
സുപ്രിയ മേനോൻ നടി ശ്രിനിതിയോട് കാണിച്ചത് കടുത്ത അവഗണന ! സ്റ്റാർ വാല്യൂ ഇല്ലാത്തത് കൊണ്ടാണോ ! സുപ്രിയ മേനോനെതിരെ വിമർശനം !
മലയാള സിനിമ രംഗം ആകെ ഇളക്കി മറിച്ചുകൊണ്ട് കെജിഫ് സെക്കൻഡ് പാർട്ട് റിലീസിന് ഒരുങ്ങുകയാണ്, ഏപ്രില്‍ 14ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ യാഷിനും നായിക ശ്രീനീതിക്കും മികച്ച സ്വീകാര്യത ആയിരുന്നു ലഭിച്ചത്. റോക്കി ഭായി ലോകമെങ്ങും കീഴടക്കിയപ്പോൾ മലയാളി മനസിലും സ്ഥാനം നേടുകയായിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം വിജയക്കൊടി പാറിച്ചപ്പോൾ അതിന്റെ സെക്കൻഡ് പാർട്ടിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ കൊച്ചിയിൽ എത്തിയ യാഷിന്റെ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. കേരളത്തിൽ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. അതുകൊണ്ട് തന്നെ വേദിയിൽ പൃഥ്വിരാജിന് പകരം ഭാര്യയും നിർമാതാവമായ സുപ്രിയ മേനോൻ സജീവ സാനിദ്യമായിരുന്നു. എന്നാൽ ഇന്നിപ്പോൾ ആദ്യമായി സുപ്രിയക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഒരു വലിയ വിമർശനം ഉയരുകായണ്.
പരിപാടിയുടെ ഭാഗമായി വേദിയിൽ എത്തിയ സുപ്രിയ നടൻ യഷിനെ ആലിംഗനം ചെയ്ത് സ്വീകരിക്കുകയും, അതുപോലെ സുപ്രിയയെ കണ്ടു വേദിയിൽ എഴുനേറ്റ് നിന്ന നായിക ശ്രീനിധി ഷെട്ടിയെ ശ്രദ്ധിക്കുകപോലും ചെയ്യുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഈ വീഡിയോ കണ്ട ഏതൊരു ആളുടെയും മനസ്സിൽ തട്ടിയ ഒരു രംഗം ആയിരുന്നു അത്. ഇപ്പോഴിതാ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് ഒരു സിനിമ പാരഡൈസ് എന്ന ഫേസ്ബുക്ക് പേജിൽ നിന്നും പങ്കുവെച്ച ഒരു കുറിപ്പും സ്മൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്.

ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, കണ്ടപ്പോൾ വളരെ വിഷമം തോന്നിയ ഒരു രംഗം….ലുലു മാളിൽ KGF ൻ്റെ പ്രൊമോഷന് എത്തിയ യാഷും, ശ്രിനിതി ഷെട്ടിയും.. പൃഥ്വിരാജിന് പകരം എത്തിയ സുപ്രിയ സ്റ്റേജിൽ വച്ച് യാഷ്ന് മാത്രം കൈ കൊടുത്ത് കടന്നു പോകുന്നു. അതേസമയം സുപ്രിയയെ കണ്ട് എഴുന്നേറ്റ് നിന്ന നടി ശ്രിനിതിയെ സുപ്രിയ ഒന്ന് നേരെ നോക്കുന്നത് പോലും ഇല്ല….ഇതിന് ശേഷം വന്ന ശങ്കർ രാമ കൃഷ്ണനും ഇതേ ആറ്റിറ്റൂട് തന്നെ ആയിരുന്നു. ശ്രീനിധിക് അത്രയും താരമൂല്യം ഇല്ലാത്തത് കൊണ്ടാണോ ഇത്തരത്തിൽ ഒരു അവഗണന.. എന്നും ആ കുറിപ്പിൽ പറയുന്നു.
ഇതേ അഭിപ്രായത്തെ ശെരിവെച്ചുകൊണ്ടാണ് ഏവരും കമന്റുകളും പങ്കുവെക്കുന്നത്. ഇത് ആദ്യമായിട്ടാണ് ഏവരുടെയും ഇഷ്ടവും ബഹുമാനവും നേടിയെടുത്ത സുപ്രിയക്കെതിരെ ഒരു വിമർശനം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അതുമാത്രമല്ല സുപ്രിയ പങ്കുവെച്ച ചിത്രത്തിന് താഴെയും ഇതേ കാര്യം പലരും തുറന്ന് പറഞ്ഞിരുന്നു, ആ കുട്ടിയെ മനപ്പൂർവം ഒഴിവാക്കിയതുപോലെ തോന്നി എന്നാണ് പലരും പറഞ്ഞത്… വീഡിയോ ഇതിനോടകം തന്നെ വൈറലായി മാർകഴിഞ്ഞു.
Leave a Reply