
ഇത് നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സേവനമാണ് ! ഇത്രയും വര്‍ഷമായിട്ട് ഒരു കുഞ്ഞ് ഇല്ലല്ലോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി !
അന്യ ഭാഷാ നടൻ ആണെങ്കിൽ പോലും ഇന്ന് മലയാളികൾ ഏറെ ആരാധിക്കുന്ന താരങ്ങളിൽ ഒരാളാണ് രാം ചരൺ. ധീര എന്ന ചിത്രത്തോടെയാണ് രാം ചരൺ എന്ന നടനെ ഏവരും ശ്രദ്ധിച്ചു തുടങ്ങിയത്. അടുത്തിടെ റിലീസായ അദ്ദേഹത്തിന്റെ പുതിയ ചിത്രം ആര്‍ആര്‍ആറിൻ്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരം രാം ചരണ്‍. തെലുങ്ക് സിനിമയുടെ മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെയും സുരേഖയുടേയും മകനായാണ് രാം ചരണ്‍. ബിസിനസ് രംഗത്തെ മിന്നും താരമായ ഉപാസന കമിനേനിയാണ് രാം ചരണിൻ്റെ ഭാര്യ. 2012 ലായിരുന്നു ഇരുവരും വിവാഹം ചെയ്തത്. ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ഇരുവരും. ഇരുവരും അടുത്തിടെയാണ് തങ്ങളുടെ പത്താമത് വിവാഹ വാർഷികം ആഘോഷിച്ചിരുന്നു.
എന്നാൽ ഇത്രയും വർഷം ആയിട്ടും ഇവർക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. പലപ്പോഴും ഈ ചോദ്യം നേരിടുമ്പോൾ കുട്ടികളില്ലാത്തത് തൻ്റെയും ഭർത്താവിൻ്റെയും ‘വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്’ എന്ന് പറഞ്ഞു കൊണ്ടാണ് ഉപാസന ഈ ചോദ്യത്തിന് മറുപടി നൽകാറുണ്ട്. അതുപോലെ തന്നെ നിരവധി തവണ ഉപാസന ഗർഭിണിയാണെന്ന വർത്തകളും പ്രചരിച്ചിരുന്നു. അപ്പോഴെല്ലാം അമ്മയാകുന്നതിനെ കുറിച്ചുള്ള തൻ്റെ നിലപാട് ഉപാസന വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഈ കാര്യത്തെ കുറിച്ച് താരപത്നിയുടെ പുതിയ ഒരു മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്. ആത്മീയ നേതാവ് സദ്ഗുരുവുമായുള്ള ഒരു സംഭാഷണത്തിൽ അവർ ഈ വിഷയത്തെ കുറിച്ച് സംസാരം ഉണ്ടായത്. ‘സ്ത്രീയുടെ പുനരുൽപ്പാദന ശേഷിയെ ചോദ്യം ചെയ്യേണ്ടത് ഒരു കടമയാണ് എന്ന നിലയിലാണ് ഇന്ന് ആളുകൾ നോക്കി കാണുന്നത്.’ എന്ന് ഉപാസന സദ്ഗുരുവിനോട് പറഞ്ഞു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് അതിനു മറുപടിയായി സദ്ഗുരു ഉപാസനയെ അഭിനന്ദിക്കുകയായിരുന്നു ചെയ്തത്. കുട്ടികൾ വേണ്ടെന്ന തീരുമാനം എടുത്തതിന് സദ്ഗുരു അവരെ പ്രശംസിക്കുകയും ചെയ്തു.
ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെ .. ‘ഇത് നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ സേവനമാണ്. ഒരുപക്ഷേ നിങ്ങൾ ഒരു കടുവ ആയിരുന്നെങ്കിൽ, വംശനാശഭീഷണി നേരിടുന്ന ഇനം ആയതു കൊണ്ട് പുനരുൽപ്പാദിപ്പിക്കാൻ ഞാൻ നിങ്ങളോട് പറയുമായിരുന്നു.എന്നാൽ മനുഷ്യവംശം, ഇത് വംശനാശഭീഷണി നേരിടുന്ന ഇനമല്ല. നമ്മളൊക്കെ തന്നെ വളരെ കൂടുതലാണ്.’ എന്നായിരുന്നു സദ്ഗുരുവിൻ്റെ മറുപടി. മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മരുമകൾ പൊതുവേദിയിൽ പറഞ്ഞ കാര്യവും സദ്ഗുരുവിൻ്റെ മറുപടിയും ഇപ്പോൾ സിനിമ ലോകത്തും ആരാധകർക്ക് ഇടയിലും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.
Leave a Reply