
‘ചീത്ത ചെയ്താല്‍ ചീത്തയെ നടക്കൂ’ ! അങ്ങനെ പോകുവാണേല്‍ പോകട്ടെ എനിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ല ! ബാലയുടെ പ്രതികരണം ശ്രദ്ധ നേടുന്നു !
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായി മാറുകയാണ് അമൃത സുരേഷും അതുപോലെ ഗോപി സുന്ദറും തമ്മിലുള്ള പ്രണയം. ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്നുള്ള സന്തോഷ വാർത്ത പങ്കുവെച്ചത്. ഴിഞ്ഞ ദിവസം ഗോപി സുന്ദർ അമൃത സുരേഷിനെ ചേർത്ത് നിർത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ, പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു. പിന്നാലെ ഞങ്ങൾ സന്തോഷകരമായ ഒരു ജീവിതം തുടങ്ങാൻ പോകുന്നു എന്ന് അമൃതയും പറഞ്ഞിരുന്നു. കൂടാതെ ഇരുവരും പളനിയിൽ പൂമാല അണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ഇതിനെ കുറിച്ച് മരിതയുടെ മുൻ ഭർത്താവും നടനുമായ ബാലയുടെ പ്രതികരണമാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം തന്റെ ഭാര്യ എലിസബത്തും ചേർന്ന് ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രതികരണം അറിയിച്ചത്. ‘നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയെ നടക്കൂ. എന്റെ ലൈഫ് അല്ല അത്. ഞാന്‍ പുതിയ ലൈഫില്‍ നന്നായി ജീവിക്കുന്നുണ്ട്. ചിലര്‍ അങ്ങനെ പോകുവാണേല്‍ പോകട്ടെ എനിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ല. അവരും നന്നായിരിക്കട്ടെ പ്രാര്‍ഥിക്കാം’ എന്നായിരുന്നു ഭാര്യ എലിസബത്തിനൊപ്പമുള്ള വീഡിയോയില്‍ ബാല പറഞ്ഞത്.

ഗോപി സുന്ദറിന്റെ ജീവിതത്തിലെ മൂന്നാമത്തെ ബന്ധമാണ് അമൃത. ആദ്യ ഭാര്യ പ്രിയ. അതിൽ രണ്ടു മക്കൾ ഉണ്ട്, ശേഷം ആ ബന്ധം നിലനിൽക്കവേ തന്നെ ഗായിക അഭയ ഹിരണ്മയിയുമായി ബന്ധത്തിൽ ആകുകയും, ആദ്യ വിവാഹ മോചനകേസിനു ശേഷം, കഴിഞ്ഞ 12 വർഷമായി അഭയക്ക് ഒപ്പമാണ് താമസം. അതിനു ശേഷം ഇപ്പോൾ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോൾ അമൃതയുമായി ബന്ധത്തിലാണ് എന്ന് തുറന്ന് പറയുന്നത്
ഇതിനോട് അഭയയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു., എന്തൊരു സംഭവബഹുലമായ വർഷം… ഇത് എനിക്ക് ഒരു റോളർ കോസ്റ്റർ റൈഡ് ആയിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ സ്വസ്ഥതയിലും സമാധാനത്തിലുമാണ് കഴിയുന്നത്. എന്നെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന പ്രകൃതിയുടെ ഈ പുതിയ പാത ഞാൻ ഒരുപാട് ആസ്വദിക്കുന്നു. ഈ പ്രക്രിയയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ലോകത്തിൽ നിന്ന് എനിക്ക് ഇത്ര വലിയ സ്നേഹം ലഭിക്കുന്നുവെന്നതു വിശ്വസിക്കാനേ കഴിയുന്നില്ല. ഈ സ്നേഹത്തിനു മുന്നിൽ ഞാൻ വിനയാന്വിതയായി നിൽക്കുകയാണ്. ഞാൻ ഒരു മികച്ച സംഗീതജ്ഞയും അതിലുപരി മികച്ച ഒരു വ്യക്തിയുമായിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പു തരുന്നു, അഭയ ഹിരൺമയി കുറിച്ചു.
Leave a Reply