
ഭാര്യയെയും മക്കളേയും പോറ്റാനായി ഈ പൊരിവെയിലത്ത് ഇങ്ങനെ കിടന്നു കഷ്ടപ്പെടുന്ന മമ്മൂട്ടിയെ കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സങ്കടം വന്നുപോയി ! ശ്രീനിവാസൻ പറയുന്നു !
പകരം വെക്കാനില്ലാത്ത അതുല്യ കലാകാരന്മാരിൽ ഒരാളാണ് ശ്രീനിവാസൻ, നടനായും, തിരക്കഥാകൃത്തായും, സംവിധായകനായും, നിർമ്മാതാവായും, ഡബ്ബിങ് ആര്ടിസ്റ്റായും അങ്ങനെ ഒരുപാട് സംഭാവനകൾ മലയാള സിനിമക്ക് നൽകിയ ആളാണ് ശ്രീനിവാസൻ. ഇന്ന് അദ്ദേഹം ആരോഗ്യപരമായി കുറച്ച് പ്രശ്നങ്ങൾ നേരിടുന്നുണ്ട് എങ്കിലും അതികം വൈകാതെ പഴയ സ്ഥിതിയിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് ഏവരും കാത്തിരിക്കുന്നത്.
ഇപ്പോഴിതാ ഇതിനുമുമ്പ് അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി ശ്രീനിവാസനെ കൂട്ടുകെട്ടിൽ ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്, സിനിമയിലെ കെമസ്റ്ററി പോലെ തന്നെ ജീവിതത്തിലും വളരെ അടുത്ത ബന്ധം പുലർത്തുന്ന ആളുകളാണ് ഇവർ ഇരുവരും. പ്രിയദർശന്റെ സംവിധാനത്തിൽ മമ്മൂട്ടി, ശ്രീനിവാസൻ, ദിലീപ്, പൂജ ബത്ര തുടങ്ങിയവർ അഭിനയിച്ച ചിത്രമായിഉർന്നു മേഘം.
വളരെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം വലിയ വിജയം നേടിയിരുന്നു, ഇപ്പോഴിതായ ആ ഷൂട്ടിങ്ങിനിടയിലെ ഏറെ രസകരമായ അനുഭവം തുറന്ന് പറയുകയാണ് ശ്രീനിവാസൻ, ആ ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മാർഗഴിയെ മല്ലികയെ എന്ന ഗാനരംഗം, അതിൽ ശ്രീനിവാസനും മമ്മൂട്ടിയും ഡാൻസ് കളിച്ചത് തന്നെയാണ് അതിനെ ഇത്രയും പ്രിയങ്കരമാക്കിയത്. അതിൽ സാൻസ് കളിക്കാൻ അറിയാത്ത താൻ ആദ്യമായി അതിനുമുതിരുകയാണ്, അങ്ങനെ ആത്മധൈര്യം നേടി, അതിനുള്ള തയാറെടുപ്പുകൾ ചെയ്തു.

ആർക്കും വളരെ എളുപ്പത്തിൽ കളിക്കാൻ പാകത്തിനുള്ള സ്റ്റെപ്പുകളാണ് ബ്രിന്ദ മാസ്റ്റർ തയ്യാറാക്കിയിരുന്നത്. അങ്ങനെ ഞാൻ അത് എല്ലാം ശെരിയായി ചെയ്തു, എന്നാൽ ഇതെല്ലം കണ്ടുകൊണ്ട് ഒരാൾ തകർന്ന അവസ്ഥയിൽ അവിടെ മാറി ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു, കാരണം മമ്മൂട്ടിയും ഈ പാട്ടിൽ ഡാൻസ് കളിക്കുന്നുണ്ട്. അയാളെ കുറിച്ച് പൊതുവെ എല്ലാവരുടെയും ധാരണ മമ്മൂട്ടിക്കു ഡാൻസ് കളിക്കാൻ അറിയില്ല എന്നാണ്. മമ്മൂട്ടി അവിടെ ഇരുന്ന കൊണ്ട് എന്നെ കുറിച്ച് ഓരോന്ന് പറയാൻ തുടങ്ങി, നീ ചെയ്യുന്നത് ശെരിയല്ല, ആ മൂന്നാമത്തെ സ്റ്റെപ്പ് നീ തെറ്റായിട്ടാണ് ചെയ്യുന്നത്. ലിപ് സിങ്കാകുന്നില്ല. മര്യാദയ്ക്ക് ചെയ്യ് എന്നൊക്കെ പറഞ്ഞ് വലിയ കുറ്റംപറച്ചിലായിരുന്നു.
സഹികെട്ട് ഞാൻ പറഞ്ഞു, അങ്ങനെ ഗ്യാലറിയിരുന്ന് കളി കാണാന്‍ വളരെ എളുപ്പമാണ്. നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഇവിടെ വന്ന് ചെയ്ത് കാണിക്ക്. നിങ്ങളും ഡാന്‍സ് ചെയ്യുന്നുണ്ടല്ലോ, അത് പോയി പഠിക്കാന്‍’ ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു. ഇതുകേട്ട് മമ്മൂട്ടി ഒന്നും പറഞ്ഞില്ല. അല്പം കഴിഞ്ഞ് ഞാന്‍ നോക്കിയപ്പോള്‍ അദ്ദേഹം ദൂരെ മാറിയിരുന്ന് കുറച്ച് അസിസ്റ്റന്റുമാരുടെ കൂടെ ആരും കാണാതെ ഡാന്‍സ് പഠിക്കാന്‍ നോക്കുകയാണ്. അതും നല്ല വെയിലത്ത് കൊയ്ത്ത് കഴിഞ്ഞ ഒരു പാടത്തിരുന്നാണ് ഡാന്‍സ് പഠിത്തം. ഇത്രയും ആരോഗ്യവും തണ്ടും തടിയുമൊക്കെ ഉണ്ടെങ്കിലും ഭാര്യയെയും മക്കളേയും പോറ്റാനായി ഈ പൊരിവെയിലത്ത് ഇങ്ങനെ കിടന്നു കഷ്ടപ്പെടുകയാണല്ലോ ഇയാള്‍ എന്ന് കണ്ടപ്പോള്‍ എനിക്ക് സത്യത്തില്‍ സങ്കടം വന്നുപോയി.’ ശ്രീനിവാസന് പറയുന്നു.
Leave a Reply