
എന്നെ എല്ലാവരും തെറ്റിദ്ധരിച്ചതാണ്, ആ പേരിൽ എല്ലാവരും എന്നെ കുറ്റപ്പെടുത്തി ! സത്യത്തിൽ ഇതാണ് സംഭവിച്ചത് ! മീര ജാസ്മിൻ പറയുന്നു !
മലയാളികൾക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിമാരിൽ ഒരാളാണ് മീര ജാസ്മിൻ. മലയാളത്തിൽ തുടങ്ങി സൗത്തിന്ത്യ ഒട്ടാകെ തിളങ്ങാൻ കഴിഞ്ഞ നടികൂടിയാണ് മീര. 2001 ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന സിനിമയിൽ കൂടി മലയാളി മനസുകളിൽ ചേക്കേറിയ നടി വളരെ പെട്ടന്നാണ് തെന്നിന്ത്യയിൽ തന്നെ മുൻ നിര നായികമാരിൽ ഒരാളായി മാറിയത്. മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം വരെ നേടിയ അഭിനയത്രിയാണ് മീര ജാസ്മിൻ. ഇപ്പോഴിതാ മീര കുറച്ചുനാളുകള്‍ക്ക് മുമ്പ് ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
ദിലീപും കാവ്യയുടെ വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളാണ് മീര, ഇവരുടെ വിവാത്തിനും മീര വിദേശത്തുനിന്നും എത്തിയതും ഏറെ ചർച്ചയായിരുന്നു. ആദ്യ സിനിമയായ സൂത്രധാരൻ മുതൽ മീര നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാമഫോൺ, പെരുമഴക്കാലം, വിനോദയാത്ര, കൽക്കട്ട ന്യൂസ് എന്നിങ്ങനെ ഒട്ടനവധി സിനിമകളിൽ ഇരുവരും ഒരുമിച്ചിട്ടുണ്ട്. മീരയും കാവ്യയും ഒരുമിച്ച് പെരുമഴക്കാലത്തിലും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാൽ ഇവർ ഇരുവരും തമ്മിൽ ഇത്രയും അടുപ്പം ഉണ്ടായിരുന്നിട്ടും ദിലീപ് മുൻകൈയെടുത്ത് അമ്മ സംഘടനയുടെ നേതൃത്വത്തിൽ ഒരുക്കിയ ട്വന്‍റി ട്വന്‍റി എന്ന സിനിമയിൽ മീരയുടെ അഭാവം ചര്‍ച്ചയായിരുന്നു. അതേ കുറിച്ച് ഒരിക്കൽ മനോരമ ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ മീര പറഞ്ഞ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു.

ദിലീപ് ഏട്ടൻ നിർമിച്ച ട്വന്‍റി ട്വന്‍റി ൽ അദ്ദേഹം എന്നെ ആദ്യം തന്നെ വിളിച്ചിരുന്നു പക്ഷെ ആ സമയത്ത് തെലുങ്ക് പ്രൊജക്ട്സ് എനിക്ക് വന്നിരുന്നു. അവര്‍ അത് ഉടൻ റിലീസ് ചെയ്യണമെന്ന് പറഞ്ഞ് എനിക്ക് കൂടുതൽ പ്രഷര്‍ ഉണ്ടായി. അങ്ങനെ അത് ഉടൻ തീര്‍ക്കാൻ പോകേണ്ടി വന്നു. ആ സമയം ട്വന്‍റി ട്വന്‍റി ഷൂട്ട് കൺഫേമായി എന്നെ വിളിച്ചു. തീരേ പോകാൻ പറ്റാത്ത അവസ്ഥയായതിനാൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞില്ലെ’ന്ന് മീര പറഞ്ഞിരിക്കുകയാണ്. എനിക്ക് അതിൽ ഇന്നും വിഷമമുണ്ട്. ദിലീപേട്ടൻ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച് ചെയ്ത ആ പ്രൊജക്ടിൽ ഞാൻ മനപ്പൂര്‍വ്വം അഭിനയിക്കാതിരുന്നതല്ല. എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. അദ്ദേഹം ആദ്യം വിളിച്ച് ഡേറ്റ് ചോദിച്ചിരുന്നു. 2007 ഡിസംബറിൽ ചോദിച്ചു. പിന്നീട് ജനുവരിയിൽ ചോദിച്ചു. പക്ഷെ ഒരു ആര്‍ടിസ്റ്റിന്‍റെ ഡേറ്റിന്‍റെ പ്രശ്നം കണ്ട് സിനിമ നീണ്ടുപോയി എന്നും മീര പറയുന്നു.
Leave a Reply