
പാപ്പു, അമ്മക്ക് ഒരു പ്രണയം ഉണ്ട് ! ഗോപി സുന്ദറുമായുള്ള ഇഷ്ടത്തെ കുറിച്ച് മകളോട് പറഞ്ഞത് ഇങ്ങനെ ! ഒടുവിൽ അമൃത സുരേഷ് വെളിപ്പെടുത്തുന്നു !
കുറച്ച് നാളുകളായി സമൂഹ മാധ്യമങ്ങളിൽ പ്രധാന സംസാര വിഷയമായിരുന്നു അമൃതയും ഗോപി സുന്ദറും. പെട്ടെന്ന് ഒരു ദിവസം ഇരുവരും ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന വാർത്ത പങ്കുവെച്ചതോടെ ഇവർ ഇരുവരും ഏവരുടെയും ചർച്ചാവിഷയമായി മാറുകയായിരുന്നു. ഇപ്പോഴിതാ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് അമൃത കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. ഗോപി സുന്ദറുമായുള്ള പ്രണയത്തെ കുറിച്ച് തന്റെ മകൾ പാപ്പുവിനോടു പറഞ്ഞത് ഇങ്ങനെ…
അമൃതയുടെ വാക്കുകൾ ഇങ്ങനെ, പാപ്പുവിന് എല്ലാം അറിയാം. അവള് ജനിച്ചത് മുതലുള്ള കാര്യങ്ങള്‍ അവള്‍ക്കറിയാം. അമ്മ എടുക്കുന്ന തീരുമാനങ്ങളെക്കുറിച്ചൊക്കെ അവള്‍ക്ക് മനസിലാവും. പാപ്പുവിനോടാണ് ഇഷ്ടത്തെ കുറിച്ച് ആദ്യം പറഞ്ഞതെന്നാണ് ഇങ്ങനെയാണ്.. പാപ്പു, മമ്മിക്ക് ചെറിയൊരു ലവുണ്ട്, പാപ്പുവിന് ഓക്കെയാണെങ്കില്‍ എന്ന് പറഞ്ഞ് അവളോട് പെര്‍മിഷനൊക്കെ ചോദിച്ചിരുന്നു. ഞാന്‍ നിങ്ങളെയൊന്ന് നോക്കട്ടെ എന്നായിരുന്നു അവള് പറഞ്ഞത്. എന്നാൽ അവള് വളരെ ഹാപ്പിയാണെന്നും അതുകൊണ്ട് തന്നെ ഞാനും ഹാപ്പിയാണെന്ന് അമൃത പറയുന്നു. അവള് കംഫര്‍ട്ടബിള്‍ ആണെന്നും അവളര്‍ക്ക് കംഫര്‍ട്ടല്ലാത്ത ഒന്നും താൻ ഒരിക്കലും ചെയ്യില്ലെന്നും അമൃത പറയുന്നുണ്ട്.
ഞങ്ങൾ ഇപ്പോൾ വളരെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുകയാണ്. മ്യൂസിക്കുണ്ട് ഇപ്പോള്‍. ഞാനൊരു സംഗീത കുടുംബത്തിലല്ലേ ജനിച്ചത്. ഇപ്പോള്‍ തിരിച്ച് അതുപോലെ ഉള്ള ഒരു കുടുംബത്തിലേക്ക് കയറിയ ഫീലാണെന്നാണ് അമൃത പറയുന്നത്. ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം മ്യൂസിക്കുണ്ട്. എന്റെ പാട്ട് കറക്റ്റ് ചെയ്ത് തരും. ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെ ലൈഫ് സ്റ്റൈലിലേക്ക് തിരിച്ച് വന്നത് പോലെയുണ്ടെന്നും ഗായിക പറയുന്നു. സംശയങ്ങളുണ്ടെങ്കില്‍ വീട്ടില്‍ അച്ഛനോട് ചോദിക്കുന്ന പോലെ ചോദിക്കാം. പറഞ്ഞ് തരും. ഭയങ്കര സമാധാനമുണ്ട് ജീവിതത്തിലെന്നും അമൃത പറയുന്നു.

അതുപോലെ തന്നെ തങ്ങൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ വരുന്ന മോശം കമന്റുകളെ കുറിച്ചും താരം പറയുന്നുണ്ട്. ഈ ബന്ധം കൊണ്ട് ഞാൻ എന്തെങ്കിലും നേടാന്‍ വേണ്ടിയിട്ടാണെന്ന് പറയുന്നവര്‍ക്ക് താരം മറുപടി നല്‍കുന്നുണ്ട്. ആളുകള്‍ പറയുന്ന രീതിയിലാണെങ്കില്‍ അമൃത സുരേഷ് എന്തൊക്കെ നേടിയിരിക്കണം, എവിടെയൊക്കെ എത്തിയിരിക്കണം. കാര്യം നേടാന്‍ വേണ്ടി ഒന്നും ചെയ്യുന്ന ആളല്ല ഞാൻ. എന്നെ വിമർശിക്കുന്നവർക്ക് അത് കഴിഞ്ഞ് സമാധാനം കിട്ടുമെങ്കിൽ അങ്ങനെ നടക്കട്ടെ എന്നും, അതുപോലെ പുട്ടും മുട്ടക്കറിയും പോസ്റ്റിനെ കുറിച്ചും അമൃത പറയുന്നുണ്ട്.
വളരെ സന്തോഷത്തോടെയാണ് ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞത്. പക്ഷെ അതിന് വന്ന കമന്റുകള്‍ കണ്ട് ഞാന്‍ ഡൗണായിരുന്നു. ആ സമയത്താണ് പുട്ടും മുട്ടക്കറിയും പോസ്റ്റ് ഇടുന്നത്. എന്നാൽ മോശം കമന്റുകളൊന്നും ഇപ്പോള്‍ എന്നെ ബാധിക്കുന്നില്ല. അടിച്ചടിച്ച് ഇപ്പോള്‍ വേദന എന്താണെന്ന് അറിയാത്ത അവസ്ഥയാണ് എന്നും അമൃത പറയുന്നു.
Leave a Reply