ഇപ്പോഴും അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല, അച്ഛൻ എത്രയും പെട്ടെന്ന് സുഖപ്പെടുക. ആരോഗ്യനില മെച്ചപ്പെടുക എന്ന് മാത്രമാണ് ഞങ്ങൾ അപ്പോൾ ചിന്തിച്ചത് ! ധ്യാൻ പറയുന്നു !

ശ്രീനിവാസൻ എന്ന നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹം മലയാളി പ്രേക്ഷകരിൽ ഉണ്ടാക്കിയെടുത്തുട്ടുള്ള ഒരു ഓളം അത് മലയാള സിനിമ നിലനിൽക്കും കാലം വരെയും മാഞ്ഞുപോകില്ല. നായകനായും സഹ നടനായും, വില്ലനായും കൊമേഡിയനായും എല്ലാത്തരം കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മികച്ചതാക്കിയിട്ടിയുള്ള അദ്ദേഹം മലയാള സിനിമക്ക് ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം ആരോഗ്യപരമായി പല ബുദ്ധിമുട്ടുകളും നേരിട്ടുകൊണ്ട് ഇരിക്കുന്ന ഒരു സമയമാണ്.

അദ്ദേഹത്തിന്റെ രണ്ടു മക്കളും ഇന്ന് നടൻ എന്നാ നിലയിലും സംവിധായകൻ എന്ന നിലയിലും ഏറെ ശ്രദ്ധ നേടിയവർ കൂടിയാണ്. ശ്രീനിവാസൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന സമയത്ത് അദ്ദേഹം മ,രി,ച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ വരികയും, പലരും ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് മകൻ ധ്യാൻ ശ്രീനിവാസൻ എത്തിയിരിക്കുകയാണ്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ..

ഞങ്ങൾ എല്ലാവരും ആശുപത്രിയിൽ അച്ഛന്റെ അടുത്ത് തന്നെ ഉള്ള സമയത്താണ് ഇത്തരം മ,ര,ണ വാർത്ത സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ആർക്കും അതൊന്നും ശ്രദ്ധിക്കാൻ തന്നെ തോന്നിയില്ല, കാരണം ഞങ്ങൾ അപ്പോഴും അച്ഛന്റെ അടുത്തുതന്നെ ഉണ്ടല്ലോ, അപ്പോൾ അത്തരം വാർത്ത കേട്ട് വിഷമിക്കേണ്ട കാര്യം ഇല്ലല്ലോ. അപ്പോഴെല്ലാം ഞങ്ങളുടെ ഫോണുകളിൽ മെസേജും കോളുകളും വന്നുകൊണ്ട് ഇരികുകയാണ്. ഒടുവിൽ സഹികെട്ട് മരണ വാർത്ത വായിച്ച് ആദരാഞ്ജലികൾ അയച്ചവരോടെല്ലാം അച്ഛൻ ചത്തിട്ടില്ല… ചത്തിട്ട് അയച്ചാൽ പോരെയന്നാണ് താൻ ചോദിച്ചെന്നും ധ്യാൻ പറയുന്നു.

അച്ഛന് അന്ന്  ഹൃദയ സംബന്ധമായ അസുഖത്ത തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അദ്ദേഹത്തിന്  മാർച്ച് അവസാനതോടെ  നെഞ്ചുവേദന ഉണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആൻജിയോഗ്രാമിൽ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ബൈപാസ് സർജറി ചെയ്തത്. ഇപ്പോൾ അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. പഴയ സ്ഥിതിയിലെത്താൻ കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല. പൂർണമായും ഭേദപ്പെടാൻ കാലതാമസം എടുത്തേക്കും. കുറച്ച് മാസങ്ങൾ വേണ്ടിവരും എന്നാണ് കരുതുന്നത്. ഇപ്പോൾ കുറവുണ്ട്. സ്‌ട്രോക്കിന്റെ ബുദ്ധിമുട്ടുകളൊക്കെ മാറി വരണം എന്നും ധ്യാൻ പറയുന്നു.

കൂടാതെ അച്ഛന്റെ മരണ വാർത്ത പടർന്ന് പിടിക്കുന്ന സമയത്ത് അദ്ദേഹം പതിയെ ജീവിതത്തിലേക്ക് തിരികെ വരികയായിന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് ഞങ്ങളുടെ എല്ലാവരുടെയും ശ്രദ്ധ അച്ഛന്റെ ആരോഗ്യ കാര്യത്തിലും പരിചരണത്തിലും ആയിരുന്നു. അച്ഛൻ എത്രയും പെട്ടെന്ന് സുഖപ്പെടുക. ആരോഗ്യനില മെച്ചപ്പെടുക എന്നതാണല്ലോ പ്രധാനം. അതിൽ മാത്രമേ എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളൂ.’ ‘അതുകൊണ്ട് തന്നെ വാർത്തകളോട് പ്രതികരിക്കാൻ പോയില്ല എന്നും ധ്യാൻ പറയുന്നു. എന്നാണ് പിന്നീട്  അന്ന് ആശുപത്രിയിൽ വെച്ച് ഈ കാര്യം അറിഞ്ഞ ശ്രീനിവാസൻ പറഞ്ഞത് എനിക്ക് ലഭിച്ച ആദരാഞ്ജലികൾ  ആളുകൾ സ്നേഹത്തോടെ തരുന്ന ഒന്നും പാഴാക്കേണ്ടെന്നാണ് അദ്ദേഹം പതിവുപോലെ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *