
‘വിവാഹ ജീവിതത്തിനുള്ള യോഗമില്ല’ ! നയൻതാരയും വിഘ്‌നേശ് ശിവനും വേർപിരിയും ! ഇവർക്ക് ഒന്നിച്ച് ജീവിക്കാൻ കഴിയില്ല !
മലയാളികളുടെ അഭിമാനനമാണ് നടി നയൻതാര, സത്യൻ അന്തിക്കാട് മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി വെള്ളിത്തിരയിൽ എത്തിച്ച തിരുവല്ല സ്വദേശി ഡയാന ഇന്ന് ഇന്ത്യൻ സിനിമ വാഴുന്ന താര റാണിയാണ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സൗത്തിന്ത്യയിലെ മുൻ നിര നായിക. ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡിലും തുടക്കം കുറിക്കാൻ ഒരുങ്ങുന്ന നയൻതാരയുടെ വ്യക്തി ജീവിതം പക്ഷെ അത്ര വിജയകരമായിരുന്നില്ല. ഒരു സമയത്ത് ഗ്ലാമർ നായികയായി പേരെടുത്ത നയൻ ഗോസിപ്പ് കോളങ്ങളിലെ നിത്യ താരമായിരുന്നു.
ആദ്യ പ്രണയം നടൻ ചിമ്പുവുമായി. ഏറെ വിവാദമായ ഇവരുടെ പ്രണയ നിമിഷത്തിന്റെ ചില സ്വകാര്യ ചിത്രങ്ങൾ ഇന്നും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നവയാണ്, എന്നാൽ ഈ ബദ്ധം അതികം നിലനിന്നില്ല, ശേഷം അതിലും വിവാദമായ അടുത്ത പ്രണയം പ്രഭുദേവയുമായി. ഭാര്യയും മക്കളും ഉള്ള പ്രഭുദേവയുമായുള്ള ബന്ധം വിവാഹം വരെ എത്തുകയും എന്നാൽ വളരെ പെട്ടെന്ന് ആ ബദ്ധവും ഉപേക്ഷിച്ചു.
ശേഷം വീണ്ടും സിനിമയിൽ നിന്നും ഇടവേള എടുത്ത് മാറിനിന്ന നയൻതാര പിന്നീട് വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത് നാനും റൗഡിതാൻ എന്ന ചിത്രത്തിൽ കൂടിയാണ് തിരിച്ചുവന്നത്. ആ ചിത്രത്തോട് കൂടി വിഗ്‌നേഷുമായി സൗഹൃദത്തിൽ ആകുകയും ശേഷം അത് പ്രണയമായി മാറുകയുമായിരുന്നു. ശേഷം നീണ്ട ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ഇവർ വിവാഹിതരാകാൻ ഒരുങ്ങുകയാണ്, ജൂണ്‍ 9 ന് തിരുപ്പതിയില്‍ വെച്ച് ഇരുവരും വിവാഹിതരാവുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്. വളരെ ലളിതമായ വിവാഹമായിരിക്കുമെന്നും, വിവാഹ ശേഷം മാലിദ്വീപിൽ വെച്ച് വിവാഹസൽക്കരവും നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

എന്നാൽ ഇപ്പോഴതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് നയന്‍താരയുടെ കുടുംബജീവിതത്തെ കുറിച്ചുള്ള ജ്യോത്സ്യന്റെ പ്രവചനം ശ്രദ്ധേയമാവുകയാണ്. നല്ലൊരു കുടുംബജീവിതം നടിയ്ക്കുണ്ടാവില്ലെന്നാണ് ജ്യോത്സ്യന്റെ കണ്ടെത്തല്‍. തമിഴ് പ്രശസ്ത ജോത്സ്യൻ വേണു സ്വാമിയാണ് നടിയുടെ ഭാവി ഇപ്പോൾ പ്രവചിച്ചിരിക്കുന്നത്. വിവാഹജീവിതം മുന്നോട്ട് പോവുകയില്ലെന്ന് മാത്രമല്ല ഇവരുടെ കരിയര്‍ 2024ല്‍ അവസാനിക്കുമെന്നും വേണു സ്വാമി പറയുന്നു. നയന്‍സിന്റെ മാത്രമല്ല അനുഷ്‌ക ഷെട്ടി, രശ്മിക മാന്ദാന എന്നിവരുടെ വിവാഹജീവിതവും വിജയകരമായിരിക്കില്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്. സാമന്തയുടെ ജാതകത്തില്‍ കണ്ട സമാനത ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പ്രവചനം.
കൂടാതെ നടൻ പ്രഭാസിന്റെ വിവാഹ ജീവിതത്തിലും പ്രശ്‌നങ്ങളുണ്ടാവുമെന്നും വെളിപ്പെടുത്തിട്ടുണ്ട്. നയന്‍താരയ്‌ക്കൊപ്പം തന്നെ സാമന്ത, പൂജ ഹെഗ്‌ഡെ, രാശ്മിക എന്നിവരുടെ കരിയറും 2024ല്‍ അവസാനിക്കുമെന്നും വേണു സ്വാമി പറയുന്നു. ജ്യോത്സ്യന്റെ പ്രവചനം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചട്ടുണ്ട്.
Leave a Reply