
ആട് ജീവിതം ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയ പ്രിത്വിരാജിനെ കാത്തിരുന്നത് ആ സന്തോഷ വാർത്ത ! ആശംസകൾ അറിയിച്ച് ആരാധകർ !
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാണാൻ കാത്തിരിക്കുന്ന പൃഥ്വിരാജ് ബ്ലെസ്സി ചിത്രമാണ് ആടുജീവിതം. ഒരു അഭിനേതാവ് എന്ന നിലയിൽ പ്രിത്വി ഈ ചിത്രത്തിന് വേണ്ടി ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്, ഇത്രത്തോളം അധ്വാനിച്ച മറ്റൊരു ചിത്രം ആടുജീവിതത്തോളം മറ്റൊന്നുണ്ടാവില്ല. സംവിധായകന് ബ്ലെസിയെ സംബന്ധിച്ചും അത് അങ്ങനെതന്നെ. കൊവിഡ് പ്രതിസന്ധി കാരണം നീണ്ടുപോയ വിദേശ ചിത്രീകരണം പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ പൃഥ്വിരാജ്.
കഴിഞ്ഞ ദിവസമാണ് അദ്ദേഹം ജോർദാനിൽ നിന്ന് ഷൂട്ടിങ് പൂർത്തിയാക്കി തിരികെ വന്നത്. ഒപ്പം പുതിയ ചിത്രം കടുവയുടെ റിലീസ് സംബന്ധിച്ച ഒരുക്കങ്ങളിലും. ഇന്നലെ വന്ന ദിവസം തന്നെ അദ്ദേഹം വ്യക്തിപരമായ മറ്റൊരു സന്തോഷം പങ്കുവച്ചിരുന്നു. . മറ്റൊന്നുമല്ല, വലിയ ഇടവേളയ്ക്കു ശേഷം മോഹന്‍ലാലിനെയും ഭാര്യ സുചിത്രയെയും നേരില്‍ കണ്ടതിന്റെ സന്തോഷമാണ് അത്.
മോഹൻലാലിനെ കെട്ടിപ്പിച്ച് നില്ക്കുന്ന വളരെ മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത് ‘വീട്ടില്‍ തിരികെയെത്തി’ എന്നാണ്. കൂടാതെ സുപ്രിയയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. അതോടപ്പം മോഹൻലാലും സുചിത്രയും, രാജുവും സുപ്രിയയും ഒരുമിച്ച് നിൽക്കുന്ന കുടുംബ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ രാജുവിനെ സംബന്ധിച്ച് മറ്റൊരു സന്തോഷ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് രാജുവിന്റെ കാറിനോടുള്ള പ്രേമം.. അത്യാഢംബര വാഹനങ്ങൾ സ്വാന്തമാക്കുന്നത് അദ്ദേഹത്തിന്റെ ഒരു ഇഷ്ട വിനോദമായി മാറുകയാണ്. ഇപ്പോഴിതാ തന്റെ ഗാരേജിലേക്ക് പുതിയ വാഹനം സന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. മലയാള സിനിമതാരങ്ങളിൽ ലംബോര്‍ഗിനി ഉടമയായ പൃഥിരാജ് സുകുമാരൻ ഇപ്പോഴിതാ ഹുറുകാൻ കൊടുത്ത് ഉറുസ് സ്വന്തമാക്കിയിരിക്കുകയാണ്. ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ ശേഖരത്തിലേക്ക് എത്തിയിരിക്കുന്നത്. 2019-ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് പൃഥ്വി ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. പ്രീമിയം സെക്കൻഡ് ഹാൻഡ് കാറുകളുടെ ഷോറൂമായ റോയൽ ഡ്രൈവിൽ നിന്നാണ് താരം ഉറുസ് വാങ്ങിയിരിക്കുന്നത്.

സംഭവം ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. 2019-ൽ 4.35 കോടി രൂപയായിരുന്നു ഉറൂസിന്റെ എക്സ്ഷോറൂം വില. എന്നാൽ പൃഥ്വി ഇപ്പോൾ ഇത് എത്ര രൂപയ്ക്കാണ് വാങ്ങിയതെന്ന് അറിവായിട്ടില്ല. പൃഥ്വിയുടെ കൈവശം നിലവിലുള്ള ലംബോര്‍ഗിനി ഹുറാകാന് എക്സ്ചേഞ്ച് ചെയ്താണ് ഇപ്പോൾ ഉറുസ് എസ്.യു.വി താരം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. റോയൽ ഡ്രൈവിൽ പൃഥ്വിയും സുപ്രിയയും എത്തിയതടക്കമുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.
2018 ലാണ് രാജു ഹു’റാകാന്‍ വാങ്ങിയത്. നാല് വര്‍ഷം കൊണ്ട് 2000 കിലോമീറ്റര്‍ മാത്രമാണ് ഓടിയിട്ടുള്ളത്. ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്ന ഉറുസ് 5000 കിലോമീറ്റര്‍ ഓടിയിട്ടുള്ളതാണ്. ഇതോടെ റേഞ്ച് റോവര്‍, പോര്‍ഷെ കെയ്ന്‍, ഔഡി, ബിഎംഡബ്ല്യു തുടങ്ങി ഒട്ടനവധി അത്യാഡംബര കാറുകളുള്ള പൃഥ്വിയുടെ കാര്‍ ഗ്യാരേജിലേക്ക് സൂപ്പര്‍ എസ്.യു.വി കൂടി എത്തിയിരിക്കുകയാണ്. പുതിയ നേട്ടത്തിന് ആശംസകൾ അറിയിക്കുകയാണ് ഇപ്പോൾ ആരാധകർ..
Leave a Reply