
ഏവരെയും അതിശയിപ്പിച്ച അത്യാഢംബര വിവാഹം ! ഷാരൂഖ് ഖാൻ മുതൽ ദിലീപ് വരെ ! വിവാഹ വിശേഷങ്ങൾ ശ്രദ്ധനേടുന്നു !
ഏവരെയും നാളായി കാത്തിരുന്ന വിവാഹമാണ് ഇന്ന് നടന്നിരിക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ മുഴുവൻ നയൻസ് വിക്കി വിവാഹ വിശേഷങ്ങളും ചിത്രങ്ങളുമാണ്.ഏഴ് വർഷത്തോളം നീണ്ട പ്രണയ ജീവിതത്തിന് ശേഷം സൂപ്പർ സ്റ്റാർ നയൻതാരയും യുവ സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ച് നവദമ്പതികൾ വിവാഹ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. തന്റെ വിവാഹ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ ആയിരുന്നു ദൈവകൃപയാൽ… പ്രപഞ്ചത്തേയും ഞങ്ങളുടെ മാതാപിതാക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും എല്ലാ അനുഗ്രഹങ്ങളോടെയും വിവാഹിതരായി’ എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് വിഘ്നേഷ് ശിവനും നയൻസും കുറിച്ചത്. വളരെ മനോഹാരിയായിട്ടാണ് ചുവന്ന നിറത്തിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിന് നയൻതാര എത്തിയത്.
വളരെ ആഡംബര വിവാഹമാണ് നടന്നിരിക്കുത്ത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. മാധ്യമങ്ങളെ ഒന്നും കടത്തിവിടാതെ ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രം പങ്കെടുപ്പിച്ചായിരുന്നു നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും വിവാഹിതരായത്. ഇപ്പോൾ ട്വിറ്റർ പേജിൽ വിവാഹച്ചിത്രങ്ങൾ എത്തുകയാണ്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

പുറത്ത് നിന്ന് ഉള്ളവർക്കും അതുപോലെ മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. വിവാഹസത്കാരത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാൻ, കമൽഹാസൻ, സൂര്യ, ദിലീപ്, ആര്യ, കാർത്തി തുടങ്ങിയവർ പങ്കെടുത്തിരുന്നു. മെഹന്ദി ചടങ്ങ് ജൂൺ എട്ടിനു രാത്രിയായിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളെ കാണാൻ അൽപം കാത്തിരിക്കേണ്ടി വരും.

അതുപോലെ ഇവരുടെ വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദർശന അവകാശം നേടിയത് നെറ്റ്ഫ്ലിക്സിനാണ്. പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്ലിക്സിനായി ഇവരുടെ വിവാഹ ചടങ്ങുകൾ സംവിധാനം ചെയ്യുന്നത്. വിവാഹ വേദിക്ക് പുറത്തു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർ വിശിഷ്ടാതിഥികളായി പങ്കെടുത്തിരുന്നു. അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിൽ വിലക്കുണ്ട്.വരന്റെയും വധുവിന്റെയും ഫോട്ടോകൾ പതിപ്പിച്ച വാട്ടർ ബോട്ടിലുകൾ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിയിരുന്നു.
Leave a Reply