
ആ സന്തോഷ വാർത്ത പങ്കുവെച്ച് മീനാക്ഷി ! ആശംസകൾ അറിയിച്ച് ആരാധകർ ! ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്’ !!
ഒരൊറ്റ സിനിമ കൊണ്ട് പ്രേക്ഷക ഹൃദയം സ്വന്തമാക്കിയ ആളാണ് മീനാക്ഷി, അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ മീനാക്ഷി അതിനു ശേഷം മോഹൻലാലിൻറെ കൂടെ ഒപ്പം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു, ശേഷം ടോപ് സിംഗർ എന്ന പരിപാടിയിൽ അവതാരകയായും ഏവരുടെയും ഹൃദയം കീഴടക്കിയ മീനാക്ഷിയുടെ യഥാർഥ പേര് അനുനയ അനൂപ് എന്നാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ മീനാക്ഷി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ മീനാക്ഷി പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച് ബാലതാരം മീനാക്ഷി അനൂപ്. ഒന്‍പത് എ പ്ലസ് ഗ്രേഡും ഒരു ബി പ്ലസ് ഗ്രേഡും നേടിയാണ് മീനാഷി വിജയിച്ചത്. ഫിസിക്സിനാണ് ബി പ്ലസ് ഗ്രേഡ്. ”ഒന്ന് ബി പോസിറ്റീവായിരിക്കാന്‍, ബാക്കി എല്ലാം എ പോസിറ്റീവ്” എന്നാണ് തന്റെ മാര്‍ക് ലിസ്റ്റ് പങ്കുവച്ച് മീനാക്ഷി കുറിച്ചത്. അനൂപ് രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്. കോട്ടയത്തുള്ള കിടങ്ങൂര്‍ എന്‍എസ്എസ് സ്കൂളിലാണ് മീനാക്ഷി ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. നിരവധിപേരാണ് ഇപ്പോൾ മീനാക്ഷിക്ക് ആശംസകൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുന്നത്.
Leave a Reply