
‘എല്ലാം നേടിക്കഴിഞ്ഞ് മഞ്ജുവിനോട് ചെയ്തത് ഞാൻ ഓർക്കണമായിരുന്നു’ ! എല്ലാം ഞാന്‍ തുറന്നു പറഞ്ഞാല്‍ സംഭവിക്കാൻ പോകുന്നത്…! സുനിയുടെ കത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ !
ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകനായിരുന്ന നടൻ ദിലീപിന്റെ വ്യക്തി ജീവിതത്തിലും കരിയറിലും ഇപ്പോൾ സംഭവിക്കുന്നത് ഒരു സിനിമയെ വെല്ലുന്ന കാര്യങ്ങളാണ്. താളപ്പിഴകൾ ജീവിതത്തിൽ നിത്യ സംഭവമായതോടെ ദിലീപ് ഇന്ന് മലയാളികൾക്ക് ഒരു ചർച്ചാവിഷയാമായി മാറിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഇപ്പോഴും കുറ്റാരോപിതനായി തുടരുമ്പോൾ വിധി പറയുന്ന ദിവസത്തിനായി ലോകം മുഴുവൻ കാത്തിരിക്കുന്നു. ചരിത്രത്തിൽ തന്നെ ആദ്യത്തെ ഒരു സംഭവമാണ് സഹ പ്രവർത്തകയെ പീഡിപ്പിക്കാൻ ഒരു കൊട്ടേഷൻ കൊടുക്കുന്നത് എന്നാണ് പ്രോസിക്യൂഷന്റെ വാദം.
അതുപോലെ ഇപ്പോഴിതാ ഈ കേസിലെ മുഖ്യ പ്രതിയായ പൾസർ സുനി എന്ന സുനിൽ കുമാർ എഴുതിയ കത്തിൽ നടനെ കുറിച്ച് വളരെ ഗുരുതര ആരോപണങ്ങളാണ് പുറത്ത് വരുന്നത്. 2018 മെയ് 17 ന് എഴുതിയ കത്ത് സൂക്ഷിക്കാൻ സുനി അമ്മയ്ക്ക് കൈമാറി. തനിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ കത്ത് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കത്ത് ഇപ്പോൾ പുറത്ത് വന്നതായാണ് സൂചന. നടൻ ദിലീപിന്റെ അറിവോടെയാണ് നടിയെ ആക്രമിച്ചത് എന്നാണ് സുനി കത്തിൽ പറയുന്നത്. ദിലീപ് ചതിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നും കത്തിൽ സുനി ആരോപിക്കുന്നു. കേസ് അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചെന്നും കത്തിൽ പറയുന്നു.

ഇനി എനിക്ക് ഈ കുറ്റത്തിന് എന്ത് ശിക്ഷ കിട്ടിയാലും അതിൽ പരിഭവമോ പരാതിയോ ഇല്ല. പക്ഷെ അത് എന്റെ കാര്യത്തിന് വേണ്ടിയല്ല എന്ന് ഓർക്കണം. പോലീസ് മർദിച്ചിട്ടും ദിലീപിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും എന്നാൽ തിരിച്ച് ദിലീപ് തങ്ങളെ ചതിച്ചുവെന്നുമാണ് പൾസർ സുനിയുടെ പരാതി. എന്റെ എല്ലാ തെറ്റുകൾക്കും കോടതിയിൽ മാപ്പ് ചോദിക്കും എന്നു പറഞ്ഞാണ് പേരിടാത്ത കത്ത് അവസാനിപ്പിക്കുന്നത്. ദിലീപിനും മലയാളത്തിലെ മറ്റ് ചില നടന്മാർക്കും സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
അമ്മ താര സംഘടനയുടെ ഭാരവാഹികളെ പരോക്ഷമായി പരാമർശിക്കുന്നു. ചേട്ടൻ ഉൾപ്പെടെയുള്ള അമ്മയുടെ സംഘടനയിലെ എത്രപേർ സെ,ക്,സ് റാ,ക്ക,റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യക്ക് പുറത്ത് ചേട്ടൻ എന്തിന് ഷോ നടത്താൻ പോകുന്നു, ഷോയിൽ നിന്ന് ഉള്ള ലാഭം എത്രപേർക്ക് ലഭിക്കണം, അയാൾക്ക് എന്ത് പ്രയോജനം ലഭിക്കണം, തന്നെ എവിടെയും ജീവിക്കാൻ അനുവദിക്കില്ല എന്നാണെങ്കിൽ ഇതൊക്കെ ഒന്ന് കൂടെ ഓർക്കണം .” സുനി കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
അതുപോലെ ഈ കേസിൽ മഞ്ജു വാര്യരെ കുടുക്കാൻ നോക്കിയെന്നും സുനി പറയുന്നു. മഞ്ജുവിനേയും ശ്രീകുമാറിനേയും ഏതെങ്കിലും വിധത്തിൽ കോ,ട,തിയിൽ പറഞ്ഞതു കേസിൽ ഉൾപ്പെടുത്തണം എന്ന് ബാബുസാർ മാർട്ടിനോട് ആവശ്യപ്പെട്ടിരുന്നു. ഒന്നുമില്ലാത്ത സമയത് കൂടെ കൂടി , കാലക്രമേണ എല്ലാം നേടി അധികാരവും പദവിയും കിട്ടിയപ്പോൾ മഞ്ജുവിനോട് ചെയ്തത് ഞാൻ ഓർക്കണമായിരുന്നു എന്നും സുനി കത്തിൽ പറയുന്നു.
Leave a Reply