
വീടിന് പുറത്ത് നടക്കുന്നതൊന്നും എന്നെ ബാധിക്കില്ല ! പക്ഷെ എന്റെ കോമ്പൗണ്ടില്‍ കയറി എന്തെങ്കിലും പറഞ്ഞാൽ ! വിവരമറിയും ! ഗോപി സുന്ദർ പറയുന്നു !
കഴിഞ്ഞ രണ്ടു ദിവസമായി ഗോസി സുന്ദറും അമൃത സുരേഷും, അഭയ ഹിരണ്‍മയിയുമാണ് ചർച്ചാ വിഷയം. ഗോപി സുന്ദറും അമൃതയും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ ഈ ചർച്ചക്ക് കാരണം. അവർ ഇരുവരും തന്നെയാണ് ആ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കഴിഞ്ഞ 12 വർഷമായി ഗോപി സുന്ദർ കഴിഞ്ഞിരുന്നത് അഭയ ഹിരണ്മയികോപ്പമാണ്. ഇരുവരും ഒന്നിച്ചുള്ള സന്തോഷ നിമിഷങ്ങൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് വരെ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഗോപി സുന്ദർ കുറിച്ചത് എന്റെ ‘പവർ ബാംഗ്’ എന്നായിരുന്നു.
അഭയയുടെയും ഗോപിയുടെയും ജീവിതത്തിൽ എന്താണ് ശെരിക്കും സംഭവിച്ചത് എന്ന ചോദ്യങ്ങളാണ് ഏറ്റവും കൂടുതൽ ഉയർന്ന് കേൾക്കുന്നത്. അമൃതയുടെയും ഗോപിയുടെയും വിവാഹം കഴ്ഞ്ഞു എന്ന രീതിയിലും ഇപ്പോൾ വാർത്തകൾ സജീവമാണ്. പളനി സന്ദര്‍ശനത്തിനിടയില്‍ പകര്‍ത്തിയ അമൃതയുടെ ഫോട്ടോയും കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. കഴുത്തില്‍ മാലയണിഞ്ഞ് കൈയ്യില്‍ പ്രസാദവുമായി ചിരിച്ച് നില്ക്കുന്ന ഫോട്ടോയായിരുന്നു അമൃത പോസ്റ്റ് ചെയ്തത്. 5 ദിവസം മുന്‍പായിരുന്നു ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. പളനി മുരുകനുക്ക് ഹരോഹര എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍.

എന്നാൽ ഈ പളനി സന്ദർശനത്തിൽ ഗോപിയും ഒപ്പം ഉണ്ടായിരുന്നു അവിടെ വെച്ച് ഇവരുടെ വിവാഹം കഴിഞ്ഞു എന്നും വാർത്തകൾ ചിത്രങ്ങൾ സഹിതം ശ്രദ്ധ നേടുന്നുണ്ട്. വിവാഹ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും അമൃതയോ ഗോപി സുന്ദറോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ തനിക്കെതിരെ വരുന്ന ആരോപണങ്ങളെയും വിമർശനങ്ങളെയും താൻ എങ്ങനെ ആണ് നേരിടുന്നത് എന്ന ചോദ്യത്തിന് ഗോപി സുന്ദർ മറുപടി നൽകുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതിൽ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ എന്റെ വീടിനൊരു മതിലുണ്ട്. ഈ മതിലിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാനെന്റെ വീട്ടില്‍ ബിരിയാണിയുണ്ടാക്കി കഴിക്കും. മതില്‍ക്കെട്ടിന് പുറത്ത് എന്ത് സംഭവിച്ചാലും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. എന്റെ ജോലിയും ചെയ്ത് ഭക്ഷണവും കഴിച്ച് ഞാന്‍ സുഖമായി കഴിയും.
എന്നാൽ അതും കഴിഞ്ഞ് എന്റെ വീടിന്റെ കോമ്പൗണ്ടില്‍ കയറി ഒരാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അവന്റെ കാര്യം തീര്‍ന്നു. എന്റേലൊരു പത്ത് പതിനെട്ട് പട്ടികളുണ്ട്. ഒന്നുകില്‍ അവരെ വിട്ട് കടിപ്പിക്കും. ജീവന് രക്ഷയ്ക്കായി ഞാന്‍ കൈയ്യില്‍ കിട്ടുന്ന സാധനം എടുത്ത് അടിച്ച് കൊല്ലും. സെല്‍ഫ് ഡിഫന്‍സ് എടുത്ത് ഞാന്‍ കൊല്ലും. എന്നെ അക്രമിക്കാന്‍ വന്നവനെ ആത്മരക്ഷാര്‍ത്ഥം എനിക്ക് കൊല്ലാം. വീട്ടിനകത്ത് കയറിയാല്‍ ഞാന്‍ തട്ടിക്കളയും എന്നും അദ്ദേഹം പറയുന്നുണ്ട്.
Leave a Reply