
ആ മലയാള ചിത്രം എനിക്ക് എന്നും പ്രിയപ്പെട്ടത് ! അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട് ! ജാൻവി കപൂർ പറയുന്നു !
ഒരു സമയത്ത് ഇന്ത്യൻ സിനിമ ആരാധിച്ചിരുന്ന താര റാണി ആയിരുന്നു ശ്രീദേവി. വിവിധ ഭാഷകളിലായി ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന ശ്രീദേവി മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വളരെ അപ്രതീക്ഷിതമായി ഈ ലോകത്തുനിന്നും വിടപറഞ്ഞ ശ്രീദേവി ഇന്നും ഒരുപാട് പേർക്ക് ഒരു തീരാ ദുഖമാണ്. ഭർത്താവ് ബോണി കപൂർ ഇന്ന് സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് ഏറെ തിരക്കിലാണ്. മകൾ ജാൻവി കപൂർ അഭിനയ രംഗത്ത് ഏറെ തിരക്കുള്ള യുവ നടിയുമാണ്.
ഇപ്പോഴിതാ ജാൻവി ജാന്‍വി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗുഡ്ലക്ക് ജെറി’. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നെല്‍സണ്‍ ദിലീപിന്റെ സംവിധാനത്തില്‍ പുറത്തുവന്ന നയന്‍താര ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ്ലക്ക് ജെറി. ജാൻവിയുടെ ചിത്രങ്ങൾ എല്ലാം പൊതുവെ പരാജയങ്ങൾ ആണെങ്കിലും ഒന്നിന് പുറകെ ഒന്നൊന്നായി സിനിമകളുടെ തിരക്കിൽ തന്നെയാണ് ജാൻവി. ഇപ്പോഴിതാ ജാൻവി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
താരപുത്രിയുടെ വാക്കുകൾ ഇങ്ങനെ, കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുള്ള തെന്നിത്യന്‍ സംവിധായകരെ പറ്റി പറഞ്ഞ കൂട്ടത്തിൽ ജാൻവി പറഞ്ഞത് അല്‍ഫോണ്‍സ് പുത്രനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന്റെ പ്രേമം ഇഷ്ട ചിത്രമാണെന്നുമാണ്. അതുപോലെ താൻ നേരിടുന്ന താരതമ്യങ്ങളെ കുറിച്ചും ജാൻവി പറയുന്നു. ഒരുപാട് വിമർശനങ്ങൾ നേരിടുന്ന ആളാണ് ജാൻവി.

പക്ഷെ ഈ വിമർശനങ്ങളെ ഒന്നും ജാൻവി അത്ര കാര്യമാക്കാറില്ല എന്നതാണ് സത്യം. സിനിമകൾക്ക് പുറമെ ബോളിവുഡിലെ പാർട്ടികളിലും മറ്റു പരിപാടികളിലും ജാൻവി സജീവമാണ്. നയൻതാര സൂപ്പർ ഹിറ്റാക്കിയ ചിത്രം കോലമാവ് കോകില എന്ന ചിത്രത്തിന്റെ റീമേക്കാണ് ജാൻവിയുടെ ‘ഗുഡ്ലക്ക് ജെറി’. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര ഒറ്റയ്ക്ക് വിജയിപ്പിച്ച ചിത്രം കൂടിയാണ് കൊലമാവ് കോകില. ഈ വിജയം ഒരു പുതുമുഖമായ ജാൻവിക്ക് ആവർത്തിക്കാൻ പറ്റുമോ എന്ന സംശയത്തിലാണ് ഒരു പ്രേക്ഷകരും. സിനിമാലോകത്തുനിന്ന് പലരും ആ ഒരു ചോദ്യം ഉയർത്തുന്നു. ഇരുവരെയും താരതമ്യം ചെയ്തുള്ള ചർച്ചകളും സജീവമാണ്.
എന്നാൽ ഇത്തരം താരതമ്യങ്ങളെ കുറിച്ച് ജാൻവിക്ക് പറയാനുള്ളത് ഇതാണ്. തുടക്കം മുതൽ ഇത്തരം താരതമ്യങ്ങൾ തന്നെക്കുറിച്ച് വന്നിട്ടുണ്ട്. തന്റെ അമ്മ ശ്രീദേവിയുമായി വരെ തന്നെ സാമ്യം ചെയ്തിട്ടുണ്ട് പലരും. അതിനാൽ തന്നെ ഇത് തന്നെ ബാധിക്കില്ല. എന്റെ ആദ്യ ചിത്രവും റീമേക്കായിരുന്നു. ഞാൻ അമ്മയുമായി താരതമ്യം ചെയ്യപ്പെട്ടു. അമ്മ എല്ലാകാലത്തും മികച്ച നടി ആയിരുന്നു. അതിനാൽ തന്നെ താരതമ്യങ്ങൾ പ്രതിരോധിക്കാൻ എനിക്കാവും എന്ന് പറയുന്നുണ്ടായിരുന്നു. തമിഴ് കഥാപശ്ചാത്തലം അല്ല ഹിന്ദിയിൽ ചിത്രത്തിന് എന്ന് ജാൻവി പറയുന്നു. കഥാപാത്രം നയൻതാരയുടെതുപോലെയുള്ളത് അല്ല. ഒന്നാമത് ഞങ്ങളുടെ സിനിമ ഉത്തരേന്ത്യൻ പശ്ചാത്തലത്തിലാണ് ഇറങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നയൻതാരയുമായി ഒരു താരതമ്യത്തിന് ആവിശ്യം ഇവിടെ വേണ്ടെന്നും ജാൻവി പറയുന്നു.
Leave a Reply