
ഈ പുതിയ ജീവിതം ഞങ്ങൾ ആസ്വദിക്കുന്നു ! എല്ലാവർക്കുമുള്ള മറുപടി ഇതിലുണ്ട് ! അമൃതയുടെ പുതിയ പോസ്റ്റ് വൈറൽ ആകുന്നു !
കുറച്ചു നാളുകളായി അമൃത സുരേഷും ഗോപി സുന്ദറും നവ മാധ്യമങ്ങളുടെ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. അവർ ഇരുവരും തങ്ങൾ ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന വാർത്ത പങ്കുവെച്ച അന്നുമുതൽ ഇരുവരും ഏവരുടെയും ഇരയായി മാറുകയായിരുന്നു, എന്നാൽ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാതെ ഇരുവരും വളരെ ശക്തമായി തങ്ങളുടെ ഇഷ്ടങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിന്നു. ഇപ്പോഴിതാ അത്തരത്തിൽ അമൃത പങ്കുവെച്ച ഒരു പുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
അമൃതയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ‘നമ്മൾ മറ്റുള്ളവരാൽ തെ,റ്റിദ്ധരിക്കപ്പെടുമ്പോഴും വിധിയെഴുതുമ്പോഴും നമ്മളെന്തിന് പ്രതിരോധിക്കണം, അതൊരു വശത്തേക്ക് മാറ്റിവെയ്ക്കു, നമ്മളൊന്നും മിണ്ടരുത്. ആളുകൾക്ക് ഇഷ്ടമുള്ള രീതിയിൽ അവർ നമ്മളെ വിലയിരുത്തുന്നത് കാണുന്നത് തന്നെ എന്ത് രസമാണെന്ന് അറിയാമോ, ഈ നിശബ്ദത ഒരു അനുഗ്രഹമാണ്. അത് നമ്മുടെ മനസ്സിന് ഒരുപാട് സമാധാനം തരും.’ എന്നായിരുന്നു. കറുപ്പ് വസ്ത്രം അണിഞ്ഞുകൊണ്ട്, ഒരു ബെഡിൽ ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് അമൃത ഇങ്ങനെ കുറിച്ചത് …
ഒരു സുപ്രഭാതത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചപ്പോള്‍ പാപ്പുവിനെക്കുറിച്ചായിരുന്നു പലരും ചോദിച്ചത്. അച്ഛനും അമ്മയും ഒപ്പമില്ലാതെ കുഞ്ഞിന് കൂട്ടായി അമ്മൂമ്മ മാത്രമേയുള്ളൂയെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. ഗോപിക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു അമൃത വിമര്‍ശകര്‍ക്ക് മറുപടിയേകിയത്.

ഗോപി സുന്ദറും അഭയ ഹിരണ്മയിയുമായുള്ള ലിവിങ് റിലേഷനാണ് ഇപ്പോൾ ഇത്രയും വിമർശനങ്ങൾ ഇവർക്ക് ലഭിക്കാൻ പ്രധാന കാരണമായി ഏവരും എടുത്ത് പറയുന്നത്. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചാണ് ഗോപി കഴിഞ്ഞ പത്ത് വർഷമായി അഭയക്കൊപ്പം താമസിച്ചിരുന്നു, അന്നും ഇതുപോലെ തന്നെ അഭയക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തങ്ങളുടെ പ്രണയത്തെ കുറിച്ചും ഗോപി സുന്ദർ വാചാലൻ ആകാറുണ്ടായിരുന്നു. എന്നാൽ അവരവരുടെ വ്യക്തിപരമായ ജീവിതത്തിൽ അവർ എടുക്കുന്ന തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ മറ്റൊരാൾക്ക് അവകാശമില്ലെന്നും അവരെ സപ്പോർട്ട് ചെയ്യുന്ന നിരവധി പേര് പറയുന്നു.
വിമർശനങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഇരുവരും ഇപ്പോൾ തങ്ങളുടെ പുതിയ ജീവിതം ആസ്വദിക്കുകയാണ്. കൂടാതെ അമൃത സുരേഷിനൊപ്പമുള്ള തന്റെ പുതിയ സെല്‍ഫി ഗോപിസുന്ദര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ‘LOVE’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്.
Leave a Reply