
‘എന്റെ അഭിമാനവും സന്തോഷവുമാണ്, അവർ തിളങ്ങട്ടെ’ ! രണ്ടുകുട്ടികളുടെ അമ്മയാണ് ! ഒന്നും ആര്‍ക്കും ശാശ്വതമല്ല, ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതി !
പാർവതി എന്ന അഭിനേത്രി ഒരു സമയത്ത് മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു. നിരവധി കഥാപാത്രങ്ങൾ, ഹിറ്റ് സിനിമകൾ, സൂപ്പർ സ്റ്റാറുകളായ നായകന്മാരോടൊപ്പമുള്ള ചിത്രങ്ങൾ അങ്ങനെ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് അശ്വതി എന്ന പാർവതി സിനിമ ഉപേക്ഷിച്ച് ജയറാമുമായി വിവാഹിതയായി പോകുന്നത്. ശേഷം പൂർണ്ണമായും ഒരു വീട്ടമ്മയായി ഒതുങ്ങുക ആയിരുന്നു. പിന്നീട് മക്കൾ വളരുന്നതിന് ശേഷമാണ് വീണ്ടും നൃത്തം അഭ്യസിക്കാനും പൊതു പരിപാടികളിലും മറ്റു പാർവതി എത്തി തുടങ്ങിയത്.
കഴിഞ്ഞ ദിവസം ഏവരെയും സന്തോഷിപ്പിച്ചുകൊണ്ട് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പാർവതി റാംപിൽ ചുവട് വെച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. മകളും മോഡലുമായ മാളവികയും ഒപ്പം ഉണ്ടായിരുന്നു. ഒളിംപിക് അസോസിയേഷന് നടത്തുന്ന കേരള ഗെയിംസിന്റെ പ്രചരണാര്‍ത്ഥം തിരുവനന്തപുരത്തെ വീവേഴ്സ് വില്ലേജാണ് ഫാഷന്‍ ഷോ ഒരുക്കിയത്. ഈ വേദിയിൽ അതിസുന്ദരിയയായി എത്തിയ പാർവതിക്ക് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.
ഇതോടെ ഈ ചിത്രങ്ങൾ വൈറലായി മാറുകയും, പാർവതിക്ക് അഭിനന്ദനവും ഒപ്പം പരിഹാസവും നിറഞ്ഞ കമന്റുകളാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ഇതിനു മുമ്പും പാർവതിയുടെ ഒരു ചിത്രം ഇതുപോലെ ബോഡി ഷെയിമിങ്ങിന് ഇടയായായിരുന്നു. അതുപോലെ ഈ ചിത്രങ്ങളും നിരവധി പരിഹാസ കമന്റുകൾ ഉണ്ടായിരുന്നു, ചുക്കി ചുളിഞ്ഞു, അമ്മുമ്മയെ പോലെ ആയി.. തുടങ്ങിയ പരിഹാസ കമന്റുകൾ കൂടി വന്ന സാഹചര്യത്തിൽ ജയറാം ഇതിനോട് പ്രതികരിക്കുന്ന പോലെ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ജയറാം കുറിച്ചത് ഇങ്ങനെ, എന്റെ ജീവിതത്തിലെ രണ്ട് സ്ത്രീകൾ ഇങ്ങനെ തിളങ്ങി നിൽക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ട്. പാർവതിയുടെയും ചക്കിയുടെയും ചിത്രം പങ്കിട്ട് ജയറാം കുറിച്ചത് ഇങ്ങനെയായിരുന്നു. കുറിപ്പിന് താരങ്ങളും ആരാധകരുമെല്ലാം ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയിരുന്നു. അതിൽ ഏറ്റവും ശ്രദ്ധ നേടിയ ഒരു കമന്റ്.. സ്ത്രീയാണ്. രണ്ട് മക്കളെ പ്രസവിച്ചു മുലയൂട്ടി വളർത്തിയ അമ്മയാണ്. അമ്മമാർ ഇങ്ങനെയാണ്. അവർക്ക് പ്രായമാകും. വാനരന്മാർ ബോഡി ഷെയ്മിങ് തുടരട്ടെ. ഏറ്റവും മനോഹരമായ ചിത്രം, പാർവതി ജയറാം എന്നുമായിരുന്നു അത്…..
ഇതിനുമുമ്പ് പാർവതിയെ ഇതുപോലെ സമൂഹ മാധ്യമങ്ങളിൽ പരിഹസിച്ചപ്പോൾ അഭിഭാഷക അതുല്യ ദീപു കുറിച്ചത് ഇങ്ങനെ ആയിരുന്നു.. എന്തോ മരുന്നു ഒകെ കഴിച്ചു തടികുറക്കാന്‍ നോകിയത എന്തായാലും സംഭവം കളര്‍ ആയിട്ടുണ്ട് കഴുത്തിലും കൈയിലും ഒകെ കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മടെ പോലെ ആവും പാര്‍വതി.. അങ്ങനെ നീളുന്നു കമന്റുകൾ. എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികളുടെ ബോഡി ഷെയിംമിങ് ഒരിക്കലൂം മാറാൻ പോകുന്നില്ല.
പാർവതിയുടെ രൂപ മാറ്റത്തിൽ മറ്റുള്ളവർക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ്, ചിലപ്പോ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം, അതുമല്ലെങ്കിൽ, നൃത്തം അഭ്യസിക്കുകയോ, വ്യായായമോ ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേല്‍ ഹോര്‍മോണ്‍ പ്രശ്നമാകാം.. ഇതൊക്കെ പറയുന്നു എങ്കിലും ആ മാറ്റം എനിക്ക് നല്ലതുമാത്രമായിട്ടാണ് തോന്നുന്നത്. ഇതൊക്കെ പറഞ്ഞും ചിരിച്ചും കളിയാക്കിയും ഇരിക്കുമ്പോൾ ഓര്‍ക്കുക.. ഒന്നും ആര്‍ക്കും ശാശ്വതമല്ല. ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതി. എന്നുമായിരുന്നു ആ കുറിപ്പ്….
Leave a Reply