
അയ്യരുടെ അഞ്ചാം വരവ് നേടാൻ പോകുന്നത് 100 കോടി ! ഇല്ലെങ്കിൽ ഞാൻ എന്റെ പാതി മീശ വടിക്കുമെന്ന് ആരാധകൻ ! ഒടുവിൽ സംഭവിച്ചത് !!!
മലയാള സിനിമ രംഗത്ത് ഏറെ ഓളം ഉണ്ടാക്കിയ ഒരു ചിത്രമായിരുന്നു മമ്മൂട്ടിയുടെ സിബിഐ സീരീസുകൾ. കെ.മധു, എസ് എൻ സ്വാമി കൂട്ടുകെട്ടിലൊരുങ്ങുന്ന സിബിഐ 5. തുടർച്ചയായ അഞ്ചാം വരവും നടത്തിക്കഴിഞ്ഞു. ഏറെ കാത്തിരിപ്പിനൊടുവിൽ “സിബിഐ 5 ദി ബ്രെയിൻ” എന്ന മമ്മൂട്ടി ചിത്രം അടുത്തിടെ റിലീസ് ചെയ്തിരുന്നു. തുടർച്ചയായ വിജയ ചരിത്രം ആവർത്തിക്കാൻ അതേ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു മാമൂട്ടി ആരാധകർ. പക്ഷെ ചിത്രം വളരെ നന്നായിട്ടുണ്ട് എങ്കിലും പഴയ ചിത്രങ്ങളെ അപേക്ഷിച്ച് പ്രേക്ഷക പ്രതീക്ഷക്ക് ഒത്ത് ഉയരാൻ അയ്യരുടെ അഞ്ചാം വരവിന് സാധിച്ചില്ല എന്നാണ് പൊതുവരെ ചിത്രത്തിന് ലഭിച്ച അഭിപ്രായം.
ഇപ്പോഴിതാ ചിത്രത്തിനെ സംബന്ധിച്ച മറ്റൊരു രസകരമായ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സിബിഐ 5 ദി ബ്രയിന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം 100 കോടി ക്ലബ്ബിൽ എത്തുമെന്നും, ചിത്രം സൂപ്പർ ഹിറ്റാകുമെന്നും ലവിന് ജോര്‍ജ്ജ് എന്ന ആരാധകന് പറഞ്ഞിരുന്നു.വെറും ടീസര്‍ അല്ല ഇതെന്നും 100 കോടി നേടാന്‍ പോകുന്ന ചിത്രത്തിന്റെ ടീസറാണ് ഇതെന്നും സിബിഐ 5 ടീസര്‍ എന്നും ലിവിൻ പറഞ്ഞിരുന്നു. അത് മാത്രമല്ല ചിത്രം 100 കോടി നേടിയില്ലെങ്കില്‍ തന്റെ പാതി മീശ വടിക്കുമെന്നും, ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുമെന്നും ഈ ആരാധകന് അറിയിച്ചിരുന്നു. മൈക്കിള്‍ അപ്പനേക്കാള്‍ ഒരുപാട് മുകളില്‍ ആയിരിക്കും അയ്യര്‍ എന്നും ലവിന് പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ സിനിമ റിലീസ് ആയതിന് തൊട്ടടുത്ത ദിവസം തന്നെ തന്റെ പാതി മീശ വടിച്ചിരിക്കുകയാണ് ഈ മമ്മൂട്ടി ആരാധകന്. ചിത്രം കണ്ടതിന് ശേഷം ലഭിക്കുന്ന സമ്മിശ്ര പ്രതികരണത്തെ തുടര്‍ന്നാണ് ഇയാള്‍ പാതി മീശ വടിച്ചത്. പാതി മീശ വടിച്ച ചിത്രം പറഞ്ഞത് പോലെ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. പറഞ്ഞാല്‍ പറഞ്ഞത് പോലെ ചെയ്തിരിക്കും എന്നും ലവിന് ചിത്രത്തിന് കുറിപ്പായി എഴുതി. ലിവിന്റെ ചിത്രവും കുറിപ്പും ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.
Leave a Reply