എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു വ്യക്തിയാണ് വിനീത് ഏട്ടൻ ! എന്റെ അമ്മയോട് വരെ അദ്ദേഹം പരാതി പറഞ്ഞിരുന്നു ! ശിവദ പറയുന്നു !

ഇന്ന് സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്തയായ അഭിനേത്രിയാണ് ശിവദ. മലയാളത്തിൽ അവതാരകയായി തുടക്കം ശേഷം ആൽബം സോങ്ങുകളിൽ തിളങ്ങി, ശേഷം കേരള കഫെ എന്ന സിനിമയിൽ തുടക്കം കുറിച്ച്  ശേഷം ‘ലിവിങ് ടുഗതർ’ എന്ന ചിത്രത്തിൽ നായികയായി തിളങ്ങിയ ശിവദാ കൂടുതൽ ശ്രദ്ധിക്കപെട്ടത് ,സു..സു… സുധി വാത്മീകം ,ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങളിൽ കൂടിയാണ്. ശേഷം തമിഴിൽ സജീവമായ ശിവദാ അവിടെയും മികച്ച സിനിമകളുടെ ഭാഗമായിരുന്നു. ഒരുപക്ഷെ ശിവദയെ മലയാളികൾ കൂടുതൽ ഇഷ്ടപെട്ടത് ഈ സിനിമകളിൽ കൂടി ആയിരുന്നില്ല മറിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഏവരുടെയും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രണയ ഗാനമുണ്ട്, മഴ എന്ന മ്യൂസിക് ആൽബത്തിൽ, വിധു പ്രതാപ് പാടിയ, എന്തോ മൊഴിയുവാൻ ഉണ്ടാകുമീ.. എന്ന് തുടങ്ങുന്ന ഗാന രംഗത്തിൽ കൂടി ആയിരിക്കും…

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം മേരി ആവാസ് സുനോ എന്ന ജയസൂര്യ മഞ്ജു വാര്യർ ചിത്രത്തിലെ പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്ന ശിവദ പറഞ്ഞ ചില വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ശിവദയുടെ വാക്കുകൾ ഇങ്ങനെ, മഴ എന്ന ആൽബം തന്റെ ജീവിതത്തിൽ വലിയൊരു സ്ഥാനം ഉണ്ട്, പ്രത്യേകിച്ചും അതിന്റെ സംവിധായകൻ ആയ വിനീത് കുമാർ ചേട്ടൻ ഇന്നും എന്റെ നല്ലൊരു സുഹൃത്താണ്, വിനീത് കുമാർ ആയിരുന്നു മഴ ആൽബം സംവിധാനം ചെയ്തത്. അനീഷ് ഉപാസന വഴിയാണ് ഞാൻ വിനീതേട്ടനെ കാണുന്നത്.

അന്ന് ഞാൻ വീഡിയോ ജോക്കി ആയിരുന്നു. എപ്പോഴും മനസ്സിൽ നിൽക്കുന്ന കുറെ നല്ല ഓർമ്മകൾ  അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിട്ടുണ്ട്. കാരണം ആ സമയത്ത് എനിക്ക് ഈ  ഇന്റിമേറ്റ് സീനൊക്കെ ചെയ്യാൻ എനിക്ക് ഭയങ്കര മടിയായിരുന്നു. എന്നാൽ അതിനും വേണ്ടി ആ അതിൽ അങ്ങനെ ഒന്നും ഉണ്ടായിരുന്നിമില്ല, പറയതോടെ നോക്കുന്നതും കെട്ടിപിടിക്കുന്നതുമൊക്കെയേ ഉണ്ടായിരുന്നുള്ളൂ.  ഇപ്പോഴാണെങ്കിൽ ഞാൻ കൂളായിട്ട് ചെയ്യും. അന്ന് അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും അറിയില്ല, എനിക്ക് ജാള്യതയായിരുന്നു. എനിക്കിപ്പോഴും കാണുമ്പോൾ അയ്യേ ഇതെന്താ കാണിച്ചുവെച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട്.

അന്ന് അതിലെ ആ സീനൊക്കെ എന്നെ കൊണ്ട് ചെയ്യിപ്പിക്കാൻ വിനീത് ഏട്ടൻ ഒരുപാട് പാടുപെട്ടിരുന്നു. ഒടുവിൽ അദ്ദേഹം എന്നോട് പറഞ്ഞു, ഇനി നീ എന്നെങ്കിലും സിനിമയിൽ ഇന്റിമേറ്റ് സീനുകളൊക്കെ അഭിനയിക്കുന്നത് കണ്ടുകഴിഞ്ഞാൽ ഞാൻ അവിടെ വന്ന് തല്ലുമെന്ന്. ഇത് ഇങ്ങനെയാണോ കാണിക്കുന്നത് എന്ന് ചോദിച്ച് അന്ന് എന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ട്. ഇപ്പോൾ ഞാൻ ഓരോ തവണ എന്തെങ്കിലും റൊമാന്റിക് സീൻ ചെയ്യുമ്പോൾ എനിക്ക് വിനീതേട്ടനെ ഓർമ വരും.

കണ്ടോ അമ്മേ.. ഈ കൊച്ച് കാണിക്കുന്നത് എന്നും പറഞ്ഞും കൊണ്ട് ചേട്ടൻ അന്നയെന്റെ അമ്മയോടും പരാതി പറയുമായിരുന്നു. നെടുൻചാലൈ എന്ന സിനിമ കണ്ട് കഴിഞ്ഞ് എന്നെ വിളിച്ചിരുന്നു, എന്നിട്ട് പറഞ്ഞു നിനക്ക് മര്യാദക്ക് ചെയ്യാൻ ഒക്കെ അറിയാം അല്ലേ… എന്നും അദ്ദേഹം പറഞ്ഞിരുന്നു എന്നും ശിവദ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *