
അച്ഛനെ അത് ഒരുപാട് വേദനിപ്പിച്ചു ! പല രീതിയിലാണ് വാർത്തകൾ വന്നത് ! ഈ പ്രായത്തില്‍ അങ്ങനെ ഒരു വേദന അദ്ദേഹത്തിന് കൊടുക്കേണ്ടതില്ലായിരുന്നു ! ശ്രീജിത്ത് രവി !
മലയാളത്തിലെ പ്രശസ്ത നടന്മാരിൽ ഒരാളായ ടിജി രവിയുടെ മകനും മലയാള സിനിമയിലെ ശ്രദ്ദേയ താരവുമായ ശ്രീജിത്ത് രവിയുടെ അടുത്തിടെ വന്ന വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു. കുട്ടികൾക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ശ്രീജിത്ത് രവി അറസ്റ്റിലായിരുന്നു. മനോവൈകല്യത്തിന് ചികിത്സ തേടുന്നുണ്ട്. മരുന്ന് കഴിക്കാത്തതിനാലാണ് ഇങ്ങനെയൊരു തെറ്റ് പറ്റിപ്പോയതെന്നും ശ്രീജിത്ത് രവി പറഞ്ഞിരുന്നു. മുമ്പും സമാനമായ സംഭവം നടന്നിരുന്നു എന്ന റിപ്പോർട്ടിന്റെ പുറത്തും ശക്തമായ തെളിവുകളുടെ പിൻബലത്തിലുമാണ് ശ്രീജിത്ത് രവിയെ പോലീസ് പൂട്ടിയത്. എന്നാൽ അദ്ദേഹം മാനസിക അസുഖത്തിന് ചികിത്സ നേടാം എന്ന ഉറപ്പിൽ ജാമ്യം ലഭിച്ചിരുന്നു.
ഇപ്പോഴിതാ ഇതിനുമുമ്പ് അദ്ദേഹം അച്ഛനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ.. മറ്റുള്ളവരെ വേദനിപ്പിയ്ക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാനാണ് എപ്പോഴും ജനങ്ങള്‍ക്ക് താത്പര്യം. രണ്ട് പേര്‍ക്കിടയില്‍ വഴക്കുണ്ട് എന്ന് പറഞ്ഞാല്‍ അത് ആഘോഷിക്കപ്പെടും. അത്തരത്തില്‍ ഞാന്‍ എന്റെ അച്ഛനെ നടതള്ളി എന്നും ഒഴിവാക്കി എന്നുമുള്ള വാര്‍ത്തകള്‍ പല കോണില്‍ നിന്നും വന്നിരുന്നു. അത്തരം വാര്‍ത്തകള്‍ എന്നെ മാത്രമല്ല, അച്ഛനെയും വേദനിപ്പിച്ചു.

അച്ഛന്‍ ഇപ്പോൾ താമസിക്കുന്നത് തൃശ്ശൂര്‍ ടൗണിലുള്ള ചേട്ടന്റെ വീട്ടിലാണ്. അച്ഛന്‍ പണിത തറവാട്ട് വീട്ടില്‍ ഇപ്പോൾ ഞാനും എന്റെ ഭാര്യയും കുട്ടികളുമാണ് താമസിയ്ക്കുന്നു. ഞങ്ങള്‍ എല്ലാ ദിവസവും വൈകിട്ട് അച്ഛന്‍ താമസിയ്ക്കുന്ന വീട്ടില്‍ പോയി, പരസ്പരം കാണുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും കളിയ്ക്കുകയും എല്ലാം ചെയ്യാറുള്ളതാണ്. പിന്നെ എന്തുകൊണ്ട് അച്ഛനെ തനിച്ചാക്കി എന്നാണ് ചോദ്യം. അതുപോലെ അച്ഛൻ കുറച്ച് നാൾ ചേട്ടനോടൊപ്പം ആഫ്രിക്കയിൽ ആയിരുന്നു. കൊറോണയുടെ സമയത്ത് അച്ഛൻ നാട്ടിൽ എത്തിയിരുന്നു.
ആ സമയത്ത് കൊറോണ കാലമാണ് എന്ന് ഓർക്കാതെ അച്ഛൻ പഴയത് പോലെ എല്ലാ ആൾക്കാരുമായി ഒരു മുൻ കരുതലും ഇല്ലാതെ ഇടപെഴകുന്നത് കൊണ്ട് ഞാനും ചേട്ടനും ചേര്‍ന്ന് എടുത്ത തീരുമാനമാണ്, അച്ഛന്‍ ടൗണിലുള്ള ചേട്ടന്റെ വീട്ടില്‍ നില്‍ക്കട്ടെ എന്ന്. അവിടെയാവുമ്പോള്‍ സന്ദര്‍ശകര്‍ അധികം ഉണ്ടാവില്ല. 75 വയസ്സുള്ള അച്ഛന്റെ ആരോഗ്യം എന്റെ പ്രധാന പരിഗണനയാണ്. അത് അച്ഛനും സന്തോഷമായി. അടച്ചിട്ടിരിയ്ക്കുന്ന വീട്ടില്‍ ഒരാള്‍ അനക്കം ഒക്കെ ആവുമല്ലോ. അച്ഛനാണെങ്കില്‍ കൃഷിയും കാര്യങ്ങളും ഇഷ്ടമാണ്. ഞാന്‍ നില്‍ക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാനുള്ള സൗകര്യമില്ല. ചേട്ടന്റെ വീട്ടില്‍ അച്ഛനെ സഹായിക്കാന്‍ ഒരാളുണ്ട്, പിന്നെ എന്നും ഞാനും കുടുംബവും പോവുകയും ചെയ്യും.
എന്നാൽ അന്ന് വാർത്തകൾ വന്നത് ആഫ്രിക്കയില്‍ നിന്ന് മൂത്തമകന്‍ നാട് കടത്തി, തറവാട്ട് വീട്ടില്‍ നിന്ന് ശ്രീജിത്ത് രവിയും, ടിജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ’എന്ന രീതിയിലാണ്. ഇത് അന്ന് അച്ഛനെയും ഒരുപാട് വിഷമിപ്പിച്ചിരുന്നു എന്നും ശ്രീജിത്ത് പറയുന്നു.
Leave a Reply