‘ദിലീപിന് ഒരു അബദ്ധം പറ്റി, കൂടെ ഉണ്ടാകും ! എന്ന് എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞത് ! നടൻ സിദ്ദിഖിനെ ചോദ്യം ചെയ്ത് ക്രൈം,ബ്രാ,ഞ്ച് !

ദിലീപ് ഇന്ന് ഊരാക്കുരുക്കുകളിൽ പെട്ട് ഉലയുകയാണ്, ദിനം പ്രതി നിരവധി തെളിവുകളാണ് നടനെതിരായി ലഭിച്ചിരുകൊണ്ടിരിക്കുന്നത്, അതുപോലെ സിനിമ രംഗത്ത് ഉള്ളവരിൽ പലരും ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വരുന്നുണ്ട്. ആ കൂട്ടത്തിൽ ദിലീപിനെ തുടക്കം മുതൽ അനുകൂലിക്കുന്ന ഒരാളാണ് നടൻ സിദ്ദിഖ്, അദ്ദേഹം പലപ്പോഴും പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിരുന്നത് വളരെ വലിയ ശ്രദ്ധ നേടിയിരുന്നു, അതിൽ പ്രധാനമായും ദിലീപിന് ഒരു തെറ്റ് പറ്റി, എന്ന് കരുതി അവനെ എനിക്ക് തള്ളിക്കളയാൻ കഴിയില്ല എന്ന് സിദ്ദിഖ് പല വേദികളിലും പരസ്യമായി പറഞ്ഞിരുന്നു.

അതുകൂടാതെ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങളും പള്‍സര്‍ സുനി നല്‍കിയെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. ഇപ്പോഴിതാ എന്ത് സാഹചര്യത്തിലാണ് ദിലീപിന് അബദ്ധം പറ്റിയെന്ന് സിദ്ദിഖ് പറഞ്ഞതെന്നും എന്നും ക്രൈംബ്രാഞ്ച് അദ്ദേഹത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നേരത്തേ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ദിവസം ‘ആക്രമിക്കപ്പെട്ട നടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന് സിദ്ദീഖ് ചോദിച്ചിരുന്നു. ഈ പാരമര്‍ശം വിവാദമായി മാറുകയും ചെയ്തിരുന്നു.

സിദ്ദിഖിനെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ്, ക്രൈം,ബ്രാ,ഞ്ച്. സിദ്ദിഖ് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ദിലീപിനെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ, ഇപ്പോൾ ഉദാഹരണത്തിന്, ‘എന്റെ അടുത്ത ഒരു സുഹൃത്തിന് ഒരു പ്രശ്നം ഉണ്ടായി. ശേഷം അദ്ദേഹം സുഹൃത്തായ എന്നെ വിളിക്കുകയാണ്, എനിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായി, ഈ കാര്യത്തിൽ ഇ,ക്ക എന്നെ ഒന്ന് സഹായിക്കണം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കിഷ്ടം അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാണ്. കാരണം അദ്ദേഹം എന്റെ സഹായം അഭ്യർത്ഥിച്ചാണ് വിളിച്ചത്, അയാള്‍ എന്റെ സുഹൃത്താണ്. ചിലപ്പോള്‍ അയാളുടെ ഭാഗത്ത് തെറ്റുകളുണ്ടാകാം. എന്ന് കരുതി അയാളെ എനിക്ക് വിടാൻ പറ്റുമോ.

നമ്മളുടെ ഒരു ആത്മാർഥ സുഹൃത്ത്  ഒരുപ്രശ്‌നത്തിൽ പെട്ടാൽ ഞാന്‍ അദ്ദേഹത്തെ സഹായിക്കേണ്ട ആളാണെന്ന് എനിക്ക് തോന്നിയാല്‍ പിന്നെ ഞാന്‍ ഒപ്പം നില്‍ക്കുകയെന്നുള്ളതാണ്. ഒരുപക്ഷെ അതിന്റെ ഭാഗമായി ചിലപ്പോൾ അയാൾക്ക് എതിരെ വരുന്ന കാര്യങ്ങളെ എനിക്ക് ഡിഫൻറ്റ് ചെയ്യേണ്ടി വരും. അതാണ് നിലപാട്. ശരിയാണ് അയാള്‍ക്ക് കുഴപ്പങ്ങളുണ്ടാകും. അയാള്‍ പ്രശ്‌നത്തില്‍പ്പെട്ടുപോയി. അതിന്റെ പേരിൽ ചിലപ്പോള്‍ അയാള്‍ ശിക്ഷിക്കപ്പെടുമായിരിക്കും. ശിക്ഷിക്കട്ടെ, ശിക്ഷകഴിഞ്ഞ് തിരിച്ചുവരുമ്പോഴും അയാള്‍ എന്റെ സുഹൃത്തല്ലാതാവുന്നില്ലല്ലോ. എന്റെ സുഹൃത്തിന് ഒരു അബദ്ധം പറ്റി.

ഇത് ചിലപ്പോൾ ഇനി എന്റെ മകനും ഇങ്ങനെ ഒരു അബന്ധം പറ്റിയാലും സഹോദരന് സംഭവിച്ചാലും എല്ലാവര്‍ക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകള്‍ ആണെന്ന് പറയാന്‍ പറ്റില്ലല്ലോ, നമ്മള് ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോ. നാളെ എനിക്കും തെറ്റ് പറ്റില്ലേ. ഞാനും നാളെ ഒരു പ്രശ്‌നത്തില്‍ അകപ്പെടില്ലേ അപ്പോള്‍ എന്നെ സഹായിക്കാനും ആളുകള്‍ വേണ്ടേ, സിദ്ദിഖ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *