
ഇത്രയും നാളത്തെ സിനിമ ജീവിതത്തിനിടയിൽ ഇത്രയും വെറുപ്പോലെ ചെയ്ത മറ്റൊരു കഥാപാത്രം വേറെ കാണില്ല ! വിജയ രാഘവൻ പറയുന്നു !
വിജയ രാഘവൻ എന്ന നടൻ മലയാളി പ്രേക്ഷകരിൽ എന്നും വളരെ മികച്ച ഒരു അഭിനേതാവ് എന്ന പേരെടുത്ത ആളുകൂടിയാണ്, വളരെ പ്രഗത്ഭനായ ഒരച്ഛന്റെ മകൻ എന്ന ലേബലും അദ്ദേഹം അതെ പടി കാത്ത് സൂക്ഷിക്കുന്നു. വില്ലനായും നായകനായും സ്വഭാവ നടനായും കൊമേഡിയനായും അങ്ങനെ ഒരുപാട് മികച്ച വേഷങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച കലാകാരനാണ് വിജയ രാഘവൻ. ഇപ്പോൾ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളന് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. നടന്റെ വാക്കുകൾ ഇങ്ങനെ, തന്റെ സിനിമ ജീവിതത്തിൽ അദ്ദേഹം ഇത്രയും അറപ്പോടെയും വെറുപ്പോടെയും ചെയ്ത മറ്റൊരു കഥാപാത്രം വേറെ കാണില്ല എന്നാണ് അദ്ദേഹം പറയുന്നത്.
സംവിധായകാൻ എ കെ സാജന്‍ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ ചിത്രം ‘സ്റ്റോപ് വയലന്‍സ്’ എന്ന ചിത്രത്തിലെ കഥാപാത്രമാണ് തന്റെ കരിയറിൽ തന്നെ ഏറ്റവും കൂടുതൽ വെറുക്കുന്നത് എന്നാണ് നടൻ പറയുന്നത്. അറപ്പോടെയാണ് ആ കഥാപത്രം ചെയ്തത്, കൂടുതൽ സിനിമകളിലും വില്ലൻ വേഷങ്ങളാണ് ചെയ്തിരിക്കുന്നത് എങ്കിലും ഇത് അങ്ങനെ ആയിരുന്നില്ല. സിഐ ഗുണ്ടാ സ്റ്റീഫന്‍’ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോൾ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി. മറ്റൊരാളുടെ ഭാര്യയെ കൊണ്ടുപോയ കഥയൊക്കെ പറയുന്ന ഒരു വൃത്തികെട്ട കഥാപാത്രമായിരുന്നു.

ഇതിനു മുമ്പും ഞാൻ ഒരുപാട് വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇതും ഒരു വില്ലൻ കഥാപത്രമാണ് എന്ന് പറഞ്ഞിരുന്നു എങ്കിലും ഇത്രയും ഭീകരമായിരിക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറയുന്നു. അതുപോലെ തനറെ ഇഷ്ട നടനെ കുറിച്ചും അച്ഛനെ കുറിച്ചും അദ്ദേഹം പറയുന്നു. മലയാള സിനിമയിൽ ഞാൻ കണ്ട ഏറ്റവും മികച്ച നടൻ കുതിരവട്ടം പപ്പു അന്നെന്നാണ് വിജയ രാഘവൻ പറയുന്നത്. അങ്ങേർക്ക് അത്ര ഭംഗിയുള്ള ശരീരമില്ല, നിറമില്ല, വല്ലാത്തൊരു ശബ്ദമാണ്, കൂടാതെ അങ്ങേരുടെ നോട്ടത്തിന് ചെറിയൊരു പ്രശ്നമുണ്ട്. ആ മനുഷ്യൻ എത്ര വ്യത്യസ്തമായ റോളുകളാണ് ചെയ്യുന്നത്.
അന്നൊക്കെ അദ്ദേഹം നാടക മേഖലയിൽ വളരെ സജീവമായിരുന്നു. ഞാൻ നേരിട്ട് അദ്ദേഹത്തിന്റെ നാടകങ്ങൾ കണ്ടിട്ടുണ്ട്. അതുപോലെ ചില സ്‌കിറ്റുകൾ, അതിൽ സ്പോട്ടിൽ തന്നെ ഹ്യൂമർ ക്രിയേറ്റ് ചെയ്യാൻ വളരെ കഴിവുള്ള ഒരാളാണ് അദ്ദേഹം. കോമഡി എന്നു പറഞ്ഞാൽ, അപാര ഹ്യുമർ സെൻസാണ്, നമ്മൾ അന്തം വിട്ട് ചിരിച്ചു പോകും. ഞാൻ ചിരിച്ച് വിലങ്ങി പോയിട്ടുണ്ട് എന്നും നടൻ പറയുന്നു. അതൊക്കെ ആ നിമിഷം വെറുതെ ഉണ്ടാക്കിയെടുക്കുന്ന സംഭാഷണങ്ങളാണ്, നല്ല ഭാവനായുള്ള ഒരു അതുല്യ കലാകാരനാണ് പപ്പുവെന്നും വിജയ രാഘവൻ പറയുന്നു.
Leave a Reply