
വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ അരി വാങ്ങാനായി വിവാഹ മോതിരം പണയം വെച്ചു ! അച്ഛൻ ആ ചോദ്യവുമാണ് അന്ന് അവരോട് ചോദിച്ചത് ! വിജയ രാഘവൻ പറയുന്നു !
എൻ എൻ പിള്ള എന്ന നാരായണ പിള്ള നമുക്ക് അഞ്ഞൂറാൻ മുതലായി ആണ്. നടന്ന രംഗത്ത് കുലപതി ആയിരുന്ന അദ്ദേഹം വെറും രണ്ടു സിനിമകൾ മാത്രമേ മലയാള സിനിമയിൽ ചെയ്തിട്ടുള്ളു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പോലും നമുക്ക് പ്രയാസം വരും, കാരണം ആ കഥാപാത്രം അത്രമാത്രം നമ്മളെ സ്വാധീനിച്ചിട്ടുണ്ട് എന്നതാണ്. അദ്ദേഹത്തിന്റെ ജീവ ചരിത്രം വളരെ അതിശയകരമാണ്.രണ്ടാം ലോക മഹായുദ്ധകാലത്ത് ഐഎൻഎയിൽ ചേർന്നു. അക്കാലത്താണ് നേതാജി സുഭാഷ് ചന്ദ്രബോസിനെ പരിചയപ്പെടാനും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ഇടയായതും.
മ,ര,ണ,ങ്ങളൽ കണ്ടുള്ള ജീവിതം.. തോ,ക്കി,നും ബോം,ബി,നും ഇടയിൽ മ,ര,ണ,ത്തെ മുഖാമുഖം കണ്ടുള്ള ജീവിതം. അവസാനം അദ്ദേഹം ഐഎൻഎയിൽ നിന്നു ചില സഹപ്രവർത്തകർക്കൊപ്പം ഒളിച്ചോടി. ജീവിതം വഴിമുട്ടിയപ്പോൾ കൂട്ടുകാരുമൊത്ത് ബാങ്ക് ക,വ,ർച്ചചെയ്താണ് ചെലവിനുള്ള പണം കണ്ടെത്തുന്നത്. അങ്ങനെ നീണ്ട പോരാട്ട ജീവിതത്തിനൊടുവിൽ എട്ടുവർഷത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി. ശേഷം വർഷങ്ങളായി തനിക്കുവേണ്ടി കാത്തിരിക്കുകയായിരുന്ന ചിന്നമ്മയെ വിവാഹം കഴിച്ചു.
ഭാര്യ ചിന്നമ്മയും ഒരു നാടക അഭിനേത്രി ആയിരുന്നു. അഞ്ചാംനാൾ റേഷനരി വാങ്ങാൻ വേണ്ടി അതേ വിവാഹമോതിരം വിറ്റു. ഇടയിൽ കുറച്ചുകാലം കിളിരൂർ സംസ്കൃത വിദ്യാലയത്തിൽ അധ്യാപകനും കോൺഗ്രസ് പ്രവർത്തകനുമായി. 1952ൽ വിശ്വകേരള കലാസമിതി എന്ന നാടകസംഘം രൂപീകരിച്ചു. 1995 നവംബർ 14നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. ഇരുപത്തെട്ടു നാടകങ്ങളും 40 ഏകാങ്കനാടകങ്ങളും അദ്ദേഹം രചിച്ചിരുന്നു.

ശേഷം നമ്മളെ വിസ്മയിപ്പിച്ചത് അഞ്ഞൂറാൻ മുതലാളി എന്ന ഹിറ്റ് കഥാപാത്രത്തോടെയാണ്. അഞ്ഞൂറാനായി ഞാൻ അഭിനയിക്കുക ആയിരുനില്ല മറിച്ച് അനുസരിക്കുക ആയിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ശേഷം നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു.മികച്ച നടനുള്ള ദേശിയ പുരസ്കാരങ്ങൾ ഉൾപ്പടെ അദ്ദേഹം ഒരുപാട് പുരസ്കാരങ്ങൾ നേടിയിരുന്നു. മൂന്ന് മക്കൾ. വിജയരാഘവൻ, സുലോചന, രേണുക. അച്ഛനെ കുറിച്ച് വിജയ രാഘവൻ പറയുന്നത് ഇങ്ങനെ.. ഗോഡ്ഫാതെർ സിനിമ അച്ഛന്റെ മുന്നിലേക്ക് എത്തുന്നത് തന്റെ അമ്മയുടെ മരണവുമായി ബന്ധപ്പെട്ടു വല്ലാത്ത ഒരു മാനസികാവസ്ഥയില് ഉള്ളപ്പോഴാണ്. അവർ കഥ പറഞ്ഞപ്പോൾ ആദ്യം അച്ഛൻ അവരോട് ഒരു ചോദ്യമാണ് ചോദിച്ചത്, ‘നിങ്ങള് എന്തിനാണ് ‘അഞ്ഞൂറാന്’ എന്ന കഥാപാത്രമായി എന്നെ തന്നെ സമീപിച്ചത് എന്നായിരുന്നു. അതിന് അവരുടെ മറുപടി ഇത് ഞങ്ങൾ എൻ.എൻ. പിള്ള എന്ന ഗോഡ് ഫാദറിന് വേണ്ടി എഴുതിയ സിനമായാണ് എന്നായിരുന്നു.
അതുപോലെ തന്റെ സിനിമ ജീവിതത്തിൽ ഇത്രയും വെറുപ്പോലെ ചെയ്ത് ഒരു കഥാപാത്രം അത് ‘സ്റ്റോപ് വയലന്സ്’ എന്ന ചിത്രത്തിലെ കഥാപാത്രമാണ്. കൂടുതൽ സിനിമകളിലും വില്ലൻ വേഷങ്ങളാണ് ചെയ്തിരിക്കുന്നത് എങ്കിലും ഇത് അങ്ങനെ ആയിരുന്നില്ല. സിഐ ഗുണ്ടാ സ്റ്റീഫന്’ എന്ന കഥാപാത്രം അങ്ങനെയല്ലായിരുന്നു. സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടൊക്കെ അറപ്പ് ഉളവാക്കുന്ന ഡയലോഗ് പറയുമ്പോൾ എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി എന്നും അദ്ദേഹം പറയുന്നു.
Leave a Reply