോര്‍മോണ്‍ പ്രശ്നമാകാം.. ഇതൊക്കെ പറയുന്നു എങ്കിലും ആ മാറ്റം എനിക്ക് നല്ലതുമാത്രമായിട്ടാണ് തോന്നുന്നത്. ഇതൊക്കെ പറഞ്ഞും ചിരിച്ചും കളിയാക്കിയും ഇരിക്കുമ്പോൾ ഓര്‍ക്കുക.. ഒന്നും ആര്‍ക്കും ശാശ്വതമല്ല. ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതി.
Leave a Reply