
പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് ! സന്തോഷ വാർത്ത വൈറലാകുന്നു !
ഗോപി സുന്ദറിനെ ഏവർകും വളരെ പരിചിതനാണ്. ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. അദ്ദേഹം മലയാള സംഗീതത്തിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ഇപ്പോഴും നല്കികൊണ്ടിരികുനയാണ്, മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ഇപ്പോൾ ഗോപി സുന്ദർ തന്റെ സാനിധ്യം അറിയിച്ചിരുന്നു… എന്നാൽ വ്യക്തി ജീവിതത്തിൽ നിരവധി വിമർഷനങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്നിരുന്നു. ആദ്യ വിവാഹ ബന്ധം ഇപ്പോഴും വേര്പിരിയാതെ ഗായികയും മോഡലുമായ അഭയ ഹിരണ്മയിയുമായി കഴിഞ്ഞ 12 വർഷമായി ലിവിങ് റിലേഷനിൽ ആയിരുന്നു.
എന്നാൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത് ഗോപി സുന്ദർ പുതിയതായി പങ്കുവെച്ച ഒരു പോസ്റ്റാണ്. അദ്ദേഹം ഗായിക അമൃത സുരേഷിനെ ചേർത്ത് നിർത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ, പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്… എന്നാൽ അമൃതയെയും ടാഗ് ചെയ്താണ് അദ്ദേഹം ഈ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ആ ചിത്രത്തിൽ വളരെ സന്തോഷമായി കാണപ്പെടുന്നു. അദ്ദേഹം ഒരു സന്തോഷ വാർത്തയാണ് പങ്കുവെച്ചരിക്കുന്നത് എന്നത് ഉറപ്പാണ് എങ്കിലും അത് എന്താണ് എന്നത് വ്യക്തമല്ല.

അത് മാത്രമല്ല അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാമിൽ അഭയ ഹിരണ്മയിയുമായി ഒന്നിച്ചുള്ള പഴയ ചിത്രങ്ങൾ എല്ലാം നീക്കം ചെയ്തതായും കാണപ്പെടുന്നു. നിങ്ങൾ പ്രണയിത്തിലാണോ, പ്രണയം അതിർവരമ്പുകളെ അഗാതമായി ചുംബിക്കുന്നു , അഭിനന്ദനങ്ങൾ എന്നൊക്കെയാണ് ആരാധകർ ഈ പോസ്റ്റിന് കമന്റ് ചെയ്തിരുകുന്നത്…
ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു ഗോപി സുന്ദറിന്റെ ജീവിതം. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ പ്രിയ ഇവർക്ക് രണ്ടു ആൺ മക്കൾ. എന്നാൽ ആ ബന്ധം നിലനിൽക്കവെയാണ് അദ്ദേഹം ഗായിക അഭയ ഹിരണ്മയിയുമായ് ബന്ധം തുടങ്ങുന്നത്. ശേഷം ഇതറിഞ്ഞ ഭാര്യ പ്രിയയും ഗോപി സുന്ദറുമായി വേർപിരിയുകയും ഇവരുടെ വിവാഹ മോചന കേസ് ഇപ്പോഴും കുടുംബ കോടതിയിൽ നടന്ന് വരികയാണ്. നിയമപരമായി ഇപ്പോഴും പ്രിയ തന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യ. അഭ്യായുമായി കഴിഞ്ഞ 12 വർഷമായി അദ്ദേഹം ഒരുമിച്ച് താമസിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ പേരിൽ അദ്ദേഹം നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ഗോപി സുന്ദർ ഏറ്റുവാങ്ങിയിട്ടുരുന്നു. കൂടാതെ പല മോശം കമന്റുകൾക്കും അദ്ദേഹം തക്ക മറുപടിയും കൊടുത്തിരുന്നു. ഏതായാലും ഇപ്പോൾ അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
Leave a Reply