
വീട്ടിൽ വണ്ടിച്ചെക്കുകൾ ഒരുപാട് ഉണ്ട് ! അതൊക്കെ ഓർക്കുമ്പോൾ സങ്കടം വരും ! എന്റെ കൂടെ ജീവിക്കാൻ പ്രയാസമാണ് എന്നാണ് ഭർത്താവ് പറയാറുള്ളത് !
മലയാള സിനിമ രംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗീതാ വിജയൻ. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ മലയാള സിനിമയിൽ ചെയ്ത് ഗീത ഇന്നും സിനിമ രംഗത്ത് ഇപ്പോഴും സജീവമാണ്. എന്നാൽ തന്റെ സിനിമ ജീവിതം അത്ര സുഖകരംമായിരുന്നില്ല എന്നാണ് ഇപ്പോൾ ഗീത വിജയൻ പറയുന്നത്. വേഷങ്ങളിലും തനിക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല എന്നും പല സമയങ്ങളിലും കരഞ്ഞിട്ടുണ്ട് എന്നും, പിന്നെ തെലുങ്കില്‍ നിന്നും അഭിനയിക്കാതെ രക്ഷപ്പെട്ട് വന്നതിനെ കുറിച്ചും ഗീത വിജയൻ പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ..
എന്റെ വീട്ടിൽ നിരവധി വണ്ടി ചെക്കുകൾ ഇരിപ്പുണ്ട്. സിനിമ ജീവിതത്തിൽ നല്ലതിനേക്കാളും വിഷമം വരുന്ന ഓർമകളാണ് കൂടുതലും. അതൊക്കെ ഓര്‍ക്കുമ്പോള്‍ സങ്കടം വരും. കാരണം അത്രയും സത്യസന്ധമായിട്ടാണ് ജോലി ചെയ്യുന്നത്. ഒരു സിനിമ വരുമ്പോള്‍ അതിനെ കുറിച്ച് മാത്രമല്ലല്ലോ സാമ്പത്തികം കൂടി നോക്കും. ആ പ്രതിഫലം കിട്ടുമ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന് നമ്മള്‍ നേരത്തെ കണക്ക് കൂട്ടും. അതുകൊണ്ട് തന്നെ കിട്ടുന്ന ചെക്കും കൊണ്ട് ഓടി ബാങ്കിൽ ചെല്ലുമ്പോൾ ആണ് പറ്റിക്കപെട്ടു എന്ന് മനസിലാകുന്നത്. വണ്ടിച്ചെക്ക് തിരിച്ച് വാങ്ങിയിട്ട് പൈസ തന്ന ആരുമില്ലെന്ന് ഗീത പറയുന്നു.
അതുപോലെ വ്യക്തി ജീവിതത്തിൽ ബാഹര്ത്താവിന്റെ പിന്തുണ അത് വളരെ വലുതാണ്. എനിക്ക് മാനേജര്‍ ഒന്നുമില്ല. ഞാന്‍ തന്നെയാണ് എന്റെ കാര്യങ്ങള്‍ നോക്കുന്നത്. ഭര്‍ത്താവ് ഒരു കാര്യത്തിലും ഇടപെടില്ല. അതാണ് അദ്ദേഹം എനിക്ക് നല്‍കുന്ന സ്വതന്ത്ര്യം. എനിക്ക് എന്റേതായ സ്ഥാനം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചു. അതാണ് എന്റെ ഭര്‍ത്താവിന്റെ മഹത്വം’ എന്നാണ് ഗീത പറയുന്നു.

പിന്നെ ചില ലോകെഷനിൽ നിന്നും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളിൽ നിന്നും ഞാൻ സങ്കടപ്പെട്ട് കരയുമ്പോൾ ചിലപ്പോഴൊക്കെ അദ്ദേഹം പറയാറുണ്ട് ഇനി മേലാല്‍ എന്ത് വന്നാലും അഭിനയിക്കാന്‍ പോവരുതെന്ന്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ എനിക്ക് അദ്ദേഹത്തെ അറിയാവുന്നതാണ്. പിന്നെയാണ് കല്യാണത്തിലേക്ക് എത്തുന്നത്. എന്നാല്‍ എന്റെ കൂടെ ജീവിക്കുന്നത് വളരെ പ്രയാസകരമാണെന്ന് ഭര്‍ത്താവ് ഇടയ്ക്കിടെ പറയും. അത് ഞാന്‍ സമ്മതിക്കും. സത്യമാണത്. ആര്‍ക്കും എന്റെ കൂടെ ജീവിക്കാന്‍ സാധിക്കില്ല. വളരെ ബുദ്ധിമുട്ട് തന്നെയാണ്.
അതുപോലെ ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാകാൻ പോയിട്ട് അവിടെ നിന്ന് തിരികെ വന്നിട്ടുണ്ട്. അതിലൊരു പാട്ടില്‍ മൂന്ന് സ്വിം സ്യൂട്ട് മാറി ധരിക്കുന്ന സീനുകളുണ്ട്. ഇതറിഞ്ഞതോടെ അവിടെ നിന്നും പോരുക ആയിരുന്നു എന്നും ഗീത പറയുന്നു. എന്നാൽ വെട്ടം സിനിമയിൽ മോശമായ സ്ത്രീയെ ചെയ്‌തിട്ടുണ്ട് പക്ഷെ അതൊക്കെ നല്ല മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. വേഷവും നല്ലതാണ്. അതുകൊണ്ട് എനിക്കതില്‍ കുഴപ്പമില്ലായിരുന്നു എന്നും ഗീത വിജയൻ പറയുന്നു.
Leave a Reply