
എന്റെ മോനും മരുമോളും പറയാത്തത് ആ കൊച്ചു കുഞ്ഞ് എന്നോട് പറഞ്ഞു ! ഒരുപാട് സന്തോഷം തോന്നി ! കൊച്ചുമക്കളിൽ ഏറ്റവും അടുപ്പം ഇവരോടാണ് ! മല്ലിക സുകുമാരൻ പറയുന്നു !
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബമാണ് മല്ലികാസുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളും അങ്ങനെ എല്ലാവരും താരങ്ങളാണ്. തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മല്ലികഎപ്പോഴും അഭിമുഖങ്ങളിൽ നിറയാറുണ്ട്. ഇപ്പോഴിതാ പിസ്‌തിവുപോലെ തന്റെ കുടുംബ വിശേഷം പങ്കുവെച്ചുകൊണ്ട് മല്ലിക എത്തിയിരിക്കുകയാണ്. മല്ലികക്ക് മക്കൾക്ക് അടുത്തായി കൊച്ചിയിൽ ഒരു ഫ്ലാറ്റ് ഉണ്ടെങ്കിലും തിരുവന്തപുരത്തെ വീട്ടിലാണ് മല്ലികയുടെ താമസം. ഇടയ്ക്കേ കൊച്ചിയിൽ മക്കളുടെ അരികിൽക്ക് പോകാറുള്ളൂ.
അത് പണ്ടേ സുകുവേട്ടൻ പറഞ്ഞിരുന്നു മക്കളാക്കി ഒരു കുടുബം ആയാൽ ഒരുമിച്ചുള്ള പൊരുതി വേണ്ടായെന്ന്. മക്കൾ രണ്ടുപേരും ക്യാമറയ്ക്ക് മുന്നില്‍ മാത്രമേ അവരങ്ങനെ ചിരിക്കാത്തതുള്ളൂ. വീട്ടിൽ എല്ലാവരും എപ്പോഴും ചിരിയും കളിയുമാണ്. ആരെങ്കിലും വീട്ടില്‍ വന്നാലും എല്ലാം അമ്മയാണ്. അതൊക്കെ അമ്മ നോക്കിക്കോളും, നമ്മള്‍ ഇടയ്ക്ക് പോയിട്ട് ഹലോ പറഞ്ഞാല്‍ മതിയെന്നാണ്. പെട്ടെന്ന് ചിരിക്കുന്നയാളല്ല പൃഥ്വി, അച്ഛന്റെ സ്വഭാവമാണെന്നും മല്ലിക പറഞ്ഞിരുന്നു.
എനിക്ക് അന്നും ഇന്നും സുകുമാരന്റെ ഭാര്യ എന്നറിയപ്പെടാനാണ് ഇഷ്ടം. ഇപ്പോഴല്ലേ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മ എന്നൊക്കെ അറിയപ്പെടാൻ തുടങ്ങിയത്. കാര്യം കാണാന്‍ സുഖിപ്പിക്കുന്ന സ്വഭാവമല്ല സുകുവേട്ടന്റേത്. കാര്യം സാധിച്ച് എടുക്കാനായി ഒരു വര്‍ത്തമാനം, മാറിനിന്ന് മറ്റാെരു കാര്യം ഇതൊന്നും അദ്ദേഹത്തിന് പിടിയില്ല. സ്ട്രയിറ്റ് ഫോര്‍വേഡായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

എന്റെ സൗഭാഗ്യം കൊച്ചുമക്കളാണ്. എന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നത് നക്ഷത്രയും അലംകൃതയുമാണ്, ആദ്യത്തെ കൊച്ചുമകൾ പ്രാര്‍ത്ഥന നോക്കിയും കണ്ടുമൊക്കെയേ പെരുമാറാറുള്ളൂ. ഡാഡ അച്ഛമ്മ എന്നൊക്കെ പറഞ്ഞ് അലംകൃത എന്നോട് ഒരുപാട് കാര്യങ്ങൾ പറയാറുണ്ട്. അതിൽ ഈ കഴിഞ്ഞ ക്രിസ്മസിന് അവൾ എന്നോട് പറഞ്ഞു, അച്ഛമ്മ എന്തിനാണ് ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നത്, നമ്മളുടെ വീട്ടിലേക്ക് വാ, അവിടുന്ന് നമുക്ക് കേക്ക് കട്ട് ചെയ്യാലോ എന്ന്. എന്റെ മോനും മരുമോളും പറയാത്തത് അവള്‍ പറഞ്ഞു എന്ന് ഞാന്‍ അവനോട് തമാശ പറഞ്ഞിരുന്നു. അച്ഛമ്മ എന്തിനാണ് ഒറ്റയ്ക്ക് നില്‍ക്കുന്നത് എന്ന് ആ കുഞ്ഞ് ചെറുപ്രായത്തിലേ ചോദിച്ചു. അതെന്റെ മനസ്സിൽ തട്ടിയെന്നും മല്ലിക പറയുന്നു.
കൊച്ചുമക്കൾ എപ്പോഴും ഒരു ആനന്ദമാണ്. എന്റെ കഴിഞ്ഞ പിറന്നാളിന് എല്ലാവരും വന്നിരുന്നു.. എല്ലാരും കേക്ക് കൊണ്ടുവന്ന് കട്ട് ചെയ്തിരുന്നു. അലംകൃതയ്ക്ക് സെപ്പറേറ്റ് കേക്ക് കട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ സുപ്രിയ ചെറിയൊരു കേക്ക് ഉണ്ടാക്കിക്കൊടുത്തിരുന്നു. ഇതൊക്കെ കഴിഞ്ഞാണ് പ്രാര്‍ത്ഥന ഞാനൊരു മ്യൂസിക്കിടാം നമുക്കെല്ലാം ഡാൻസ് കളിക്കാമെന്ന് പറഞ്ഞത്. അമ്മൂമ്മക്ക് ഡാൻസ് അറിയത്തില്ല എന്ന് പറഞ്ഞപ്പോൾ അതൊന്നും സാരമില്ല കളിക്ക് എന്ന് പറഞ്ഞ് നിർബന്ധിച്ചു. എണീറ്റ് ആ പിള്ളേര് തന്നെ അതൊക്കെ പോസ്റ്റും ചെയ്തു. ഒരുപാട് പേര് എന്നെ വിളിച്ച് ഡാൻസ് നന്നായിരുന്നു എന്നൊക്കെ പറഞ്ഞു എന്നും മല്ലിക പറയുന്നു.
Leave a Reply