
ഞാൻ ആ വീട്ടിലേക്ക് ഞാൻ ചെന്ന് കയറുമ്പോൾ രാജുവിന് പ്രായം വെറും 17 വയസായിരുന്നു ! മക്കൾക്ക് എതിരെ മോശം കമന്റ് പറയുന്നവരോട് പറയാനുള്ളത് ഇതാണ് ! പൂർണിമ പറയുന്നു !
താര കുടുംബങ്ങളിൽ ഇന്ന് ഏറെ ആരാധകരുള്ള ഒരു കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും, കൊച്ചുമക്കളും എല്ലാവരും ഇന്ന് താരങ്ങളാണ്, പൂർണിമക്കും, സുപ്രിയക്കും ആരാധകർ ഏറെയാണ്, ഒരു സമയത്ത് സിനിമയിൽ തിളങ്ങി നിന്ന നടിയായിരുന്നു പൂർണിമ പക്ഷെ പക്ഷെ സജീവമായി വന്ന സമയത്ത് അവർ ഇന്ദ്രനെ വിവാഹം കഴിക്കുകയും സിനിമ ജീവിതം ഉപേക്ഷിക്കുകയും ആയിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് പൂർണിമ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞങളുടെ എല്ലാവരുടെയും റോൾ മോഡൽ ഞങ്ങളുടെ അമ്മ മല്ലിക സുകുമാരൻ തന്നെയാണ്, ഞാൻ മക്കൾ പറയുന്നത് പോലെയല്ല എനെറെ ഇഷ്ടത്തിനാണ് ജീവിക്കുന്നത് എന്ന് പറയാനാണ് അമ്മ ഇഷ്ടപ്പെടുന്നത്. ഞങ്ങളൊക്ക ബഹുമാനത്തോടെ ഉറ്റുനോക്കുന്നത് അമ്മയുടെ ആ ശക്തിയെയാണ്. ആളുകളുടെ വിചാരണയോ വിധിനിര്‍ണയമോ അമ്മയെ അലട്ടാറില്ല.അമ്മയുടെ പ്രായമെത്തുമ്പോൾ എനക്കും ഇതുപോലെ ആകണം എന്നാണ് ആഗ്രഹം.
അതുപോലെ തന്റെ മക്കൾക്ക് നേരെ വരുന്ന ചില മോശം കമന്റുകളെ കുറിച്ചും പൂർണിമ പറയുന്നുണ്ട്, സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ് ഇടുന്നവരോട് ‘ഗെറ്റ് വെല്‍ സൂണ്‍’ എന്ന് പറയാനാണ് തോന്നാറുള്ളത്. കാരണം അതൊരു മാനസിക രോഗമാണ്. മറ്റൊരു കണ്ണിലൂടെ എല്ലാം കാണുന്ന കുറച്ചു പേര്. ഇവര്‍ സമൂഹത്തില്‍ എങ്ങനെ ഉണ്ടാകുന്നു എന്ന കാരണത്തിനാണ് ചികിത്സ വേണ്ടത്. സമൂഹം തന്നെ അത് തിരുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇങ്ങനെ കമന്റിടുന്നവര്‍ക്ക് തക്ക മറുപടി കൊടുക്കുന്നവര്‍ ഉയര്‍ന്നു വരുന്നുണ്ട്. അത് വലിയ മാറ്റമാണെന്ന് പൂര്‍ണിമ പറയുന്നു.

ഒരു വ്യക്തിയുടെ വസ്ത്രത്തെക്കുറിച്ചും താല്പര്യങ്ങളെ കുറിച്ചും പറയാന്‍ മറ്റൊരാള്‍ക്ക് അവകാശമുണ്ടെന്ന ചിന്താഗതിയിലാണ് പ്രശ്നം ഉണ്ടാകുന്നത്. കമന്റ് ചെയ്യുന്നവരുടെ മനോനിലവാരം ആണ് ഇതിലൂടെ പുറത്ത് വരുന്നതെന്നും പൂര്‍ണിമ പറയുന്നുണ്ട്. പൃഥ്വിരാജിനെക്കുറിച്ചും പൂര്‍ണിമ പറയുന്നുണ്ട്. രാജുവിനെ ഞാൻ ആദ്യമായി കാണുമ്പോൾ അവനു ഒരു 17 വയസ്സേ ഉണ്ടായിരുന്നുള്ളു. ഇന്ദ്രനുമായുള്ള വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം ഞങ്ങൾ രണ്ടാളും കൂടി ഡൈനിങ് ടേബിളിന് ചുറ്റും ഓടിക്കളിച്ചു നടന്നിട്ടുണ്ട്.
അങ്ങനെ എന്റെ കണ്മുന്നിൽ വളർന്ന ഞങ്ങളുടെ കുട്ടി, അവൻ ഇത്രയും ഉയര്‍ന്ന സ്ഥാനത്ത് എത്തുമ്പോള്‍ അവന്റെ വിജയങ്ങളും പരാജയങ്ങളും നമ്മുടേതുകൂടിയായി മാറും. അപ്പോള്‍ അവരെ കുറിച്ച് എന്തെങ്കിലും പറയാന്‍ നമുക്ക് വാക്കുകള്‍ കിട്ടില്ല. അവന് എല്ലാം അര്‍ഹിക്കുന്നുണ്ട്. കാരണം അത്രയധികം അധ്വാനവും കഴിവും ഉണ്ട്. കഠിന പ്രയക്നവും ഉണ്ട്. വ്യക്തി ജീവിതത്തിലും കരിയറിലും രാജു വളരെ അനുഗ്രഹീതനാണ്.
അങ്ങനെ പറയാൻ കാരണം സുപ്രിയയാണ്. ആ കുട്ടിയോട് എനിക്ക് ബഹുമാനമാണ്. സുപ്രിയയെ കുറിച്ച് ചോദിച്ചാല്‍ അഭിമാനമേ തോന്നിയിട്ടുള്ളൂ എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം അവൾക്ക് എപ്പോഴും അവളുടേതായ കാഴ്ചപ്പാടും വ്യക്തിത്വവുമുണ്ട്. അതിനെ ഞാൻ എന്നും ബഹുമാനത്തോട് കൂടിയേ കാണാറുള്ളു എന്നും പൂർണിമ പറയുന്നു.
Leave a Reply