
ആരാധകരെ ആവേശത്തിലാക്കി, മലയാള സിനിമയെ വാനോളം പുകഴ്ത്തി റോക്കി ഭായ് ! മലയത്തിലെ ഇഷ്ട താരങ്ങൾ ഇവർ ! കൈയ്യടിച്ച് വരവേറ്റ് ആരാധകർ !
ഭാഷാ വ്യത്യാസമില്ലാതെ ഇന്ന് സിനിമകൾ എല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന ഒരു പ്രതീതിയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും കാണാൻ കഴിയുന്നത്. അതിന് ഏറ്റവും വലിയ ഒരു ഉദാഹരണമാണ് കെജിഫ്. റോക്കി ഭായി ലോകമെങ്ങും കീഴടക്കിയപ്പോൾ മലയാളി മനസിലും സ്ഥാനം നേടുകയായിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം വിജയക്കൊടി പാറിച്ചപ്പോൾ അതിന്റെ സെക്കൻഡ് പാർട്ടിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് കെജിഎഫ് റിലീസിന് എത്തുകയാണ്. ഏപ്രില്‍ 14ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ താരത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കൊച്ചിയിൽ എത്തിയ താരം മലയാളികളെ ഒന്നാകെ കയ്യിലെടുത്തിരിക്കുകയാണ്, ആരാധകർ ആവേശത്തിൽ ആക്കുന്ന നടന്റെ ഡയലോഗുകളും ഏറെ ശ്രദ്ദേയമായിരുന്നു. മലയാള സിനിമകള്‍ കാണാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മോഹന്‍ലാല്‍ ചിത്രമായ നരസിംഹത്തിലെ ‘പോ മോനേ ദിനേശാ’ എന്നായിരുന്നു താരത്തിന്റെ മറുപടി. മാര്‍ച്ച് മൂന്നിന് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വത്തിലും ‘ചാമ്പിക്കോ’ എന്ന ഡയലോഗ് കൂടെ ആയതോടെ കാണികള്‍ ആവേശത്തിലായി. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ചുനിൽക്കുന്ന ഒന്നാണ് മലയാള സിനിമകള്‍ എന്നും, അത് താന്‍ ഫോളോ ചെയ്യാറുണ്ടെന്നും മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ പൃഥ്വിരാജിനേയും ടൊവിനോ തോമസിനെയും തനിക്ക് ഏറെ ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒട്ടും മുൻ ഒരുക്കുങ്ങൽ ഇല്ലാതെ എത്തിയ കെജിഫ് ആദ്യ ഭാഗം മികച്ചം വിജയം കൈവരിക്കുകയും, അതിനെ തുടർന്ന് യഷ് എന്ന നടന്റെ വിപണന മൂല്യം കൂടുകയും, ഒരൊറ്റ ചിത്രം കൊണ്ട് പാൻ ഇന്ത്യ താരമാകാനും യഷിന് സാധിച്ചു. യഷിന് പുറമേ ബോളിവുഡ് താരം സഞ്ജയ് ദത്തും രണ്ടാം ഭാഗത്തില്‍ എത്തുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രമായാണ് സഞ്ജയ് എത്തുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിക്കുന്നത്. രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് താരങ്ങള്‍.
കേരളത്തിൽ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്നും ട്രെയിലറിൽ കണ്ടതിന്റെ ഇരട്ടിയാണ് ചിത്രം എന്നും പ്രിവ്യൂ കണ്ടതിനു പിന്നാലെ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. കൂടാതെ ഏപ്രില്‍ 14ന് വിജയ് ചിത്രം ബീസ്റ്റിനൊപ്പം ക്ലാഷ് റിലീസായാണ് കെ.ജി.എഫ് 2 എത്തുന്നത്. രണ്ടു ചിത്രങ്ങളും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.
Leave a Reply