
കഴിഞ്ഞ പത്ത് വർഷമായി ഞാൻ സത്യേട്ടന് വിളിക്കും വിളിക്കുമെന്ന് കരുതി ഇരിക്കുക ആയിരുന്നു ! ആ വിളി വന്നപ്പോൾ ആദ്യം ഓടിയത് പൂജാമുറിയിലേക്കാണ് ! ജയറാം പറയുന്നു !
ജയറാം എന്ന നടൻ ഒരു സമയത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന അഭിനേതാവ് ആയിരുന്നു. അദ്ദേഹം ചെയ്ത് ഹിറ്റാക്കിയ സിനിമകൾ ഇന്നും മലയാളത്തിൽ റിപ്പീറ്റ് വാല്യൂ ഉള്ള ചിത്രങ്ങൾ തന്നെയാണ്. പക്ഷെ കരിയറിൽ ആ വിജയം തുടർന്ന് കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പരാജയങ്ങളുടെ പടുകുഴിയിൽ അദ്ദേഹം വീണെങ്കിലും മറ്റു ഭാഷകളിൽ കൂടി ശക്തമായ തിരിച്ചുവരവ് അദ്ദേഹം നടത്തിയിരുന്നു. ഇപ്പോഴിതാ നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാടിന്റെ ഒപ്പം വീണ്ടുമൊരു ചിത്രം ചെയ്യുന്ന സന്തോഷത്തിലാണ് അദ്ദേഹം.
ജയറാമിന്റെ വാക്കുകൾ ഇങ്ങനെ, പുതിയ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചുകൊണ്ടുള്ള സത്യന് അന്തിക്കാടിന്റെ കോള്‍ വന്നപ്പോഴുള്ള സന്തോഷത്തെ കുറിച്ചാണ് അദ്ദേഹം എടുത്ത് പറയുന്നത്. ജയറാമിന്റെ കരിയറികൾ ഒരുപാട് മികച്ച ചിത്രങ്ങൾ നൽകിയ സംവിധയകനാണ് സത്യൻ അന്തിക്കാട്. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാൻ സത്യേട്ടന്റെ ഒരു കോളിനായി കാത്തിരിക്കുകയായിരുന്നു. അവസാനം ഈ വിളി വന്ന് ഇതാണ് കാര്യമെന്ന് അറിഞ്ഞപ്പോള്‍ നേരെ പൂജാ മുറിയിലേക്കാണ് ഓടിയത് എന്നും ജയറാം തുറന്ന് പറയുന്നു.
വർഷങ്ങളായി ഉള്ള എന്റെ കാത്തിരിപ്പ്.. അദ്ദേഹം എന്നെ വിളിച്ച് ഈ സിനിമയിൽ ഞാൻ ഉണ്ട് എന്ന് അറിഞ്ഞപ്പോഴാണ് പൂജാ മുറിയിലേക്ക് ഓടിയത്. കഥ കേട്ടതൊക്കെ പിന്നീടാണ്. കഥ കേള്‍ക്കലൊന്നും ഇല്ലല്ലോ. സത്യേട്ടന്റെ ഒരു സിനിമയുടെ കഥയും ഞാന്‍ കേട്ടിട്ടില്ല, ജയറാം പറഞ്ഞു. അങ്ങനെ കേള്‍ക്കുന്നത് വലിയ സന്തോഷമാണെന്നും കോണ്ഫിഡസ് ആണെന്നായിരുന്നു സത്യന് അന്തിക്കാടിന്റെ മറുപടി.

‘അച്ചുവിന്റെ അമ്മ’ എന്ന സിനിമക്ക് വേണ്ടി ഞാന്‍ ഉര്‍വശിയെ വിളിക്കുമ്പോൾ അവർ കഴിഞ്ഞ എട്ട് വര്‍ഷമായി സിനിമയില്‍ നിന്നും മാറി നില്ക്കുന്ന സമയമാണ്. മീര ജാസ്മിന്റെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍ ഉര്‍വശി പറഞ്ഞ മറുപടി സത്യേട്ടന്റെ സിനിമ ആണെങ്കില്‍ ഞാന്‍ സുകുമാരി ചേച്ചിയുടെ അമ്മയായി വരെ അഭിനയിക്കാന്‍ തയ്യാറാണെന്നായിരുന്നു ഉർവശി പറഞ്ഞരുന്നത് എന്നും അതൊക്കെ നമുക്ക് വലിയ ആത്മവിശ്വാസമാണ് തരുന്നത് എന്നും സത്യൻ അന്തിക്കാടും പറയുന്നു.
ഇപ്പോൾ ഈ ‘മകൾ’ എന്ന ചിത്രത്തിൽ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ അച്ഛനായിട്ടാണ് അഭിനയിക്കേണ്ടത് എന്ന് ജയറാമിനോട് പറഞ്ഞപ്പോള്‍ ചക്കിയുടേയും കാളിദാസിന്റേയും അച്ഛനല്ലേ ഞാന്‍ പിന്നെ അച്ഛനായി അഭിനയിക്കുന്നതില്‍ എന്താണ് പ്രശ്നമെന്നായിരുന്നു ജയറാമും ചോദിച്ചത് എന്നും സത്യൻ പറയുന്നു. അതുപോലെ മീര ജാസ്മിനും ഞാനൊരു വോയ്സ് മെസേജ് ഇട്ടതെ ഉള്ളു മീര ദുബായിൽ നിന്നും പറന്നെത്തി ഇമേജും വേഷവും ഇവര്‍ക്ക് പ്രശ്നമല്ല. ആ സിനിമയുടെ ഭാഗമാകുക എന്നത് ഇവര്‍ക്ക് വലിയ സന്തോഷമായി മാറുന്നു. അത് ഒരു ഭാഗ്യമാണ് എന്നും സത്യൻ അന്തിക്കാട് പറയുന്നു.
Leave a Reply