ദിലീപിന്റെ ഫോണിൽ ആ ദൃശ്യങ്ങൾ കണ്ട ദേഷ്യത്തിൽ മഞ്ജു ആ ഫോൺ പുഴയിലേക്ക് എറിഞ്ഞു ! നിർണായക സാക്ഷിമൊഴി ! മഞ്ജുവിനെ ചോദ്യം ചെയ്യും !!

ഒരു കുടുംബം തന്നെ പ്രതിയായ ഒരു കേസ് ഇതുപോലെ വേറെ ഉണ്ടാകുമോ എന്നത് സംശയമാണ്, നടിയെ ആക്രമിച്ച കേസ് ഇപ്പോഴും എങ്ങും എത്തിയിട്ടില്ല, ദിനം പ്രതി ഓരോ പുതിയ വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും കേസിനെ പല രീതിയിൽ ബാധിക്കുന്നുണ്ട്. ഇപ്പോഴിതാ പുതിയ ഒരു വെളിപ്പെടുത്തലാണ് ഏറെ ശ്രദ്ധ നേടുന്നത്. ദിലീപ്  കൊ,ട്ടേ,ഷൻ നൽകി നടിയെ പീ,ഡി,പ്പിച്ച കേ,സി,ലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിർണായക, തെളിവുകളുണ്ടായിരുന്ന നടൻ ദിലീപിന്റെ ഫോൺ മുൻ ഭാര്യ മഞ്ജു വാരിയർ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായി സാക്ഷിമൊഴി. മൊഴികളുടെ വസ്തുത ബോധ്യപ്പെടാൻ അന്വേഷണ സംഘം വീണ്ടും മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.

ആക്രമിക്ക പെട്ട നടിയോട് ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും അതെല്ലാം നേരിൽ കണ്ട മഞ്ജു വാരിയർ അപ്പോൾ ഉണ്ടായ ദേഷ്യത്തിൽ നിന്നും ഫോൺ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു ഇപ്പോൾ ക്രൈംബ്രാഞ്ചിന് ലഭിച്ച സാക്ഷിമൊഴി.
മഞ്ജു ഫോണിൽ കണ്ട ഈ കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടാൻ വേണ്ടി സിനിമാരംഗത്തെ പലരെയും മഞ്ജു നേരിൽ കണ്ടു സംസാരിച്ചതായും, എന്നാൽ അക്രമിക്കപ്പെട്ട നടി മാത്രമാണു സഹകരിച്ചതെന്നും സാക്ഷിമൊഴിയിലുണ്ട്.

ഈ കാരണത്താലാണ് ദിലീപിന് അക്രമിക്കപ്പെട്ട നടിയോടു കടുത്ത വൈരാഗ്യം തോന്നിയതെന്നാണു അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ മഞ്ജു വാരിയർ നടി കാവ്യ മാധവന്റെ അടുത്ത ബന്ധുവിനെ ഫോണിൽ വിളിച്ചു സംസാരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിനു ലഭിച്ചു. മഞ്ജു വിളിച്ചു സംസാരിച്ച കാര്യം കാവ്യയുടെ ബന്ധുവും ഇതുവരെ നിഷേധിച്ചിട്ടില്ല.

അതുപോലെ ഈ കേസിൽ വെറും സാക്ഷി പട്ടികയിൽ ആയിരുന്ന കാവ്യാ ഇപ്പോൾ കേസിൽ പ്രതിയാക്കുന്ന സാഹചര്യമാണ് ഉള്ളത്. ഈ കേസുമായി ബന്ധപ്പെട്ടു കാവ്യയുടെ ബാങ്ക് ലോക്കർ കഴി‍ഞ്ഞ ദിവസം അന്വേഷണ സംഘം തുറന്നു പരിശോധിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. ഈ ബാങ്ക് ലോക്കർ കാലിയായിരുന്നെന്നാണു വിവരം. ബാങ്കിലെ രേഖകൾ പ്രകാരം ഒരിക്കൽ മാത്രമാണു കാവ്യ മാധവൻ ബാങ്കിലെത്തി ലോക്കർ തുറന്നിട്ടുള്ളത്. നടിയെ പീ‍ഡിപ്പിച്ച സംഭവം കഴിഞ്ഞ് ഒന്നരമാസത്തിനു ശേഷമാണു ലോക്കർ തുറന്നത്.

അതേ സമയം കാവ്യ വളരെ നിഷ്കളങ്കയായ ഒരു പെൺകുട്ടി ആണെന്നും, ആ കുട്ടിയെ അടുത്തറിയാവുന്നവർ ആരും ഇതൊന്നും വിശ്വസിക്കില്ല എന്നും രാഹുൽ ഈശ്വർ പറയുന്നു. ആ പാവം കുട്ടിയെ വെറുതെ വിടണം എന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാൽ കാവ്യാ നശിപ്പിച്ചത് രണ്ടു പെൺകുട്ടികളുടെ ജീവിതമാണെന്നും, കാവ്യാ അറിയാതെ ദിലീപ് ഒന്നും ചെയ്യില്ല എന്നും, എല്ലാം നടന്നത് കാവ്യയുടെ അറിവോടെ ആണെന്നും ഭാഗ്യലക്ഷ്മിയും ചാനൽ ചർച്ചകളിൽ വധിക്കുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *