
എനിക്ക് കിട്ടിയ ഭാഗ്യം ! ‘ഞാൻ കൂടെ ഉണ്ട്’ എന്ന ആ ഒരൊറ്റ വാക്ക് എനിക്ക് തിരിച്ചുതന്നത് എന്റെ ജീവിതം തന്നെയാണ് ! നന്ദി പറയാൻ വാക്കുകൾ ഇല്ല ! ഭാര്യയെ കുറിച്ച് ശ്രീശാന്ത് !
ഒരു സമയത്ത് മലയാളികളുടെ അഭിമാനമായിരുന്ന ആളാണ് ശ്രീശാന്ത്. പക്ഷെ ഉയർച്ചയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം നമ്മൾ കണ്ടതാണ് . ഇപ്പോൾ അഭിനയ രംഗത്തും അതുപോലെ ഗായകനായും, ഡാൻസറായും ടെലിവിഷൻ രംഗത്ത് നിറസാന്നിധ്യമാണ് ശ്രീശാന്ത്. ഇതിനോടകം ബോളിവുഡ് സിനിമയിലും താരമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തന്റെ റിട്ടയര്‍മെന്റിന് ശേഷം ശ്രീശാന്ത് ആദ്യമായി പങ്കെടുത്ത ടെലിവിഷൻ പരിപാടി ആയിരുന്നു പണം തരും പടം. ഈ ഷോയിൽ പങ്കെടുത്തുകൊണ്ട് ശ്രീശാന്ത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
എന്റെ ജീവിതത്തിൽ പ്രതിസന്ധി ഘട്ടത്തിൽ സുഹൃത്തുക്കളും കുടുംബവും എല്ലാം ഒപ്പമുണ്ടായിരുന്നു. എന്റെ അച്ഛൻ എന്നോട് ഇടക്കെല്ലാം പറയുമായിരുന്നു ഏറ്റവും പവര്‍ലെസായ ആളെയാണ് നമ്മള് പവര്ഫുളായിരിക്കുമ്പോള് സഹായിക്കേണ്ടത് എന്ന്. ക്രിക്കറ്ററായില്ലെങ്കില്‍ സ്പോര്‍ട്സ് ടീമിന്റെ സൈക്കോളജിസ്റ്റായി ജോലി ചെയ്യണം എന്നാഗ്രഹിച്ചിരുന്നു. വീട്ടിൽ എല്ലാവരും താരങ്ങൾ ആയിരുന്നു. അതുകൊണ്ടുതന്നെ ശ്രീശാന്തിന്റെ എന്ന് പറഞ്ഞ് എല്ലാവരും അറിയപ്പെടണം എന്നാഗ്രഹിച്ചിരുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ ആയിരുന്നു ഞങ്ങളുടെ വിവാഹം, ഭാര്യ ഭുവനേശ്വരി. ഈ ജന്മത്തിൽ എനിക്ക് കിട്ടിയ ഭാഗ്യം. രാജസ്ഥാനിലെ ഒരു റോയല്‍ ഫാമിലിയിലെയാണ് അവര്‍. സ്റ്റേഡിയത്തിൽ വെച്ചാണ് ആദ്യം കാണുന്നത്. കണ്ടപ്പോള്‍ത്തന്നെ എനിക്ക് ആ കുട്ടിയെ ഇഷ്ടമായി. എന്റെ നമ്പര്‍ വേണമോയെന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞു. പക്ഷേ, അവരുടെ കസിന് നമ്പര്‍ മേടിച്ചു. എല്ലാം ഒരു നിമിത്തമാണ്. എന്റെ കുലദേവതയുടെ പേരും ഭുവനേശ്വര ദേവി എന്നാണ്. പ്രശസ്തിയിൽ നിൽക്കുമ്പോഴാണ് പരിചയപ്പെടുന്നത്. ശേഷം എനിക്ക് ഒരു കോൾ വരുന്നത് പെര്‍ഫോമന്‍സില്ലാതെ നിന്നിരുന്ന സമയത്തായിരുന്നു. വേള്‍ഡ് കപ്പ് ജയിച്ചാല്‍ നിന്നെ കല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു. പ്രാങ്ക് ചെയ്യേണ്ട, നിങ്ങള്‍ ക്ഷത്രിയനാണോ, എന്റെ വീട്ടുകാരും കൂടി സമ്മതിക്കേണ്ടേയെന്നായിരുന്നു അവളുടെ ചോദ്യം.

എനിക്ക് പരിക്ക് പറ്റി നടക്കാൻ കഴിയാതെ ഇരിക്കുന്ന സമയത്താണ് അവളുടെ അമ്മ എന്നെ വിളിക്കുന്നത്. ഞാനൊരു ക്രിക്കറ്ററല്ല ഇപ്പോള്‍ വീല്‍ചെയറിലാണ്, ഇനി കളിക്കാന്‍ പറ്റുമോയെന്നറിയില്ലെന്ന് പറഞ്ഞിരുന്നു. ക്രിക്കറ്റര്‍ ശ്രീശാന്തിനെയല്ല മകള്‍ വിവാഹം ചെയ്യുന്നതെന്നായിരുന്നു അമ്മയുടെ മറുപടി. ശ്രീശാന്ത് എന്ന വ്യക്തിയെ ആണ് കെട്ടുന്നതെന്ന് കേട്ടപ്പോള്‍ എനിക്കൊരുപാട് സന്തോഷമായി. അതുപോലെ എന്റെ ഫാദറിന്‍ലോ എന്നെ ആദ്യമായി കാണുന്നത് കോടതി വരാന്തയിൽ വെച്ചാണ്.
അദ്ദേഹം എന്നെ കണ്ട ശേഷം അടുത്തേക്ക് വന്ന് തോളിൽ തട്ടിയിട്ട് പറഞ്ഞു, ഇതൊന്നും ‘കാര്യമാക്കേണ്ട വിട്ടേക്ക്’ എന്ന് പറഞ്ഞ് സാന്ത്വനിപ്പിക്കുകയായിരുന്നു. മധ്യാമങ്ങൾ എല്ലാം എന്നെ എടുത്തിട്ട് അലക്കുകയായിരുന്നു. ആ സമയത്താണ് വിവാഹം ഉറപ്പിക്കുന്നത്. ഞാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് എന്റെ ഭാര്യ അതുപോലെ 27 ദിവസം അടുക്കളയിലാണ് കിടന്നുറങ്ങിയത്. ആഹാരം പോലും അതുപോലെയാണ് കഴിച്ചത്. ഞങ്ങളെല്ലാം കൂടെയുണ്ടെന്നായിരുന്നു അവളുടെ അച്ഛനും അമ്മയും പറഞ്ഞത്. ജീവിക്കണം എന്ന് തോന്നിപ്പിച്ച സാഹചര്യങ്ങൾ ആയിരുന്നു അതെല്ലാം, ശേഷം എന്റെ സിനിമ അരങ്ങേറ്റവും ഡാൻസ് പരിപാടികളൂം എല്ലാം അവളാണ് എനിക്ക് നേടി തന്നത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply