മമ്മൂട്ടി ഒക്കെ അഭിനയിച്ചാലും ഇല്ലെങ്കിലും പണം കൊടുക്കേണ്ട അവസ്ഥയാണ് ഇപ്പോൾ ! ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ ഇരിക്കണം ! ബൈജു കൊട്ടാരക്കര !

മലയാള സിനിമയുടെ ഒരു സംവിധായകനാണ് ബൈജു കൊട്ടാരക്കര. അദ്ദേഹം വംശം, കമ്പോളം, ജെയിംസ്‌ബോണ്ട് തുടങ്ങി ഒരു പിടി ചിത്രങ്ങൾ മലയാള സിനിമ രംഗത്ത് ചെയ്തിട്ടുണ്ട്.  എന്നാൽ അടുത്തിടെ നടത്തിയ പല വിവിധ പരാമർശങ്ങളിൽ കൂടിയും ചാനൽ ചർച്ചകളിൽ കൂടിയുമാണ് അദ്ദേഹം ഇപ്പോൾ ഇത്രയും പ്രശസ്തനായത്. ദിലീപിനെതിരേ പല നിർണായക തുറന്ന് പറച്ചിലുകളും നടത്തിയ ആളുകൂടിയാണ് ബൈജു. ഇപ്പോഴിതാ ഇതിനുമുമ്പ് അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ബൈജുവിന്റെ വാക്കുകൾ ഇങ്ങനെ, മമ്മൂട്ടിയും അർജുനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വന്ദേമാതരം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങള്‍ വെളിപ്പെടുത്തിയാണ് ബൈജു കൊട്ടാരക്കര മമ്മൂട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം ഹെന്‍ട്രി ആയിരുന്നു. ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിനെ കുറിച്ച് ഹെൻഡ്രി പറഞ്ഞ വാക്കുകൾ കടമെടുത്താണ് ബൈജു തുറന്ന് പറയുന്നത്.

സിനിമയിൽ കൈയ്യടി സൂപ്പർ താരങ്ങൾക്ക് മാതരെ ലഭിക്കുന്നുള്ളൂ എങ്കിലും അതിന്റെ പിന്നിൽ ഒരുപാട് പേരുടെ സ്വപ്നങ്ങൾ ഉണ്ട്, കഷ്ടപ്പാടുണ്ട്, ദുരിതങ്ങളുണ്ട്, അതുപോലെ എന്റെ സുഹൃത്ത് നിർമിച്ച ചിത്രമാണ് വന്ദേമാതരം.  ഈ ചിത്രത്തിൽ ’35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു, എന്നാൽ അതിൽ അഭിനയിക്കേണ്ട മമ്മൂട്ടിക്ക് പകരം ആ സംഘട്ടന രംഗങ്ങളിൽ അഭിനയിച്ചത് ഡ്യൂപൂകൾ ആയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. സാധാരണ എല്ലാ സിനിമകളിലും അതൊക്കെ കാണും. ഡ്യൂപ്പുകൾ ഒന്നോ രണ്ടോ രംഗങ്ങൾ ഉണ്ടാകും. പക്ഷെ ഒരു ചിത്രത്തിലെ മുഴുവൻ സംഘട്ടന രംഗങ്ങളും ഡ്യൂപ്പ് ചെയ്യുക എന്ന് പറഞ്ഞാൽ അത് ശരിയായ കാര്യമാണോ.. ഫൈറ്റ് സീനിന്റെ സമയമാകുമ്പോൾ മമ്മൂട്ടി മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനില്‍ അഭിനയിക്കുകയില്ലെന്നും.

ഇവിടിപ്പോൾ പല പ്രമുഖ താരങ്ങളടക്കം കോടികളാണ് പ്രതിഫലം വാങ്ങുന്നത്. അതുകൊണ്ട് തന്നെ പറയുന്ന തുക കൊടുത്താണ് ഇവരെ പോയി കൊണ്ടുവരുന്നത്. എന്നിട്ട് ആ സിനിമയുടെ ചില രംഗങ്ങൾ ചെയ്യാൻ സാധിക്കില്ല എന്നൊക്കെ പറഞ്ഞാൽ അതെങ്ങനെ ശരിയാകും, പിന്നെ ഇരട്ടി പണം കൊടുത്തുവേണം നമ്മൾ ഡ്യൂപ്പിനെ ഇടാൻ, ഇവരൊക്കെ അഭിനയിച്ചാലും ഇല്ലെങ്കിലും ക്യാഷ് കൊടുക്കേണ്ട അവസ്ഥയാണ്. അതുമാത്രമല്ല ചില സീനുകളെ ചൊല്ലി നിര്‍മ്മാതാവും മമ്മൂട്ടിയും തമ്മില്‍ തര്‍ക്കമായിരുന്നു, നേരത്തെ തന്നെ വായിച്ച്‌ കേള്‍പ്പിച്ച സ്‌ക്രീപ്റ്റ് പറയാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട്. കൊടുക്കുന്ന സീന്‍ ചെയ്യാനും മടി, അതുമാത്രമല്ല ഇതിനു മുമ്പ് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞത്രേ ഞാനെന്ത് ചെയ്താലും അതെന്റെ ഫാന്‍സുകാര്‍ കണ്ടോളുമെന്ന്.. ഇതൊക്കെ അഹങ്കാരമല്ലേ എന്നും ബൈജു ചോദിക്കുന്നു.. അദ്ദേത്തിനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ രംഗത്ത് വരുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *