
ആ ഒരു സിനിമ കാരണം ജീവിതത്തൽ ഉണ്ടായ പ്രശ്നങ്ങൾ ചെറുതൊന്നുമല്ല ! ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി ! നടി കൃപ പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കൃപ, മലയാള സിനിമയിലെ തന്നെ മുതിർന്ന നടിയായ രമ ദേവിയുടെ മകളാണ് കൃപ. ബാല താരമായും അവതാരകയായും സിനിമയിൽ തിളങ്ങി നിന്ന കൃപയുടെ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ ബാലതാരമായ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. അമ്മയെ പോലെ സിനിമ രംഗത്ത് തിളങ്ങിയ കൃപക്ക് പക്ഷെ തന്റെ സിനിമ ജീവിതത്തിൽ ഏറെ വിഷമിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്നാണ് ഇപ്പോൾ നടി തുറന്ന് പറയുന്നത്. കരിയറിൽ കൃപയെ കാത്തിരുന്നത് ചില ചതിക്കുഴികളായിരുന്നു. ഫ്‌ളവേഴ്‌സ് ചാനലിൻ്റെ ഒരു കോടിയിലാണ് കൃപ തൻ്റെ കരിയറിലെ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.
കൃപയുടെ വാക്കുകൾ ഇങ്ങനെ, ആ സിനിമ എന്നെ തേടി വന്നപ്പോൾ ഞാനും അച്ഛനും കൂടിയാണ് അതിന്റെ കഥ വായിച്ചത്, അപ്പോൾ അതുവരെ ചെയ്തതിൽ ഒരു വ്യത്യസ്ത വേഷമായി തോന്നി. പ്ലസ് ടു പഠിക്കുന്ന കുട്ടി അൻപത്തിയഞ്ചുകാരനുമായി പ്രണയത്തിലാകുന്നതും, ആ കുട്ടി ചതിക്കപ്പെടുന്നതും പെൺകുട്ടിയുടെ ജീവിതം ട്രാജഡിയാകുന്നതുമെല്ലാമായിരുന്നു ചിത്രത്തിൻ്റെ പ്രമേയം. മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭർത്താവായിരുന്നു അതിന്റെ സംവിധാനം. സൂപ്പർസ്റ്റാർ അഭിനയിച്ച മറ്റൊരു ചിത്രം ഇദ്ദേഹം നേരത്തെ സംവിധാനം ചെയ്തിട്ടുമുണ്ട്.

അങ്ങനെ എല്ലാ കാര്യങ്ങളും നോക്കിയാണ് സിനിമ തിരഞ്ഞെടുത്തത്. ഈ ചിത്രത്തിലെ ചില സീനിൽ കുറച്ച് എക്‌സ്‌പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോൾ അന്ന് തന്നെ അത്തരം സീനുകൾ പറ്റില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ചിത്രം പുറത്ത് വന്നത് അങ്ങനെയൊന്നുമായിരുന്നില്ല. പത്തൊൻപത് വയസുള്ളപ്പോഴാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. പക്ഷെ ആ ചിത്രം റിലീസ് ചെയ്തത് ഒരുപാട് നാൾ കഴിഞ്ഞതിന് ശേഷമാണ്. ആ സമയത്താണ് ഞാൻ വിവാഹം കഴിഞ്ഞ് കുഞ്ഞൊക്കെ ജനിച്ചതും..
പക്ഷെ ആ സിനിമ പുറത്തിറങ്ങിയത് ഞാൻ അഭിനയിക്കാത്ത പല ല രംഗങ്ങളും അതിൽ കൂട്ടിച്ചേർത്ത് മോശം രീതിയിലാണ് ആ സിനിമ പുറത്തിറങ്ങിയത്. അത് എന്നെ ഒരുപാട് മിഷമായ രീതിയിൽ ബാധിച്ചു. അതിന്റെ പേരിൽ ഒരുപാട് വേദനിച്ചു. എന്റെ ‘അമ്മ വരെ ആ സമയത്ത് എന്നെ കുറ്റപ്പെടുത്തി, തിരക്കഥ ശെരിയായി വായിച്ചില്ല എന്ന് പറഞ്ഞ്. ആ സമയത്ത് എനിക്ക് കോളജിൽ അധ്യാപികയായി ജോലി ലഭിച്ചിരുന്നു. പക്ഷേ കോളജ് മാനേജ്‌മെൻ്റ് ഈ കാരണം കൊണ്ട് ജോലി നിഷേധിക്കുന്ന അവസ്ഥ വരെ ഉണ്ടായി. അവർ അത് കാരണമായി പറഞ്ഞില്ല, പക്ഷേ എങ്കിൽ കൂടി അത് തന്നെയാകും കാരണമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും. പിന്നെ കുടുംബത്തിൻ്റെ അകമഴിഞ്ഞ പിന്തുണ കൊണ്ടാണ് ആ ഷോക്കിൽ നിന്ന് ഞാൻ പുറത്ത് കടന്നതെന്നും, ഭർത്താവ് പൂർണ്ണ പിന്തുണ നൽകി ഒപ്പം നിന്നുവെന്നും അതെന്നെ അതിൽ നിന്നും അതിജീവിക്കാൻ കാരണമായെന്നും ഇന്ന് താൻ സന്തോഷവതി ആണെന്നും കൃപ പറയുന്നു.
Leave a Reply