
ഞങ്ങൾ ഒന്നാകണം എന്നഗ്രഹിച്ചത് നിങ്ങളാണ് ! ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ നോക്കിയപ്പോൾ അതിൽ അസാധ്യ പൊരുത്തവും ചേർച്ചയും ഉണ്ടായിരുന്നു ! കാവ്യാ മാധവൻ പറയുന്നു !
കാവ്യയും ദിലീപും ഇപ്പോൾ സിനിമ ലോകത്തുനിന്നും വിട്ടുനിൽക്കുകയാണ്, ദിലീപ് ഇന്നും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണ്. ഇപ്പോഴിതാ കാവ്യാ മാധവൻ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കാവ്യയുടെ വാക്കുകൾ ഇങ്ങനെ, ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും കൂടുതൽ ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ച മലയാളി പ്രേക്ഷകർ ആയിരുന്നു. ഞങ്ങളെ കാണുമ്പോഴൊക്കെ കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ അന്നൊക്കെ അത് കേൾക്കുമ്പോൾ ഒരു തമാശയായിരുന്നു. ആ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയായിരുന്നു.
ഇരു കുടുംബവും ചേർന്ന് ഞങ്ങളുടെ വിവാഹം തീരുമാനിച്ചെപ്പിൽ എനിക്ക് ആകെ ഉണ്ടായിരുന്ന ഒരു നിർബന്ധം എന്നത് ഇനിയുള്ള ജീവിതം അത് സിനിമയെയും സഹ പ്രവർത്തകരെയും ആരാധകരെയും അറിയിച്ചുകൊണ്ടാകണം എന്നതായിരുന്നു. സിനിമ രംഗത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിലീപേട്ടൻ, നമ്മൾ എന്ത് കാര്യവും മനസ്സിൽ സൂക്ഷിക്കാൻ കൊടുത്താൽ അത് അവിടെ തന്നെ ഉണ്ടാകും. നടൻ എന്നതിനേക്കാൾ ആ വ്യക്തിയോട് ആയിരുന്നു എനിക്ക് ബഹുമാനം. ബന്ധങ്ങൾക്ക് ഏറെ വിലകൊടുക്കുന്ന ആ കൂട്ടുകാരനൊപ്പം ചേർന്നതിൽ ഒരുപാട് സന്തോഷിക്കുന്നു.
ഞങ്ങളുടെ വിവാഹം ഒരു ഈശ്വര നിയോഗം ആയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസങ്ങള്‍ മുതൽ പ്രശ്നങ്ങലാണ്, ഞാൻ ആ സമയത്ത് എന്റെ അച്ഛന്റേയും അമ്മയുടേയും അടുത്ത് നിന്ന് മാറിനിന്ന വിഷമം മാറുന്നതിന് മുന്‍പായിരുന്നു ഈ സംഭവം. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. ദിലീപേട്ടന്റെ വീട്ടിലുള്ളവരെല്ലാം എന്നെ സാന്ത്വനിപ്പിച്ച് കൂടെയുണ്ടായിരുന്നു. അതിലാണ് ഞാന്‍ പിടിച്ചുനിന്നത്. എല്ലാവര്‍ക്കും ധൈര്യം കൊടുക്കേണ്ടത് ഞാനാണെന്ന് തിരിച്ചറിഞ്ഞതും അപ്പോഴാണെന്നുമായിരുന്നു കാവ്യ പറയുന്നു.

വിവാഹ ശേഷം ഇന്ന് ഈ നിമിഷം വരെയും കടന്ന് പോകുന്നത് കടുത്ത മാനസിക പ്രതിസന്ധിയിൽ കൂടിയാണ്. നമ്മൾ അനുഭവിച്ചതും, കഴിഞ്ഞു പോയ ഓരോ നിമിഷവും മറന്നു പോവരുതെന്ന് ഞാൻ ഏട്ടനെ ഓർമ്മിപ്പിക്കാറുണ്ട്. അനുഭവിച്ച ഓരോ കാര്യങ്ങളെക്കുറിച്ചെല്ലാം എഴുതണം, എല്ലാം തുറന്നുപറയാനാവുന്ന ദിവസം വരുമെന്നുറപ്പാണ്. അന്ന് എല്ലാ കാര്യങ്ങളെക്കുറിച്ചും വിശദമായി പറയുമെന്നും കാവ്യ മാധവന്‍ പറയുന്നു. എന്റെ ഇനിയുള്ള ജീവിതത്തിൽ എനിക്ക് ഒരു കൂട്ട് വേണമെന്നുള്ളത് എന്റെ വീട്ടുകാരുടെ ഒരു സ്വപ്നം ആയിരുന്നു. ആരുടേയും ജീവിതം ഇല്ലാതാക്കി ഒരു ജീവിതം നേടണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.
ഞങ്ങളുടെ ലോകം മകളാണ്.. ഇപ്പോൾ ഞങ്ങൾക്ക് എല്ലാം അവളാണ്. അച്ഛന്റെ പുന്നാര മകളാണ് മാമാട്ടി എന്ന മഹാലക്ഷ്മി, എത്ര ദേഷ്യം വന്നാലും മകളെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ദിലീപേട്ടന് നല്ല വശമുണ്ട്. തനിക്ക് അത് കഴിയില്ല. ദേഷ്യം വന്നാൽ താൻ പുറത്തുകാണിക്കും. ദിലീപേട്ടൻ വേണ്ട എന്ന് പറയുന്ന കാര്യങ്ങൾ മകൾ ചെയ്യാറില്ല എന്നാൽ താൻ എത്ര പറഞ്ഞ് പുറകെ നടന്നാലും അത് മകൾ അനുസരിക്കാറില്ല എന്നും കാവ്യാ പറയുന്നുണ്ട്.
Leave a Reply