
‘കസബ’ വിഷയത്തിൽ എനിക്ക് ഉണ്ടായ ‘പൊങ്കാല’ ക്കിടയില്‍ ഞാൻ മമ്മൂക്കക്ക് മെസേജ് അയച്ചിരുന്നു ! ആ പ്രതികരണം എന്നെ ഞെട്ടിച്ചു ! പാർവതി പറയുന്നു !
മലയാള സിനിമയുടെ അഭിമാനമായ നടിയാണ് പാർവതി തിരുവോത്ത്. അന്താരാഷ്ട്ര ബഹുമതികൾ വരെ കരസ്ഥമാക്കിയ പാർവതി ഒരു നടി എന്നതിലുപരി അവർ ശക്തമായ തുറന്ന് പറച്ചിലുകൾ നടത്തുകയും, സിനിമ രംഗത്തെ പുതിയ മാറ്റത്തിനായും, താൻ ജോലി ചെയ്യുന്ന മേഖലയിലെ എങ്കിലും സ്ത്രീകളുടെ സുരക്ഷക്കും, അവകാശങ്ങൾക്ക് വേണ്ടിയും ശബ്ദമുയർത്തുന്ന പാർവതി എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്. പക്ഷെ അതിലൊന്നും തളരാതെ വീണ്ടും ശക്തമായ രീതിയിൽ തന്റെ അഭിപ്രായം മുഖം നോക്കാതെ വിളിച്ചുപറയുന്ന ആളാണ് പാർവതി.
അതുപോലെ ഒന്നായിരുന്നു പാർവതി കസബക്കെതിരെ പാര്‍വതി നടത്തിയ വിമര്‍ശനം. അത് കേരളത്തിൽ ഉടനാക്കിയ ഓളം തീരെ ചെറുതായിരുന്നില്ല. കസബയില്‍ സ്ത്രീവിരുദ്ധത ആഘോഷിച്ചതിനെതിരെയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. ഇത് മമ്മൂട്ടിക്ക് എതിരെ പാർവതി എന്ന രീതിയിൽ ആയിരുന്നു വാർത്ത ശ്രദ്ധ നേടിയത്. പിന്നാലെ അവര്‍ക്കെതിരെ വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നടന്നിരുന്നു.
ഇപ്പോഴതാ അതിനെ കുറിച്ച് പാർവതി പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്, ‘കേരളത്തില്‍ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുക്കാന്‍ ആ തുറന്നുപറച്ചില്‍ സഹായിച്ചു. ഇപ്പോള്‍ ആളുകളുടെ സംസാരത്തിലും എഴുത്തിലും നിര്‍മിക്കപ്പെടുന്ന സിനിമകളിലും അത്രത്തോളം സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്. ആ ഒരു മാറ്റത്തിന് വേഗത നല്‍കിയ സ്റ്റേറ്റ്‌മെന്റായിരുന്നു അത്. അത് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

അന്ന് എനിക്കെതിരെ ഉണ്ടായ ആ വിവാദങ്ങളൊന്നും എന്നെ തളർത്തിയില്ല, പകരം അത് എനിക്ക് കൂടുതൽ ശക്തി പകർന്നു തന്നു. എന്തുസംഭവിച്ചാലും സത്യം തുറന്ന് പറയാനുള്ള ധൈര്യം വർധിച്ചു. അതുപോലെ തന്നെ എനിക്കും മമ്മൂക്കക്കുമിടയില്‍ യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു ആ സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഉണ്ടായ ‘പൊങ്കാല”ക്കിടയില്‍ ഞാന്‍ അദ്ദേഹത്തിന് മെസേജയച്ചു. ഞാന്‍ പേഴ്‌സണലി പറഞ്ഞതല്ല എന്ന് പറഞ്ഞു. അതൊന്നും കുഴപ്പമില്ല, ജസ്റ്റ് റിലാക്‌സ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ ഇടയില്‍ ഒരു പ്രശ്‌നവുമില്ല. ഞാന്‍ അദ്ദേഹത്തെ അറ്റാക്ക് ചെയ്യുകയാണെന്ന തരത്തില്‍ പ്രചരിപ്പിച്ചത് മറ്റ് ചിലരായിരുന്നു. അത് ഒരിക്കലും ഒരു അറ്റാക്ക് അല്ലായിരുന്നു. ഞാനൊരു സത്യമാണ് പറഞ്ഞത്.
ആ പറഞ്ഞതിൽ തന്നെ ഞാൻ ഇന്നും ഉറച്ച് നിൽക്കുന്നു. ഞാൻ പറയുന്ന കാര്യങ്ങൾ മാധ്യമങ്ങൾ ഏത് രീതിയിൽ വളച്ചൊടിക്കുമെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. വാക്കുകള്‍ വളച്ചൊടിച്ചാല്‍ എന്റെ പ്രതികരണം വലുതായിരിക്കും എന്നും പാർവതി പറയുന്നു. അതേസമയം പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പുഴു റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടി ആദ്യമായി ഒരു മുഴുനീള ചിത്രത്തിൽ നെഗറ്റീവ് വേഷം കൈകാര്യം ചെയ്യുന്നു എന്നുള്ള ഒരു പ്രത്യേകതയും ഇതിനുണ്ട്. റത്തീന സംവിധാനം ചെയ്യുന്ന ചിത്രം മെയ് 13ന് സോണി ലിവിലാണ് റിലീസ് ചെയ്യുന്നത്.
Leave a Reply