
അച്ഛൻ ഈ സമ്പാദിച്ച് വെച്ചിരിക്കുന്നത് മക്കൾക്ക് വേണ്ടി തന്നെ ആല്ലേ ! എന്റെ വീതം കിട്ടിയിരുന്നു എങ്കിൽ നന്നായേനെ ! ധ്യാൻ ശ്രീനിവാസൻ പറയുന്നു !
മലയാളികൾ എക്കാലവും ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ശ്രീനിവാസൻ, അദ്ദേഹം മലയാള സിനിമക്ക് നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ എന്നും ഓർമിക്കപെടുന്നവയാണ്. മക്കൾ രണ്ടുപേരും അച്ഛന്റെ വഴി തന്നെ തിരഞ്ഞെടുത്തത് ഇന്ന് സിനിമ ലോകത്ത് വളരെ തിരക്കുള്ള അഭിനേതാക്കളും സംവിധായകരും തിരക്കഥാ കൃത്തുക്കളുമെല്ലാമാണ്.
അതിൽ ധ്യാൻ ശ്രീനിവാസൻ ഇന്ന് ആരാധകർ ഏറെയുള്ള താരമാണ്. പലപ്പോഴും ധ്യാൻ നടത്തുന്ന തുറന്ന് പറച്ചിലുകൾ ആരാധകരെ ഏറെ രസിപ്പിക്കാറുണ്ട്, ഇന്ന് ധ്യാനിന്റെ സിനിമകളേക്കാൾ കൂടുതൽ ആരാധകർ അദ്ദേഹത്തിന്റെ അഭിമുഖങ്ങൾക്ക് ആണ്. ഇപ്പോഴിതാ വീണ്ടും തന്റെ ചില കുടുംബ കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ… ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് എന്റെ വീടിന്റെ സ്വത്ത് ഭാഗം വെക്കുന്നതിനെക്കുറിച്ചാണ്. അത് എപ്പോള്‍ നടക്കുമെന്നാണ് എന്റെ ചിന്ത. അതു കിട്ടിയിട്ട് വേണം എനിക്ക് എന്തെങ്കിലും ചെയ്യാന്‍. പക്ഷെ, ഇതുവരെ ഒന്നും തീരുമാനമായിട്ടില്ല.
അച്ഛനും അമ്മയും എന്റെ ഈ ആവശ്യം അംഗീകരിക്കുമെന്നാണ് എന്റെ വിശ്വാസം. എന്തായാലും അത് ഞങ്ങൾക്ക് ഉള്ളതാണ്, നമുക്ക് 50 വയസ്സാകുമ്പോഴേയ്ക്കും സ്വത്തും പണവുമൊക്കെ കിട്ടിയിട്ട് എന്ത് പ്രയോജനമാണ് ഉള്ളത്. കാര്ന്നോന്മാര് മക്കള്‍ക്ക് വേണ്ടിയാണ് സമ്പാദിക്കുന്നത് എന്നല്ലേ പറയുന്നത്. അത് ഇപ്പോഴെ കിട്ടിയാല്‍ വളരെ നന്നായിരുന്നു. പക്ഷെ ഞാൻ സമ്പാദിക്കുന്നത് മുഴുവനും സൂക്ഷിച്ചുവെച്ചിരിക്കുകയാണ്, അനാവശ്യമായി ഒന്നും ചിലവാക്കുന്നതേ ഇല്ല.

അതുപോലെ അച്ഛൻ പങ്കുമുതലെ ഞങ്ങൾക്ക് വേണ്ടി കരുതിയ സ്വത്താണ് ഞാൻ ചോദിക്കുന്നത്. എന്റെ അച്ഛന് ഉണ്ടാക്കിവെച്ചിരിക്കുന്നതെല്ലാം ആരെങ്കിലും അനുഭവിക്കേണ്ടേ എന്നാണ് ധ്യാന്‍ വളര നിഷ്കളങ്ക ഭാവത്തോടെ ചോദിക്കുന്നത്. ‘സ്വത്തിന്റെ കാര്യം പറയുമ്പോഴൊക്കെ അച്ഛനും അമ്മയും പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങള്‍ മക്കള്‍ക്ക് വേണ്ടിയല്ലേ ഈ സമ്പാദിക്കുന്നതെന്ന്, പക്ഷെ, അവര്‍ ഈ ഉണ്ടാക്കുന്നതൊന്നും എനിക്ക് തരാറില്ല. അതുകൊണ്ടാണ് ഉടായിപ്പ് കാണിച്ച് പലതും പറ്റിച്ചെടുക്കുന്നത് എന്നും, അതുപോലെ തന്റെ കുടുംബത്തിന് തന്നെ കൊണ്ട് ഇതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല എന്നും ധ്യാൻ പറയുന്നുണ്ട്.
എന്നാൽ ഇതെല്ലാം കേട്ടിരുന്ന അജു പറഞ്ഞത് ഇങ്ങനെ ആയിരുന്നു, സ്വത്ത് കിട്ടിയാല്‍ അത് ഇവൻ നശിപ്പിക്കുമെന്ന് ഉറപ്പായതുകൊണ്ടാണ് അവർ തരാത്തത് എന്നായിരുന്നു അജു പറഞ്ഞത്. പകരം ചേട്ടന് കൊടുത്താല്‍ അത്രയും കുഴപ്പമില്ലെന്നായിരുന്നു അജുവിന്റെ രസകരമായ ശൈലിയിൽ പറയുന്നുണ്ട്.
Leave a Reply