
ശിവാജി ഗണേശൻ്റെ സ്വത്തിന്മേൽ കുടുംബത്തിൽ തർക്കം രൂക്ഷം ! പ്രഭു കോടികളുടെ സ്വത്ത് തന്റെ മക്കളുടെ പേരിലേക്ക് മാറ്റിയെന്ന് ആരോപണം ! സംഭവം ഇങ്ങനെ !
ഒരു സമയത്ത് ലോകമെങ്ങും ആരാധകരുള്ള താരമായിരുന്നു ശിവാജി ഗണേശൻ. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തമിഴ് സിനിമ രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വച്ച ശിവാജിക്ക് 1959 ൽ കെയ്‌റോ, ഈജിപ്തിൽ വച്ച് നടന്ന ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ അഭിനയം പൊതുവെ ഓവർ ആക്ടിങ് ആണെന്ന് പറയുമെങ്കിലും കാഴ്ചക്കാർക്ക് അത് ഓവറായി തോന്നുകയില്ല. സമൂഹത്തിലെ വ്യക്തികളുടെ മാനറിസങ്ങൾ നിരീക്ഷിക്കുകയോ അപഗ്രഥിക്കുകയോ ചെയ്യാത്ത തികച്ചും സിനിമാറ്റിക് ആയ അഭിനയശൈലിയായിരുന്നു ഗണേശൻ്റേത്.
അദ്ദേഹത്തിന്റെ മകൻ പ്രഭുവും ഇന്ന് സിനിമ രംഗത്ത് വളരെ തിരക്കുള്ള ഒരു അഭിനേതാവാണ്. 1952 മെയ് 1നാണ് ശിവാജി ഗണേശൻ കമലയെ വിവാഹം കഴിക്കുന്നത്. ഇവർക്ക് നാല് മക്കളാണ് ഉള്ളത്. . മൂത്ത മകൻ രാംകുമാർ നിർമാതാവും രണ്ടാമത്തെ മകനാണ് പ്രഭു. മറ്റു രണ്ടും സഹോദരിമാർ ശാന്തി,രാജി എന്നിവർ ആയിരുന്നു. പ്രഭുവും രാമകുമാറും ചേർന്ന് എസ്റ്റേറ്റും മറ്റ് സ്വത്ത് വകകളും, സ്ഥാപനങ്ങളും നോക്കി നടത്തുന്നതിൽ ശാന്തിയും രാജിയും പൂർണ്ണമായി സമ്മതിച്ചിരുന്നു. ആദ്യഘട്ടത്തിൽ എല്ലാവരും സ്വരുമയോടെയായിരുന്നു പോയിരുന്നതും. എന്നാൽ ഇവരുടെ സമ്മതം ഇല്ലാതെ ചില വസ്തുവകകൾ പ്രഭുവും രാമകുമാറും ചേർന്ന് വിറ്റതായി വിവരം ലഭിച്ചു.

ഇപ്പോഴിതാ ശിവാജി ഗണേശൻ്റെ സ്വത്തിന്മേൽ കുടുംബവഴക്ക്. സ്വത്ത് ഭാഗിച്ചതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി തങ്ങളുടെ സ്വന്തം സഹോദരന്മാർക്ക് എതിരെ ശാന്തിയും രാജിയും രംഗത്ത് വന്നിരിക്കുകയാണ്. ഇവരുടെ സമ്മതം ഇല്ലാതെ ചില വസ്തുവകകൾ പ്രഭുവും രാമകുമാറും ചേർന്ന് വിറ്റതായി വിവരം ലഭിച്ചു എന്ന വിവരം മനസിലാക്കിയതോടെയാണ് ഇരുവരും ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
കോടികണക്കിന് ആസ്തിയുള്ള ആളായിരുന്നു ശിവാജി ഗണേഷൻ. ആയതിനാൽ തന്നെ അദ്ദേഹത്തിന്റെ ആയിരുന്ന 82 കോടി വില വരുന്ന ശാന്തി തീയറ്റേഴ്‌സ് സഹോദരിമാരോട് ചോദിക്കാതെയാണ് പ്രഭു സ്വന്തം മക്കളുടെ പേരിലേക്ക് മാറ്റിയതെന്നും ആരോപണമുണ്ട്. ഇതോടെയാണ് കേസുമായി പ്രഭുവിൻ്റെ സഹോദരിമാർ നിയമനടപടിയുമായി രംഗത്ത് വന്നത്.
കുടുംബത്തിൽ തീരേണ്ട പ്രശ്‌നം ഇപ്പോൾ കോടതിയിൽ എത്തിയത് കൊണ്ട് തന്നെ ദേശിയ മാധ്യമങ്ങൾ വരെ വാർത്ത റിപ്പോർട്ട് ചെയ്യുകയും, ഇത്ബ കാരണം കുടുബത്തിന്റെ സൽപേരിന് കോട്ടം സംഭവിച്ചിരിക്കുകയാണ് എന്നുമാണ് കുടുംബം ആരോപിക്കുന്നത്. ശിവാജി ഗണേഷിന്റെ മൂന്നാം തലമുറയായി പ്രഭുവിൻ്റെ മകൻ വിക്രം പ്രഭുവും സിനിമയിൽ എത്തിയിരുന്നു. കുംകി എന്ന സിനിമയിലൂടെ നായകനായാണ് വിക്രം പ്രഭു ശ്രദ്ധിക്കപ്പെട്ടത്.
Leave a Reply