
‘ആരും കണ്ണ് വെക്കരുത് ! അഴകാന കുടുംബം! കുടുംബ ചിത്രങ്ങൾ പങ്കുവച്ച് സ്നേഹ ! ഏറ്റെടുത്ത് ആരാധകർ !
മലയാള സിനിമയിൽ കൂടി തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമ രംഗത്ത് തിളങ്ങി നിന്ന ആളാണ് നടി സ്നേഹ. ഇങ്ങനെ ഒരു നിലാപക്ഷി എന്നായിരുന്നു ചിത്രത്തിന്റെ പേര്. ശേഷം തമിഴിൽ സ്ഥാനം ഉറപ്പിച്ചു, ഒരു സമയത്ത് മുൻ നിര നായികമാരിൽ ഒരാളായിരുന്ന സ്നേഹ ഇന്നും അഭിനയ രംഗത്ത് വളരെ സജീവമാണ്. മൂന്ന് തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും സ്നേഹയ്ക്ക് കിട്ടിയിട്ടുണ്ട്. മലയാളത്തിലും സ്നേഹ എത്തിയിരുന്നു, മമ്മൂട്ടിയുടെ നായികയായി തുറുപ്പ്ഗുലാൻ, ഗ്രേറ്റ്ഫാതെർ. മോഹന്ലാലിനോപ്പം ശിക്കാർ, പ്രമാണി അങ്ങനെ സ്നേഹ മലയാളികൾക്കും പ്രിയങ്കരിയായി മാറുകയായിരുന്നു. ഭർത്താവ് തമിഴ് നടൻ പ്രസന്നയും മലയാളത്തിൽ തുടക്കം കുറിച്ചിരുന്നു.
പൃഥ്വിരാജ് നായകനായി എത്തിയ ‘ബ്രെതേർസ് ഡേ’ എന്ന ചിത്രത്തിൽ സൈക്കോ വില്ലനായി പ്രസന്ന എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ സ്നേഹ തന്റെ കുടുംബ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തമിഴ് പുതുവർഷത്തോടൊപ്പം സ്നേഹ കുടുംബ സമേതമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു, ആ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നിരവധി താരങ്ങൾ അടക്കം ഇവരുടെ ചിത്രങ്ങൾക്ക് ആശംസകൾ അറിയിച്ച് എത്തിയിരുന്നു. അഴകാന കുടുംബം, ആരും കണ്ണ് വെക്കരുത്, ക്യൂട്ട് തുടങ്ങിയ കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

നടിയുടേതായി ഏറ്റവും ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം പട്ടാസ്, വാൻ എന്നിവയായിരുന്നു . വിവാഹ ശേഷം പൊതുവേ നടിമാർ സിനിമയിൽ നിന്ന് ഇടവേള എടുക്കാറുണ്ടെങ്കിലും അധിക നാൾ സ്നേഹ സിനിമ മേഖലയിൽ നിന്ന് വിട്ടു നിന്നിട്ടില്ല. ഇപ്പോൾ ടെലിവിഷൻ രംഗത്ത് റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയും സ്നേഹ സജീവമാണ്. പ്രസന്നയുമായി പ്രണയ വിവാഹമായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2012 ലാണ് സ്നേഹയും പ്രസന്നയും തമ്മിൽ വിവാഹിതരാകുന്നത്. രണ്ട് കുട്ടികളാണ് ഈ താരദമ്പതിമാർക്കുള്ളത്. 2020 ജനുവരിയിലാണ് തനിക്ക് ഒരു മകൾ കൂടി ജനിച്ച വിവരം സ്നേഹ ആരാധകരെ അറിയിച്ചത്. വിഹാൻ, ആദ്യന്ത എന്നിങ്ങനെയാണ് മക്കളുടെ പേര്
Leave a Reply