
ചാക്കോച്ചനെ പോലെ ആകാനാണ് എനിക്ക് ഇഷ്ടം ! അനിയത്തിപ്രാവ് പോലെയുള്ള സിനിമകള്‍ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത് ! ഫഹദ് ഫാസിൽ പറയുന്നു !
ഇന്ന് സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് നടൻ ഫഹദ് ഫാസിൽ. ഇതിനോടകം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായ ഫഹദ് സൗത്തിന്ത്യയിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ആളുകൂടിയാണ്, നായകനായും വില്ലനായും ഒരേ സമയം തിളങ്ങി നിൽക്കുന്ന ഫഹദ് ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രം മലയൻകുഞ്ഞ് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഏറെ തിരക്കിലാണ്. ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഭാഗമായി ബന്ധപ്പെട്ട് ഇപ്പോൾ പേളി മാണി ഷോയില്‍ ഫഹദ് പറഞ്ഞ കാര്യ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
ഫഹദിന്റെ വാക്കുകൾ ഇങ്ങനെ, നല്ല പ്രണയ കഥയുള്ള സിനിമകൾ ചെയ്യാനാണ് ഞാൻ കൂടുതൽ ഇഷ്ടായപെടുന്നത്. ചാക്കോച്ചനൊക്കെ ചെയ്യുന്നത് പോലെ അനിയത്തി പ്രാവ് പോലെയുള്ള സിനിമകള്‍ ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ എന്റെ സുഹൃത്തുക്കളായ മഹേഷും സജിയും ദിലീഷും ഒക്കെ ഇങ്ങനത്തെ കഥകളാണ് എന്റെയടുത്ത് കൊണ്ടുവരുന്നത്. പക്ഷേ ഇങ്ങത്തെ കഥകള്‍ ചെയ്യുമ്പോഴാണ് നമുക്ക് ജീവിതത്തിന്റെ മനോഹാരിതയെ പറ്റി കുറച്ചു കൂടി ഐഡിയ കിട്ടുന്നത്. അത്തരം റിയലായ ത്യാഗത്തിന്റെയും യാത്രയുടെയും കഥകള്‍ പറയാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

എന്നെ സംബന്ധിച്ച് മലയൻ കുഞ്ഞ് എന്ന ചിത്രത്തിനുള്ള ഏറ്റവും വലിയ ഒരു പ്രത്യേകത എന്റെ അച്ഛനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 20 വര്‍ഷത്തിന് ശേഷം എന്റെ അച്ഛന് നിര്‍മിക്കുന്ന സിനിമയാണ്. ഇങ്ങനെ ഒരു സിനിമ മലയാളത്തില്‍ അടുത്തിടെയൊന്നും വന്നിട്ടില്ല. ഒരു ഉദാഹരണമായി പറയാന്‍ പറ്റുന്നത് മാളൂട്ടിയാണ്. മാളൂട്ടിയില്‍ പ്രധാനമായും പുറത്ത് നടക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്. ഇടക്ക് ആ കുട്ടിയുടെ കാര്യങ്ങള്‍ കാണിക്കും. ഈ സിനിമയില്‍ ഒരു പോയിന്റിലും പുറത്തേക്ക് പോകുന്നില്ല. അകത്ത് തന്നെയാണ്,’ ഫഹദ് പറഞ്ഞു.
ചിത്രത്തിന്റെ ട്രെയ്ലർ വലിയ പ്രതീക്ഷയാണ് നൽകുന്നത്. തമിഴ് നടൻ സൂര്യ ചിത്രത്തിന്റെ ട്രൈലെർ കണ്ടതിന് ശേഷം പറഞ്ഞത് ഇങ്ങനെയാണ്. ഫാസില്‍ സാറിനോട് എപ്പോഴും ബഹുമാനവും സ്നേഹവുമാണെന്നും, ഫഹദ് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നു എന്നുമാണ് സൂര്യ പറയുന്നത്. ‘ഫാസില്‍ സാറിനോട് സ്നേഹവും ആദരവും. ഫഹദ്, നിങ്ങള്‍ എപ്പോഴും പുതിയ കഥകള്‍ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീര്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു’; നിങ്ങൾക്ക് എല്ലാ ആശംസകളും നൽകുന്നു എന്നും സൂര്യ ട്വീറ്റില്‍ പറയുന്നു.
Leave a Reply