
ആരുമില്ലെന്ന് ഇനി പറയരുത് ! ചേച്ചിക്കും ചേട്ടനും ഞങ്ങൾ എല്ലാവരും ഉണ്ട് ! ലേഖ ശ്രീകുമാറിന്റെ വാക്കുകൾ തിരുത്തി ആരാധകർ !
സംഗീത ലോകത്ത് ചക്രവർത്തിയാണ് എംജി ശ്രീകുമാർ, വർഷങ്ങളായി അദ്ദേഹം സിനിമ പിന്നണി ഗാനരംഗത്തും സംഗീത ലോകത്തിന്റെ പല മേഖലകളിലും നിറ സാന്നിധ്യമായി നിൽക്കുന്നു. എംജി ശ്രീകുമാറിനെ പോലെ നമുക്ക് ഏറെ പ്രിയങ്കരിയാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ലേഖ തന്റെ ഓരോ വിശേഷങ്ങളുമാ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
യുട്യൂബ് ചാനലിലൂടെയും ലേഖ സജീവമാണ്. അത്തരത്തിൽ ഇതിനുമുണ്ട് തന്റെ യുട്യൂബ് ചാനലിലൂടെ തങ്ങളുടെ ഓണക്കാല വിശേഷങ്ങളും പങ്കുവെക്കുന്നതിനിടയിൽ ലേഖ പറഞ്ഞ ഒരു വാക്ക് എന്നാരാധകരിൽ വളരെ വലിയ ദുഃഖം ഉണ്ടാക്കിയിരുന്നു. പ്രേക്ഷകരുടെ ഓണവിശേഷം ചോദിക്കുന്നതിനോടൊപ്പം തങ്ങള്ക്ക് ഓണമാഘോഷിക്കാൻ ആരുമില്ലെന്നും, ആകെ ഉണ്ടായിരുന്ന അച്ഛനും അമ്മയുമായിരുന്നു അവരും ഇപ്പോഴില്ല എന്നും, ഞങ്ങൾക്ക് ഞങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളതെന്നും ലേഖ പറയുന്നു.
എന്നാൽ അവരുടെ ഈ വാക്കുകൾ താര ദമ്പതികളെ സ്നേഹിക്കുന്ന ഒരുപാട് പേർക്ക് വിഷമം ഉണ്ടാക്കിയിരുന്നു, അവരെല്ലാം ഒരേപോലെ ലേഖയെ ആശ്വസിപ്പിച്ചിരുന്നു. ഇനി ഒരിക്കലും അങ്ങനെ പറയരുത് എന്നും ചേച്ചിക്കും ചേട്ടനും ഞങ്ങള് ഒത്തിരി പേര് ഉണ്ട്, എല്ലാവരും കൂടെ ഉണ്ട്. ഞങ്ങള്ക്ക് എല്ലാവര്ക്കും ഇഷ്ടം ആണ്, ഒരിക്കലും നിങ്ങള് ഒറ്റക്കല്ല, ഞങ്ങളൊക്കെ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ആളുകളുടെ എണ്ണത്തിലൊന്നും ഒരു കാര്യവുമില്ല, നമ്മളെ സ്നേഹിക്കുന്ന ഒരാൾ തന്നെ ധാരാളമാണ് എന്നും ഒരുപാട് കമന്റുകളാണ് അന്ന് ലേഖക്ക് ലഭിച്ചത്.

ഇതിന് പ്രതികരണവുമായും ലേഖ എത്തിയിരുന്നു. താൻ മക്കളില്ല എന്ന അർത്ഥത്തിൽ ആയിരുന്നില്ല അങ്ങനെ പറഞ്ഞത് എന്നും, പക്ഷെ അങ്ങനെ ഒരു വാക്ക് പറഞ്ഞത് കൊണ്ട് നിങ്ങൾക്ക് ഞങ്ങളോടുള്ള ഇഷ്ടത്തെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞു എന്നും, അത് ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നിരുന്നു എന്നും ലേഖ പറഞ്ഞിരുന്നു. കൂടാതെ തനിക്ക് ആദ്യ വിവാഹത്തിൽ ഒരു മകൾ ഉണ്ടെന്നും, വിദേശത്ത് കുടുംബമായി താമസിക്കുന്ന മകളെ കാണാൻ താൻ ഇടക്കെല്ലാം പോകാറുണ്ട് എന്നും ലേഖ ശ്രീകുമാർ പറഞ്ഞിരുന്നു.
ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കുന്ന എംജിയുടെയും ലേഖയുടെയും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഹവായ് ദ്വീപിലാണ് ഇരുവരും ഉള്ളത്, കടൽ തീരത്ത് ലേഖയെ എംജി കൈകളിൽ എടുത്തിരുക്കുന്ന ഒരു ചിത്രം [പങ്കുവെച്ചുണ്ട് ലേഖ കുറിച്ചത് ഇങ്ങനെ ആയിരുന്നു, ഈ കൈകളിൽ ഞാൻ സുരക്ഷിതം. ഹവായ് എന്ന മനോഹരമായ ദ്വീപിൽ കുറെ നാളുകൾക്കു ശേഷം ഒരു വെക്കേഷൻ. ലവ് യു ഓൾ’ എന്ന കുറിപ്പോടെയാണ് എം.ജി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.
Leave a Reply