
എന്റെ സൂപ്പർ ഹീറോ അന്നും ഇന്നും എന്റെ അച്ഛൻ തന്നെയാണ് ! അച്ഛന്റെ പേരിൽ തന്നെയാണ് സിനിമയിൽ വന്നത് അല്ലാതെ അയൽവക്കത്തെ ആളുടെ പേരിൽ വാരാൻ പറ്റില്ലല്ലോ ! കാളിദാസ് പ്രതികരിക്കുന്നു !
നമുക്ക് എല്ലാവർക്കും വളരെ പ്രിയങ്കരനായിട്ടുള്ള ആളാണ് നടൻ ജയറാം, അതുപോലെ എന്നും പ്രിയപ്പെട്ടതാണ്. മകൻ കാളിദാസ് ബാല താരമായി സിനിമയിൽ എത്തിയ ആളാണ്. കാളിദാസ് ഇപ്പോൾ മറ്റു ഭാഷകളിൽവളരെ സജീവമാണ്. കൂടുതലും അദ്ദേഹം തമിഴ് സിനിമ രംഗത്ത് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. ഇപ്പോഴിതാ വമ്പൻ താര നിരയിൽ പുറത്തിറങ്ങാൻ പോകുന്ന കമൽ ഹസൻ ചിത്രം വിക്രത്തിൽ കാളിദാസും ഒരു മികച്ച വേഷം ചെയ്തിട്ടുണ്ട്. സിനിമ മേഖലയിൽ താൻ നേരിടുന്ന ചില ചോദ്യങ്ങളും അതുപോലെ അതിന്റെ മറുപടിയും, കമൽ ഹാസനോടുള്ള ആരാധനയും എല്ലാം തുറന്ന് പറയുകയാണ് ഇപ്പോൾ കാളിദാസ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, താരങ്ങളുടെ മക്കൾ സിനിമയിൽ എത്തിയാൽ ഉടൻ അവർ കേൾക്കുന്ന ഒരു ചോദ്യമാണ് നീ അച്ഛന്റെ, അല്ലെങ്കിൽ അമ്മയുടെയോ പേരില്‍ സിനിമയിൽ വന്നതല്ലേ എന്ന്. താരപുത്രന്മാര്ക്കും പുത്രിമാര്‍ക്കും വളരെ പെട്ടന്ന് സിനിമയില്‍ എത്തും എന്നും. നീ നിന്റെ അച്ഛന്റെ ലേബല്‍ ഉപയോഗിച്ച് സിനിമയില്‍ എത്തിയതല്ലേ എന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചിട്ടുണ്ട്. അവർക്കുള്ള മറുപടി ഇങ്ങനെ, അതെ ഞാന്‍ എന്റെ അച്ഛന്റെ മേല്‍വിലാസത്തില്‍ തന്നെയാണ് സിനിമയിൽ വന്നത്, അല്ലാതെ അപ്പുറത്തെ വീട്ടിലുള്ള ആളുടെ മേല്‍വിലാസത്തില്‍ വരാന്‍ സാധിയ്ക്കില്ലല്ലോ…

എന്നാൽ അതിലല്ല കാര്യം… നമ്മൾ ഇനി ഇപ്പോൾ ആരുടെ മേൽവിലാസത്തിൽ സിനിമയിൽ എത്തിയാലും അവിടെ നിലനിൽക്കണമെങ്കിൽ കഴിവ് വേണം. അതുപോലെ അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്തുടര്ന്ന് സിനിമയിലേക്ക് വരുന്നത് എളുപ്പമാണെന്നും, എന്നാല്‍ അച്ഛനും അമ്മയും ഒക്കെ ഉണ്ടാക്കി വയ്ക്കുന്ന പേര് കളയാതെ സൂക്ഷിക്കുക എന്നാല്‍ മറ്റ് അഭിനേതാക്കളെക്കാള്‍ ഉത്തരവാദിത്വം ഉള്ള കാര്യമാണ് എന്നും കാളിദാസ് പറയുന്നു. അതുപോലെ കമല്‍ ഹാസന്റെ വലിയ ഫാന്‍ കൂടിയായ കാളിദാസ് ജയറാം തന്നെ ഏറ്റവുമധികം സ്വാധീനിച്ച സിനിമയെ പറ്റി പറയുന്നുണ്ട്.
കമൽ സാറിന്റെ വിരുമാണ്ടി എന്ന ചിത്രം തന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, അത് തിയറ്ററിൽ പോയി കാണാൻ ഒരുപാട് പ്രയാസപ്പെട്ടെന്നും അദ്ദേഹം പറയുന്നു. ആ സിനിമ തിയറ്ററിൽ പോയി കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന സമയം ആയിരുന്നു, പക്ഷേ ആ സമയത്ത് ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് കൊടുത്തു. എനിക്ക് അപ്പോള്‍ 18 വയസായിട്ടില്ല. അതുകൊണ്ട് തിയേറ്ററില്‍ പോയി കാണാനാവില്ല. എനിക്ക് സങ്കടമായി. അപ്പോഴാണ് സത്യം തിയേറ്ററില്‍ കമല്‍ സാര്‍ തന്നെ ഒരു ഷോ നടത്തുന്നുണ്ടായിരുന്നു. അതിലേക്ക് അച്ഛന് ക്ഷണം വന്നു. അന്ന് വീട്ടില്‍ അച്ഛനെ കുറെ ടോര്‍ച്ചര്‍ ചെയ്തു, എന്നെ കൂടെ കൊണ്ടുപോവാന്‍ വാശി പിടിച്ചു. അങ്ങനെ ഫസ്റ്റ് ഡേ തന്നെ ഞാനും പോയി. സിനിമ കണ്ട് പുറത്ത് വന്നപ്പോള്‍ എന്നെ കണ്ട് കമല്‍ സാര്‍ അച്ഛനോട് പറഞ്ഞു, ഇത് കുട്ടികള്‍ക്ക് പറ്റിയ പടമാണെന്ന് തോന്നുന്നില്ലെന്ന്. ആ സംഭവം ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ട്, എന്നും കാളിദാസ് പറയുന്നു.
Leave a Reply