അതാണ് ഞാന്‍ മക്കളുടെ കൂടെത്താമസിക്കാത്തത് ! പൂർണിമയും സുപ്രിയയും ഒറ്റക്കാലിൽ തപസ് ചെയ്താൽ പോലും ഇതുപോലൊരു കാര്യം കിട്ടില്ല ! മല്ലിക പറയുന്നു !

മല്ലിക സുകുമാരൻ തന്റെ കുടുംബ വിശേഷങ്ങൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. അതുപോലെ ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുന്നത് മല്ലിക സുകുമാരൻ മക്കളെ കുറിച്ചും  മരുമക്കളെ കുറിച്ചും ഏറെ ശ്രദ്ധ നേടുന്നത്. മല്ലികയുടെ വാക്കുകൾ. സുകുവേട്ടൻ പണ്ടേ പറയുമായിരുന്നു മകൾ കറങ്ങി തിരിഞ്ഞ് അവസാനം സിനിമയിൽ തന്നെ എത്തുമെന്ന്.  അതുപോലെ മക്കളുടെ കൂടെ താമസിക്കാൻ ഞാൻ ഇല്ലെന്നും നേരത്തെ തീരുമാനിച്ചിരുന്നു. സുകുവേട്ടനും അത് എന്നോട് പറഞ്ഞിരുന്നു. മക്കൾ വിവാഹം കഴിച്ചേ ശേഷം ഒരുമിച്ചുള്ള പൊരുതിവേണ്ട എന്ന്.

രാജു ഡിഗ്രി പൂര്‍ത്തിയാക്കിയില്ലെങ്കിലും അതൊരു കുറവായിത്തോന്നിയിട്ടേയില്ല. ഓസ്ട്രേലിയൻ ജീവിതമാണ് രാജുവിനെ മാറ്റിമറിച്ചത്. അവന്‍ സെല്‍ഫ് ഇന്‍ഡിപെന്റന്‍ഡായത് അതോടെയാണ്. പിന്നെ എന്നോടങ്ങനെ ഗുസ്തി പിടിക്കാനൊന്നും രാജു വരാറില്ല. പിന്നെ മക്കളായാലും മരുമക്കളായാലും എന്നോടിങ്ങനെ ഇംഗ്ലീഷില്‍ കടുക്ക് വറുക്കാറില്ല. പിന്നെ കൊച്ചുമക്കളിൽ അലംകൃത പഠിക്കുന്ന സ്‌കൂളില്‍ ആ കോമ്പൗണ്ടില്‍ കയറിയാല്‍ മുതല്‍ ഇംഗ്ലീഷ് പറയണം.

അവിടെ എല്ലാവരും അങ്ങനെയാണ്, എന്നാലും മകളെ മലയാളം പറയിപ്പിക്കാന്‍ രാജു  ശ്രമിക്കുന്നുണ്ട്. മകള്‍ക്ക് അച്ഛമ്മയൊരു സൂത്രം കൊണ്ടുത്തന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞാല്‍ ഉടന്‍ അവള്‍ ഇംഗ്ലീഷിലാണ് മറുപടി പറയുക. അവള്‍ക്ക് പെട്ടെന്ന് മലയാളം വരില്ല . പിന്നെ നിങ്കള്‍, നാങ്കള്‍ എന്നൊക്കെ പറയും. ഇതിലും ഭേദം ഇംഗ്ലീഷ് തന്നെയാണെന്നാണ് ഞാന്‍ പറയാറുള്ളത്. കൊച്ചുമക്കളെ മൂന്നുപേരെയും ഒന്നിച്ച് കിട്ടാന്‍ പാടാണ്. എല്ലാവരും ഫ്രീയായി കിട്ടാന്‍ പാടാണ്.

സാധാരണ കൊണ്ടുവരുന്നതിൽ നിന്നും തികച്ചും വ്യത്യസ്തയ ഒരു അമ്മായി അമ്മയാണ് ഞാൻ. ഞാൻ അവരുടെ ഒരു കാര്യങ്ങളിലും ഇടപെടാറില്ല. രണ്ടുപേരും എനിക്ക് സാരിയും സ്വർണ്ണവും എല്ലാം സമ്മാനമായി നൽകാറുണ്ട്. സിനിമയും ബിസിനസുമൊക്കെയായി സജീവമാണ് അവരെല്ലാം. എന്തെങ്കിലും ആവശ്യത്തിന് വിളിക്കുകയാണെങ്കില്‍ അതിന് അനുസരിച്ച് പോവാറുണ്ട്. മക്കളും കൊച്ചുമക്കളും മരുമക്കളുമെല്ലാം വാട്‌സാപില്‍ മെസേജ് അയയ്ക്കാറുണ്ട്.

രാജു അവന്റെ അച്ഛന്റെ സ്വാഭാവമാണ്, അവന് ക്ഷമ കുറവാണ്, അവനൊരു കാര്യം വിചാരിച്ചാല്‍ അത് നന്നായി നടക്കണം. സുകുവേട്ടനും അങ്ങനെ ആയിരുന്നു. മകളും മകളും തമ്മിലുള്ള ഗുസ്തിയില്‍ ഞാന്‍ ഇടപെടാറില്ല. ഞാന്‍ കാണുമ്പോള്‍ നല്ല സ്‌നേഹത്തിലാണ്. അതാണ് ഞാന്‍ കൂടെത്താമസിക്കാത്തത്. താമസിച്ചാല്‍ വല്ല ഗുസ്തിയും കാണേണ്ടി വന്നാലോ. ഇതിപ്പോ അവര്‍ ഇടയ്ക്ക് വരുന്നു, ഒന്നിച്ച് സമയം ചെലവഴിക്കുന്നു.ഒറ്റക്കാലില്‍ തപസ് ചെയ്താലും ഇതുപോലൊരു അമ്മായിഅമ്മയെ കിട്ടില്ല. ഞാന്‍ അവരുടെ കാര്യങ്ങളിലൊന്നും ഇടപെടാറില്ല എന്നും മല്ലിക പറയുന്നു.

പൂർണ്ണിമ എന്നെപോലെ സംസാരപ്രിയയാണ്. സുപ്രിയയ്ക്ക് സംസാരം കുറവാണെങ്കിലും സ്നേഹക്കുറവൊന്നുമില്ല. ഞാൻ കൊച്ചിയിൽ ചെന്നാൽ അമ്മ അവിടെയൊന്നും ഉണ്ടാക്കേണ്ടെന്ന് പറയും. സ്വന്തം കാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് അവരെല്ലാം. രണ്ടാളും ഡ്രൈവ് ചെയ്ത് പോയാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത് എന്നും മല്ലിക പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *