
മലയാള സിനിമയിൽ മുരളിക്ക് പകരം ഇനി ആര് ! എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത് ! ആ നടന വിസ്മയത്തെ മലയാളികൾക്ക് തിരികെ കിട്ടി ! കണ്ടെത്തലുമായി ആരാധകർ !
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമ രംഗത്ത് തനറെ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. ഇതിനോടകം മികച്ച നിരവധി സിനിമകളുടെ ഭാഗമാകാൻ സാധിച്ച ഷൈൻ ഇന്ന് തെന്നിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടനാണ്. ഷൈൻ എന്ന നടനെ സ്ക്രീനിൽ കാണുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഒരാവേശമാണ്, ഇയാൾ പൊളിക്കും എന്നൊരു ഫീലാണ് ഓരോ സിനിമ ആസ്വാദകനും. ആ വിശ്വാസം ഷൈൻ തെറ്റിക്കാറുമില്ല. ഇതിഹാസ, ഇഷ്ക്, ആൻമ മരിയ കലിപ്പിലാണ്, കമ്മട്ടിപ്പാടം, ലൗ, കുരുതി, കുറുപ്പ് തുടങ്ങി സൂപ്പർ ഹിറ്റായി ഇപ്പോൾ ഓടുന്ന ഭീഷ്മപർവം വരെ ഷൈൻ അത് തെളിയിച്ചിട്ടുണ്ട്. ഏത് റോളും അനായാസം ചെയ്ത് ഫലിപ്പിക്കാനുള്ള കഴിവ് കൊണ്ടാണ് വളരെ ചുരുക്കകാലത്തിനിടയിൽ തന്നെ പ്രേക്ഷകരുടെ ഉള്ളിൽ സ്ഥാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞത്.
അടുത്തിടെ ഇറങ്ങിയ കുറുപ്പ്, ഭീഷമപർവം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് ഷൈൻ കാഴ്ചവെച്ചത്.‘കുറുപ്പ്’ എന്ന ചിത്രത്തിലെ ഭാസിപിള്ളയായി സ്ക്രീനിൽ ജീവിച്ച് കാണിച്ച് കാണികളെ കൈയിലെടുത്ത ആളാണ് ഷൈൻ. അതിഗംഭീര പ്രകടനം കൊണ്ട് മികച്ച അഭിപ്രായം നേടിയ ഷൈൻ തൊട്ടടുത്ത ചിത്രം ഭേഷ്മയിലും ഞെട്ടിച്ചു. ‘നമ്മൾ’ എന്ന ചിത്രത്തിൽ ജൂനിയർ ആര്ടിസ്റ്റിന്റെ ഒപ്പം വെറും ഒരു സീനിൽ മാത്രം ഒതുങ്ങി പോയ ഒരു നടൻ, പിന്നീട് മലയാള സിനിമയിലെ സ്വാഭാവിക വേഷങ്ങൾ കൈകാര്യം ചെയ്ത ഒരു നടനായി മാറുകയായിരുന്നു. നമ്മുടെ മലയാള സിനിമ രംഗത്തെ അതുല്യ പ്രതിഭ നടൻ മുരളിയോടാണ് ഷൈൻ ടോം ചാക്കോയെ ഇപ്പോൾ എല്ലാവരും ഉപമിച്ചുകൊണ്ടിരിക്കുന്നത്. അത്രത്തോളം മികച്ച പ്രകടനമാണ് ഷൈൻ ഓരോ ചിത്രങ്ങളിലും കാഴ്ച വയ്ക്കുന്നത് എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

പ്രതിനായാക വേഷങ്ങൾ ചെയ്യുന്നതിന് ഒരു പ്രത്യേക കഴിവ് തന്നെയാണ് ഷൈന് ഉള്ളത്. അതും സാധാരണ നമ്മൾ കണ്ടുവരുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ മാനറിസങ്ങളാണ് ഷൈൻ എന്ന നടനിൽ ഓരോ പ്രേക്ഷകനും കാണാൻ സാധിക്കുന്നത്. ഇത്തരം വേഷങ്ങൾ ഷൈൻ വിസ്മയിപ്പിക്കുമ്പോൾ ഓരോ പ്രേക്ഷകന്റെയും മനസ്സിൽ ഓടിയെത്തുന്നത് മലയാളത്തിലെ മറ്റൊരു ഇതിഹാസമായിരുന്ന നടൻ മുരളിയോടുള്ള നടന്റെ സാമ്യങ്ങളാണ്.
ഷൈൻ എന്ന നടന് വേണ്ടി ഓരോ സംവിധായകരും ഒരുക്കുന്നത് വളരെ ഡെപ്ത് ഉള്ള കഥാപാത്രങ്ങളാണ്, അത് അതിന്റെ നൂറു ശതമാനമാണ് ഷൈൻ അവർക്ക് തിരിച്ച് നൽകുന്നത്. അതുപോലെ മുരളി എന്ന നടൻ പ്രത്യേകിച്ചും നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഒരു പ്രത്യേക അഭിനയ ശൈലി കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞിട്ടുണ്ട്, അതെ രീതിയാണ് ഷൈനിലും നമുക്ക് കാണാൻ കഴിയുന്നത്. ഹൃദയം നിറഞ്ഞ തന്നെയാണ് ആളുകൾ ഷൈൻ ടോം ചാക്കോ എന്ന നടന്റെ പ്രകടനത്തെ സ്വീകരിക്കുന്നത്. മലയാള സിനിമകക്ക് മുരളി എന്ന അനശ്വര പ്രതിഭയെ തിരികെ ലഭിച്ചു എന്നും, ഷൈൻ ടോം ചാക്കോയുടെ പല പ്രകടനങ്ങളും മുരളിക്ക് സമാനമായ രീതിയിൽ ആണ് ആസ്വദിക്കാൻ കഴിയുന്നത് എന്നും പലരും ഇതിനോടകം തന്നെ കണ്ടെത്തിക്കഴിഞ്ഞു എന്നുമാണ് ചില സിനിമ പ്രേക്ഷകരുടെ കണ്ടെത്തലുകൾ. ഇതിനെ വിമർശിച്ചും അനുകൂലിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്.
Leave a Reply