
ഇത്രയും നല്ലൊരു പടത്തിനെ നശിപ്പിക്കാൻ ചിലർ മനപ്പൂർവം ശ്രമിക്കുന്നു ! പക്വതയുള്ളവർക്ക് ഈ സിനിമ വളരെ ഇഷ്ടപ്പെടും ! എസ്എൻ സ്വാമി പറയുന്നു !
ഏറെ പ്രതീക്ഷയോടെ പ്രേക്ഷകരുടെ മുന്നിൽ എത്തിയ ചിത്രമാണ് സിബിഐ ദി ബ്രൈൻ. ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ഇതുവരെ നമ്മൾ കണ്ട സിബിഐ ചിത്രങ്ങളെ അപേക്ഷിച്ച് വളരെ പുതുമയോടെയാണ് അഞ്ചാംഭാഗം ഒരുക്കിയിരിക്കുന്നത് എന്നും പ്രേക്ഷക അഭിപ്രായമുണ്ട്. അതുപോലെ ചിത്രത്തെ കുറിച്ച് ചില വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പറയുന്ന വിമർശനങ്ങളെ കുറിച്ച് തിരക്കഥാകൃത്ത് എസ് എൻ സ്വാമി പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, പുതിയ തലമുറ ഉദ്ദേശിക്കുന്ന രീതിയിൽ ആയിരില്ലില്ല സിനിമയെന്നും പക്വതയുള്ളവർക്ക് സിനിമ എന്തായാലും ഇഷ്ട്ടപ്പെടുമെന്നും സ്വാമി പറയുന്നു. അതുപോലെ പ്രേക്ഷകർക്കിടയിലെ പ്രതികരണം നോക്കുമ്പോള്‍ മിക്‌സഡിനേക്കാളും മെച്ചപ്പെട്ടതാണ്. 75 ശതമാനവും വളരെ അനുകൂലമായ അഭിപ്രായങ്ങളും അതുപോലെ 25 ശതമാനം സമ്മിശ്ര പ്രതികരണവുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇത് സ്വാഭാവികമാണ്. ഏത് സിനിമ ആയാലും ഇങ്ങനെയുണ്ടാവും എന്നും അദ്ദേഹം പറയുന്നു.

എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മറ്റൊരു ചിത്രത്തിനും കാണാത്ത സ്ത്രീകളുടെ തിരക്ക് ഈ ചിത്രത്തിന് കാണാൻ കഴിഞ്ഞു, അത് ഭയങ്കര അത്ഭുതമാണ്. എനിക്ക് അങ്ങനെ യാതൊരു കാല്‍ക്കുലേഷനും ഇല്ലായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ വന്നത് എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല, എന്നും അദ്ദേഹം പറയുന്നു. അതുപോലെ സേതുരാമയ്യർ ആയുള്ള മമ്മൂട്ടിയുടെ അഭിനയം മാറ്റിനിർത്തിയാൽ സാങ്കേതിക പരമായും കഥാപരമായും ചിത്രം നീതി പുലർത്തിയില്ല എന്നൊരു വിമർശനവും ചിത്രത്തിന് നേരെ ഉയർന്നിരുന്നു.
അതിനെ കുറിച്ച് സംവിധായകൻ മധു പറഞ്ഞത് ഇങ്ങനെ, പലരും ഈ ചിത്രത്തെ മനപ്പൂർവം ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ചു, അതിൽ ഒരു പരിധിവരെ അവർ വിജയിച്ചു എന്നും അദ്ദേഹം പറയുന്നു. ഇത്രയും നല്ല ഒരു പടത്തിന് ആദ്യത്തെ ഒന്നുരണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു. അത് ഒരു പരിധി വരെ നടന്നു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ലോകമെമ്പാടും ഇന്ന് സ്ത്രീഹൃദയങ്ങളില്‍ ഈ ചിത്രം പതിഞ്ഞ്, കുടുംബ സദസുകളില്‍ നിറഞ്ഞ് ഈ ചിത്രം ഓടുന്നതില്‍ എനിക്ക് മറ്റാരോടും നന്ദി പറയാനില്ല. ജഗദീശ്വരന്‍, എന്റെ മാതാപിതാക്കള്‍, ഗുരുനാഥന്‍, അവരുടെ അനുഗ്രഹം കാരണമാണ് ഈ സന്തോഷം ഉണ്ടായത് എന്നും അദ്ദേഹം പറയുന്നു. അതുപോലെ അയ്യരുടെ ആറാം വരവും തന്റെ ആലോചനയിൽ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ലോകമെമ്പാടും ഇന്ന് ഈ സിനിമക്ക് വേണ്ടി കയ്യടിക്കുന്ന ജനങ്ങള്‍ സേതുരാമയ്യര്‍ക്ക് വേണ്ടി കയ്യടിക്കുകയാണ്, മമ്മൂട്ടിക്ക് വേണ്ടി കയ്യടിക്കുകയാണ്, ഒരുപാട് സന്തോഷം അഭിമാനം എന്നും അദ്ദേഹം എടുത്ത് പറയുന്നു.
Leave a Reply